Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റ് ദേശിയ വിമോചന ദിനാഘോഷം; വിദേശികളടക്കം 880 തടവുകാർക്ക് ശിക്ഷയിളവ് നല്കാൻ കുവൈറ്റ് അമീർ; ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാർ വീണ്ടും പ്രതികളായി വന്നാൽ ഇളവ് നല്കില്ല

കുവൈറ്റ് ദേശിയ വിമോചന ദിനാഘോഷം; വിദേശികളടക്കം 880 തടവുകാർക്ക് ശിക്ഷയിളവ് നല്കാൻ കുവൈറ്റ് അമീർ; ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാർ വീണ്ടും പ്രതികളായി വന്നാൽ ഇളവ് നല്കില്ല

കുവൈത്ത് സിറ്റി: ദേശീയ- വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഇക്കുറി 880 തടവുകാർക്ക് ശിക്ഷാ ഇളവ് നല്കാൻ കുവൈറ്റ് അമീർ ഉത്തരവിട്ടു. ഉടനെയുള്ള ജയിൽമോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലിൽനിന്നുള്ള വിടുതൽ തുടങ്ങിയ ഇളവുകളാണ് തടവുകാർക്ക് ലഭിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പൈ ടയുള്ളവർ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരും.

കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പരിഗണിച്ചാണ് പ്രതികൾക്ക് ഇളവുകൾ നൽകുക. ശിക്ഷാ കാലാവധി പകുതിയായും കാൽഭാഗമായും കുറക്കുകയാണ് ചെയ്യുക. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഇളവു ലഭിച്ച തടവുകാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. വിവിധ കാരണങ്ങളാണ് ഈ വർഷം ഇളവുലഭിക്കേണ്ടവരുടെ എണ്ണം കുറയാൻ ഇടയാക്കിയത്.

രാജ്യ സുരക്ഷ, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതികളെ അമീരി കാരുണ്യത്തിന് പരിഗണിക്കേണ്ടതില്‌ളെന്ന തീരുമാനമാണ് അതിൽ പ്രധാനം. ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാർ വീണ്ടും പ്രതികളായി വന്നാൽ ഇളവ് നൽകേണ്ടതില്‌ളെന്ന നിബന്ധനയും ഇപ്രാവശ്യമുണ്ട്. ആകെ ഇളവ് ലഭിച്ച 880 തടവുകാരിൽ 10 പേർ മാത്രമാണ് സ്ത്രീകൾ.

ഇളവുലഭിക്കേണ്ട തടവുകാരുമായി ബന്ധപ്പെട്ട പട്ടിക തുടർ നടപടികൾക്കായി ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിന് നൽകിയതായി അധികൃതർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP