Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ ഭിക്ഷാടനം കുറ്റകൃത്യം; യാചകരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ഭിക്ഷാടനം കുറ്റകൃത്യം; യാചകരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ഭിക്ഷാടനം കുറ്റകൃത്യമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റമദാൻ മാസത്തിന്റെ മറവിൽ ഒരുതരത്തിലും ഭിക്ഷാടനം അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്. രാജ്യത്തെ യാചകരെ പിടികൂടാൻ പ്രത്യേകസംഘത്തെയും മന്ത്രാലയം നിയോഗിച്ചു. യാചകരെ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മത ദർശനങ്ങൾകും സമൂഹത്തിനും എതിരായ കുറ്റകൃത്യമായി മാത്രമേ ഭിക്ഷാടനത്തെ കണക്കാക്കാൻ കഴിയൂവെന്നും അതുകൊണ്ടുതന്നെ ഭിക്ഷാടനം നിർമ്മാർജനം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ അൽ ഫഹദ് അറിയിച്ചു.

റമദാനിൽ ദാനധർമങ്ങൾക്കു ലഭിക്കുന്ന ഇരട്ടി പുണ്യം വരുമാനമാർഗമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പള്ളികളിലും കച്ചവട കേന്ദ്രങ്ങളിലും ഭിക്ഷയാചിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP