Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് മാത്യു വാണിയേടത്തിനു യാത്രയയപ്പ് നൽകി

കുവൈറ്റ് :ഔദ്യോഗിക ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായിനാട്ടിലേക്കു മടങ്ങി പ്പോകുന്ന റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ പ്രഥമ പ്രസിഡണ്ടും, നിലവിൽ ഉപരക്ഷാധികാരിയും ആയ ജേക്കബ് മാത്യുവാണിയെടത്തിന് സംഘടനയുടെ വകയായി കുവൈറ്റിലെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവർത്തകരുടെ സഹകരണത്തിൽ സമുചിതമായ യാത്രയയപ്പ് നൽകുകയുണ്ടായി.

യുണൈറ്റഡ് ഇന്ത്യൻസ്‌കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ പൊതു സമ്മേളനത്തിൽ പ്രസിഡന്റ്റോയി കൈതവന ആധ്യക്ഷം വഹിച്ചു.സാം പൈയ്‌നംമൂട്(കുവൈറ്റ് മലയാളം മീഡിയ ഫോറം ), വർഗീസ്പുതുക്കുളങ്ങര (കുവൈറ്റ് ഓ . ഐ. സീ . സീ .നാഷനൽ പ്രസിഡന്റ് ),
എബി വാരിക്കാട് (മുൻ കുവൈറ്റ് യു. എം. ഓ ചെയർമാൻ ),അഡ്വക്കേറ്റ് ജോൺ തോമസ് (മാർത്തോമ്മ സഭാ ബിഷപ്പ് സെലക്ഷൻ കമ്മറ്റിമെംബർ), ജെ. ആൽബെർട്, എസ്. എ.ലബ്ബാ, (മുൻ യു. എം. ഓചെയർമാന്മ്മാർ ), സുനിൽ പി. ആന്റണി (ചങ്ങനാശ്ശേരി അസോസിയേഷൻ
കുവൈറ്റ് ), സാബു ഓലിക്കൻ(മുൻ ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ്
), സജി തോമസ് മാത്യു (കല കുവൈറ്റ് ), സീ . എം .ഫിലിപ്പ് (റാന്നികോളേജ് അലുംനി അസോസിയേഷൻ ), രാജു സീ . നൈയ്‌നാൻ , റോയിവർഗീസ്, വർഗീസ് കാച്ചാനത് ( റാന്നി പ്രവാസി സംഘം മുൻപ്രസിഡണ്ട്മാർ ), എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു

കൂടാതെ , ഷിബു തുണ്ടത്തിൽ , അനി സ്ടീഫെൻ , റോണി വർഗീസ്,ടിനു പുല്ലമ്പള്ളിൽ, ശ്യാംകുമാർ മക്കപ്പുഴ , എന്നിവർ സോസിയേഷൻനെ പ്രധിനിധികരിച്ചും സംസാരിച്ചു . റാന്നി പ്രവാസിസംഘം ഓഫീസ് ബേറെഴുസ് ചേർന്ന് മേമെന്റ്റോ സമർപ്പിച്ചു . ജേക്കബ്മാത്യുവിന്റെ മറുപടി പ്രസംഗത്തിനും, സ്‌നേഹ വിരുന്നിനും ശേഷം യോഗംപര്യവസാനിച്ചു . യോഗത്തിന് ജനറൽസെക്രട്ടറി ജോൺ സെവ്യർസ്വാഗതവും , ട്രഷറർ സോജൻ മാത്യു കൃതജ്ഞതയും പറഞ്ഞു.റാന്നി താലുക്കിൽ ഉൾപ്പെട്ട പതിനെന്നു പഞ്ചായത്ത് കളെയുംഉൾകൊള്ളിച്ചു കൊണ്ടു 2001 ൽ നിലവിൽ വന്ന റാന്നി പ്രവാസിസംഘം , നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ , ചികിത്സാസഹായം,അർഹാരയവർക്ക് വീടുവച്ചു നൽകൽ , ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്കളും മറ്റു പാരിധോഷികങ്ങൾ ,പ്രവാസി കുടുംബിനികൾ ക്കായി പാചക ക്ലാസുകൾ , ആഭരണനിർമ്മാണപരിശീലന ക്ലാസുകൾ , ബാറ്റ്‌മെന്ടൻ ടൂർണമെന്റ് , പിക്‌നിക്കുകൾ ,വിപുലമായ ഓണാഘോഷ പരിപാടികൾ , പഞ്ചായത്ത്അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന അത്തപ്പൂവിടൽ മത്സരം, മലനാട് മന്നൻ,മലനാട് മങ്ക മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപടികൾ കുവൈറ്റിൽഅവതരിപ്പിക്കുകയും , വർഷാ -വർഷങ്ങളിൽ ഉത്തരോത്തരംവിജയകരമായി നടത്തപ്പെടുകയും ചെയ്യുന്നു റാന്നി പ്രവാസി സംഘം ,
സംഘാങ്ങൾക്കായി ഈ വര്ഷം മുതൽ ഒരു ഫാമിലി ബനെഫിറ്റ് സ്‌കീംനടപ്പിലാക്കാൻ ആരംഭിചിട്ടുമുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP