Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈറ്റിൽ പലയിടങ്ങളിലും രണ്ടിലേറെ തവണ ഭൂചലനം; ജഹ്‌റിയിലും പരിസരങ്ങളിലും ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി; ആശങ്കയോടെ ജനങ്ങൾ

കുവൈറ്റിൽ പലയിടങ്ങളിലും രണ്ടിലേറെ തവണ ഭൂചലനം; ജഹ്‌റിയിലും പരിസരങ്ങളിലും ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി; ആശങ്കയോടെ ജനങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായി. പലയിടങ്ങളിലും രണ്ടിലേറെ തവണയാണ് ഭൂചലനം ഉണ്ടായത്. കാബ്ദ്, ജഹ്ര എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായത്.

റിച്ടർ സ്‌കെയിലിൽ 5.2, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളാണ് ഉണ്ടായത്. ജഹ്‌റയിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽവരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഖൈരാവൻ, സാദ്അൽ അബ്ദുള്ള എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായി. ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനമാപിനിയിൽ ചലനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP