Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് കുത്തിനെ കൂട്ടി; പ്രതിവർഷം ഉണ്ടായിരുന്ന 50 ദിനാർ 130 ദിനാറായി ഉയർത്തി

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് കുത്തിനെ കൂട്ടി;  പ്രതിവർഷം ഉണ്ടായിരുന്ന 50 ദിനാർ 130 ദിനാറായി ഉയർത്തി

രാജ്യത്തെ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് കുത്തനെ ഉയർത്തി. പ്രതിവർഷം 60 ദിനാറുണ്ടായിരുന്ന തുക 130 ദിനാർ ആയി ആണ് കൂട്ടുന്നത്. ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വിദേശികൾക്കായി പ്രത്യേക ആശുപത്രികൾ നിലവിൽ വരുന്നതോടെ ഫീസ് വർധന പ്രാബല്യത്തിലാകുമെന്നു ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി (ദമാൻ) സിഇഒ ഡോ.അഹമ്മദ് അൽ സാലെ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ അഹമ്മദിയിൽ പണിയുന്ന ആദ്യ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആശുപത്രി നിർമ്മിക്കുന്നത്.. സ്വകാര്യമേഖലയിലുള്ള 20 ലക്ഷത്തോളം വിദേശികൾക്കും ബന്ധുക്കൾക്കും ആരോഗ്യ ഇൻഷുറൻസ് ആശുപത്രി ഗുണം ചെയ്യും. ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലും ആശുപത്രികൾ പണിയും. 12 മെഡിക്കൽ സെന്ററുകളും ആരംഭിക്കും. അഹമ്മദി ആശുപത്രി 2020ൽ പൂർത്തിയാക്കാനാണു തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP