Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിൽ മരുന്നുകൾക്കും ഇനി പൊള്ളുന്ന വില; 45 ശതമാനം വരെ നിരക്ക് വർദ്ധിക്കുന്നത് 1330 ഓളം മരുന്നുകൾക്കും 24 ഓളം ന്യൂട്രീഷൻ സപ്ലിമെന്റുകളുടെയും

കുവൈത്തിൽ മരുന്നുകൾക്കും ഇനി പൊള്ളുന്ന വില; 45 ശതമാനം വരെ നിരക്ക് വർദ്ധിക്കുന്നത് 1330 ഓളം മരുന്നുകൾക്കും 24 ഓളം ന്യൂട്രീഷൻ സപ്ലിമെന്റുകളുടെയും

കുവൈത്തിൽ വിവിധയിനം മരുന്നുകളുടെയും ന്യൂട്രീഷനൽ സപ്ലിമെന്റുകളുടെയും വില വർധിപ്പിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനത്തിൽ ആരോഗ്യമന്ത്രി ജമാൽ അൽ ഹർബി ഒപ്പുവെച്ചു. 1330 മരുന്നുകളുടെയും 24 ന്യൂട്രീഷൻ സപ്ലിമെന്റുകളിടേയും വിലയാണ് വർധിപ്പിക്കുന്നത്.

മരുന്നുവില നിർണയ സമിതിയുടെ ശിപാർശ പ്രകാരമാണ്? നടപടിയെന്നും 45 ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില കൂടുതലുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് കുവൈത്ത്. സൗദിയിലാണ് താരതമ്യേന വില കുറവുള്ളത്

അതേസമയം മരുന്ന വിലയിലുണ്ടാകുന്ന വർദ്ധനവ് വിദേശികളെ പ്രതികൂലമായി ബാധിക്കും. വിദേശികൾക്ക് നിലവിൽ സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന മരുന്നിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വലിയ വില നൽകി സ്വകാര്യ ഫാർമസികളിൽ നിന്നും മരുന്ന് വാങ്ങേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP