Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാഹി സെന്റർ ഖ്യു.എച്ച്.എൽ.എസ് സെക്രട്ടറി ഹാരിസ് മങ്കടയ്ക് യാത്രയയപ്പ് നൽകി

ഇസ്ലാഹി സെന്റർ ഖ്യു.എച്ച്.എൽ.എസ് സെക്രട്ടറി ഹാരിസ് മങ്കടയ്ക് യാത്രയയപ്പ് നൽകി

കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖുർആൻ ആൻഡ് ഹദീസ് ലേണിങ് സ്‌കൂൾ (ഖ്യു.എച്ച്.എൽ.എസ്) സെക്രട്ടറിയും മെഹ്ബൂല യൂണിറ്റ് പ്രസിഡന്റുമായ ഹാരിസ് മങ്കടയ്ക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി നദ്വി, സെക്രട്ടറി എം. അബ്ദുറഹിമാൻ സലഫി എന്നിവർ ഐ.ഐ.സിയുടെ ഉപഹാരം ഹാരിസ് മങ്കടയ്ക്ക് നൽകി. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖ്യു.എൽ.എസ്, ഫൈൻആർട്‌സ് എന്നീ വകുപ്പുകളുടെ സെക്രട്ടറി, അബൂഹലീഫ, അബ്ബാസിയ ശാഖകളുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മങ്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ഹാരിസ് കുവൈത്തിൽ നാസർ സ്‌പോട്‌സ് കമ്പനിയിലെ ഡിപാർട്ട്‌മെന്റ് സീനിയർ സൂപ്രവൈസറായിരുന്നു.

സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹിമാൻ സലഫി ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ഉപദേശക സമിതി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാൻ അടക്കാനി, വി.എ മൊയ്തുണ്ണി, ജോ. സെക്രട്ടറി എൻജി. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP