Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്തിൽ ഇൻഷുറൻസ് കഴിഞ്ഞ വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്താൻ നീക്കം; പ്രതിദിനം രണ്ട് ദിനാർ വീതം പിഴ ഏർപ്പെടുത്തിയേക്കും

കുവൈത്തിൽ ഇൻഷുറൻസ് കഴിഞ്ഞ വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്താൻ നീക്കം; പ്രതിദിനം രണ്ട് ദിനാർ വീതം പിഴ ഏർപ്പെടുത്തിയേക്കും

കുവൈത്തിൽ ഇൻഷുറൻസ് കഴിഞ്ഞ വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രതിദിനം രണ്ട് ദീനാർ വീതം പിഴ ഏർപ്പെടുത്താനാണ് നീക്കം. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ട്രാഫിക് സേവനനിരക്കുകളും വൻതോതിൽ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നതായും പ്രാദേശിക പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം ഇൻഷുറൻസ് കാലാവധി കഴിഞ്ഞ 1,15,000 വാഹനങ്ങളാണ് രാജ്യത്തുള്ളത്. ശക്തമായ നടപടികളില്ലാത്തതാണ് ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കാൻ കാരണമെന്നു വിലയിരുത്തിയാണ് പിഴ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നത് . ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കുന്നത് വരെ പിന്നീടുള്ള ഓരോ ദിവസത്തിനും 2 ദിനാർ വീതം പിഴ നടപ്പാക്കാനാണ് നീക്കം .

ഡ്രൈവിങ് ലൈസൻസ്, വാഹന ദഫ്തർ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്ടപ്പെട്ട രേഖകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് പകർപ്പ് നൽകുക തുടങ്ങിയ ഗതാഗത സേവനങ്ങൾക്കുള്ള ഫീസ്? ഗണ്യമായി വർധിപ്പിക്കാനും ആലോചനയുണ്ട്. ഒരാളുടെ പേരിലുള്ള പെർമിറ്റ് മറ്റൊരാളിലേക്ക് മാറ്റുക, വിൽക്കുക തുടങ്ങിയ സേവനങ്ങൾക്കും ഫീസ് വർധന ബാധകമാകും . ഇത്തരം സേവനങ്ങൾക്ക് 25 ശതമാനം മുതൽ 100 ശതമാനംവരെ വർധന ഏർപ്പെടുതതുമെന്നാണ് ഗതാഗത വകുപ്പിന്റെ ശിപാർശ . നിരക്കു പരിഷ്‌കരണം ഉൾപ്പെടെ ഗതാഗതവകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ ഫത്‌വ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ പരിഗണനക്ക്
വിട്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP