Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശുദ്ധ ജീവിതത്തിനുള്ള പരിശീലനമാണ് പരിശുദ്ധ റമളാൻ; ഇന്ത്യൻ ഇസ്ലാഹി സെന്റർ സിറ്റി ഏരിയ സാൽമിയ മോഡൽ സ്‌കൂളിൽ ഇഫ്ത്വാർ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു

വിശുദ്ധ ജീവിതത്തിനുള്ള പരിശീലനമാണ് പരിശുദ്ധ റമളാൻ; ഇന്ത്യൻ ഇസ്ലാഹി സെന്റർ സിറ്റി ഏരിയ സാൽമിയ മോഡൽ സ്‌കൂളിൽ ഇഫ്ത്വാർ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സിറ്റി ഏരിയ സാൽമിയ മോഡൽ സ്‌കൂളിൽ ഇഫ്ത്വാർ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു. മനുഷ്യ മനസ്സിനെ ദുഃസ്വഭാവങ്ങളിൽ നിന്ന് വിമലീകരിക്കാനും ഭൗതിക സുഖഭോഗങ്ങളോട് വിരക്തിയുണ്ടാക്കാനും ശരീരത്തിൽ പൈശാചിക സഞ്ചാരത്തിന് തടസ്സമുണ്ടാക്കാനും സർവ്വോപരി പരലോക ചിന്തയുണ്ടാക്കുക തുടങ്ങി ഒരു വിശ്വാസിയെ സംശുദ്ധ ജീവിതത്തിന് പരിശീലനം നൽകുകയാണ് പരിശുദ്ധ റമളാനിലൂടെയെന്ന് ഐ.ഐ.സി റമളാൻ സംഗമം സൂചിപ്പിച്ചു.

ബദർ നൽകുന്ന പാഠം എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും മക്കൽ ഭാവിയിലേക്കൊരു കരുതൽ എന്ന വിഷയത്തില് അനീസ് അബ്ദുറഹിമാനും പ്രഭാഷണം നടത്തി. സംഗമത്തിൽ മുഹമ്മദ് റാഫി കതിരൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറല് സെക്രട്ടറി സിദ്ധീഖ് മദനി, അഹ്മദ് കുട്ടി, അയ്യൂബ് ഖാന്, ഷംസുദ്ധീന് അടക്കാനി, അലിമാത്ര, എന്ജി. ഫിറോസ് ചുങ്കത്തറ എന്നിവര് പങ്കെടുത്തു. അഹ്മദ് കുട്ടി സ്വാഗതവും റഹീം കരിയാട് നന്ദിയും പറഞ്ഞു. അഹ്മദ് ശഹീര് ഖിറാഅത്ത് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP