Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശകാര്യ സർവീസുകൾക്കുള്ള ചാർജ് വർധിക്കും; നിയമലംഘകർക്കുള്ള പിഴ ഇരട്ടിയാക്കും; എംപ്ലോയറുടെ പക്കൽ നിന്ന് ഒളിച്ചോടുന്നവർക്ക് അഭയം നൽകിയാൽ കടുത്ത ശിക്ഷ; രാജ്യത്ത് പുതിയ നിയമങ്ങൾ ഒരുങ്ങുന്നു

വിദേശകാര്യ സർവീസുകൾക്കുള്ള ചാർജ് വർധിക്കും; നിയമലംഘകർക്കുള്ള പിഴ ഇരട്ടിയാക്കും; എംപ്ലോയറുടെ പക്കൽ നിന്ന് ഒളിച്ചോടുന്നവർക്ക് അഭയം നൽകിയാൽ കടുത്ത ശിക്ഷ; രാജ്യത്ത് പുതിയ നിയമങ്ങൾ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നാലു നിയമങ്ങളുടെ നിർമ്മാണം പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ മറാഫീ വ്യക്തമാക്കി. റെസിഡൻസി അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള സേവനങ്ങൾക്ക് ചാർജ് വർധിപ്പിക്കുന്നതടക്കമുള്ള നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്നും അവ ആഭ്യന്തര മന്ത്രാലയത്തിൽ തയാറായിക്കഴിഞ്ഞുവെന്നുമാണ് മേജർ ജനറൽ മറാഫീ വെളിപ്പെടുത്തിയത്.

എംപ്ലോയറുടെ പക്കൽ നിന്ന് ഒളിച്ചോടുന്നവർക്ക് അഭയം നൽകുന്നവർക്ക് ഉടൻ തന്നെ ശിക്ഷ നൽകുന്നതാണ് മറ്റൊരു നിയമം. ആഭ്യന്തര മന്ത്രാലയലവും സോഷ്യൽ അഫേഴ്‌സ് ആൻഡ് ലേബർ മിനിസ്ട്രിയിയും ഉൾപ്പെടുന്ന ജോയിന്റ് കമ്മിറ്റിയാണ് ഇത്തരക്കാർക്ക് പിഴ വിധിക്കുക. പിന്നീട് ഇവരുടെ കാര്യത്തിൽ കഠിന ശിക്ഷകൾ നൽകില്ല. ഡൊമസ്റ്റിക് ലേബർ ഓഫീസുകളിൽ നിന്നോ കമ്പനികളിൽ നിന്നോ തൊഴിലാളികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്നവർക്കുള്ള ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ നിയമം.

നാലാമത്തെ നിയമം നിയമലംഘകർക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കുന്നത് സംബന്ധിച്ചാണ്. നിലവിൽ രണ്ട് ദിനാറുള്ളത് ഇരട്ടിയാക്കി വർധിപ്പിക്കാനും കൂടുതൽ കാര്യക്ഷമതയോടെ ഇതു നടപ്പാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാനാഗ്രഹിക്കുന്ന വിദേശികൾ സാലറി ക്യാപ് നിശ്ചയിക്കുന്നതു സംബന്ധിച്ചുള്ള കരടുരേഖയിൽ തീരുമാനമായതായി മേജർ മറാഫീ വെളിപ്പെടുത്തി. കുടുംബത്തെ കൊണ്ടുവരാനാഗ്രഹിക്കുന്ന പ്രവാസികളുടെ അടിസ്ഥാന ശമ്പളം 250 ദിനാറിൽ നിന്ന് 450 ദിനാറാക്കിയാണ് ഉയർത്തിയിരിക്കുന്നത്. കൂടാതെ 50 വയസു കഴിഞ്ഞവർക്ക് വിസിറ്റ് വിസാ അനുവദിക്കുന്നതു പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP