Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ദിനാഘോഷ ലഹരിയിൽ കുവൈത്ത്; പൊതുജനങ്ങൾക്കായി ഡബ്ൾ ഡക്കർ ബസുകൾ നിരത്തിലിറക്കി സിറ്റി ബസ്; വിമോചന ദിനം നാളെ

ദേശീയ ദിനാഘോഷ ലഹരിയിൽ കുവൈത്ത്; പൊതുജനങ്ങൾക്കായി ഡബ്ൾ ഡക്കർ ബസുകൾ നിരത്തിലിറക്കി സിറ്റി ബസ്; വിമോചന ദിനം നാളെ

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ ലഹരിയിൽ കുവൈത്തി സമൂഹം. പൊതു ജനങ്ങൾക്കായി രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിൽനിന്ന് മോചിത മായതിന്റെയും ഇറാഖിന്റെ അധിനി വേശത്തിൽനിന്ന് വിടുതൽ നേടിയതിന്റെയും സ്മരണകളിരമ്പുന്ന ദേശീയദിനവും വിമോചനദിനവും ഒന്നിച്ചാഘോഷിക്കാഷിക്കാനായി കുവൈത്ത് നാളുകൾക്കുമുമ്പ് തന്നെ ഒരുങ്ങിക്കഴിഞ്ഞു.

കെട്ടിടങ്ങളും റോഡുകളും കൂറ്റൻ ദേശീയ പതാകയാലും അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങളാലും അലങ്കരിക്കപ്പെട്ടിട്ട് ആഴ്ചകളായി. എവിടെ തിരിഞ്ഞുനോക്കിയാലും ദീപാലങ്കാരത്തിലൂടെ തെളിഞ്ഞുനിൽക്കുന്ന ഇത്തരം ചിത്രങ്ങൾ തന്നെ. കടകളും വീടുകളുമെല്ലാം ദേശീയ പതാകയുടെ നിറത്തിൽ കുളിച്ചുനിൽക്കുന്നു. അമീറും കിരീടാവകാശിയും അധികാരത്തിലേറിയിട്ട് പത്തുവർഷം തികയുന്നതിന്റെ ഇരട്ടിമധുരം കൂടിയുണ്ട് ഇത്തവണത്തെ ആഘോഷത്തിന്.

ദേശീയ-വിമോചന ദിനാഘോഷത്തിന്റെ സമ്മാനമായി സിറ്റി ബസ് കമ്പനി യാത്രക്കാർക്കായി ഡബ്ൾ ഡക്കർ ബസ് സർവിസ് ആരംഭിക്കുന്നുണ്ട്.ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ ഗതാഗത കുരുക്ക് കുറക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റൂട്ടുകൾ തിരിച്ചറിയാനുള്ള ജി.പി.എസ് സംവിധാനവും വൈ-ഫൈ സൗകര്യവുമുള്ള ബസുകൾ രാജ്യത്ത് ഈ ഇനത്തിൽ ആദ്യത്തേതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP