Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ ആശ്രിത വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള ശമ്പള പരിധി ഉയർത്തുന്നു; 1000 ദിനാർ താഴെ ശമ്പളമുള്ളവരുടെ മാതാപിതാക്കളെ നാട്ടിലേക്ക് അയക്കേണ്ടി വരുമോയെന്ന ആശങ്ക ശക്തം

കുവൈത്തിൽ ആശ്രിത വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള ശമ്പള പരിധി ഉയർത്തുന്നു; 1000 ദിനാർ താഴെ ശമ്പളമുള്ളവരുടെ മാതാപിതാക്കളെ നാട്ടിലേക്ക് അയക്കേണ്ടി വരുമോയെന്ന ആശങ്ക ശക്തം

കുവൈത്തിൽ ആശ്രിത വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടു വരാനുള്ള ശമ്പള പരിധി ഉയർത്തുന്നതായി റിപ്പോർട്ട്. പുതി നിബന്ധ നടപ്പിലായാൽ 1000 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്കായിരിക്കും മാതാപിതാക്കളെ ഒപ്പം കൂട്ടാൻ അനുമതി ഉണ്ടാവുക. . ഭാര്യയും മക്കളുമല്ലാത്ത ബന്ധുക്കളെ ആശ്രിതപരിധിയിൽ നിന്നൊഴിവാക്കിയ ഉത്തരവു പിൻവലിക്കുന്നതിനൊപ്പം പുതിയ നിബന്ധന നടപ്പാക്കാനാണ് നീക്കം.

അടുത്തയാഴ്ച ഇതുസംബന്ധിച്ച് ഉത്തരവുണ്ടാവുമെന്നാണ് വിവരം. ഉത്തരവ് പ്രാബല്യത്തി ലായാൽ 1000 ദീനാറിന് താഴെ ശമ്പളമുള്ള നിരവധി പേർക്ക് മാതാപിതാക്കളെ നാട്ടിയക്കേണ്ടി വരും. ഇത് കൂടാതെ ഇൻഷുറൻസ് തുകയും വർധിപ്പി ച്ചേക്കും .നിലവിൽ 50 ദീനാർ ആണ് വാർഷിക ഇൻഷുറൻസ്? പ്രീമിയം, കുടുംബവിസയിൽ മാതാപിതാക്കളെ കൂടെ നിർത്താൻ
ഇഖാമ ഫീസും ഇൻഷുറൻസം ചേർത്തു പ്രതിവർഷം 500 ദീനാർ ചെലവാക്കേണ്ടതായി വരും.

നിബന്ധനകൾ പൂർത്തിയാക്കുന്നവർക്കു പുതുതായി ആശ്രിത വിസ അനുവദിക്കുമെന്നാണ് വിവരം. 450 ദീനാറാണ് നിലവിൽ കുടുംബവിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരാനുള്ള ശമ്പള പരിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP