Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ദ്വൈമാസ ക്യാംപെയ്ൻ സമാപിച്ചു

കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ദ്വൈമാസ ക്യാംപെയ്ൻ സമാപിച്ചു

നുഷ്യ ജീവിതത്തിന് സ്രഷ്ടാവായ ദൈവം ഉദാത്തമായഒരുലക്ഷ്യം നിർണയിച്ചിട്ടുണ്ടെന്നും അത് മനുഷ്യനെ ബോധ്യപ്പെടുത്താന് ആദ്യമനുഷ്യനില് തുടങ്ങി പ്രവാചകന് മുഹമ്മദ് (സ്വ) യില് അവസാനിച്ച പ്രവാചകശൃങ്കലയിലൂടെ അവന് പഠിപ്പിച്ച ജീവിതമാര്ഗരേഖയായ ഇസ് ലാം മതത്തിനെയുംഅത് അവതരിപ്പിച്ച സ്രഷ്ടാവിനെയും അത് പഠിപ്പിച്ച പ്രവാചകനെയും മനസ്സിലാക്കുന്ന യഥാര്ത്ഥ അറിവ് നേടുന്നതിലൂടെ മാത്രമേ മനുഷ്യന്  മോക്ഷം, സാധ്യമാകൂവെന്ന് പ്രമുഖ ഇസ് ലാഹി പണ്ഡിതനും യു വാഗ്മിയുമായ ഹാരിസ്‌കായക്കൊടി പ്രഖ്യാപിച്ചു.

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഓഗസ്റ്റ് 4 ന്ആരംഭിച്ച അറിവ് നന്മക്ക് ഒരുമക്ക് ദ്വൈമാസ കാന്പയ്‌നിന്റെ സമാപനം പ്രഭാഷണംനിര് വഹിച്ചു സംസാരിക്കുകയായിരുന്നു. കുവൈത്തില് ഹൃസ്വ സന്ദർശനാർത്ഥംഎത്തിച്ചേർന്ന ഹാരിസ് കായക്കൊടി. നേടുന്ന അറിവ് സ്വന്തത്തില്
പരിമിതപ്പെടുത്താതെ, സ്വന്തം കുടുംബത്തിലും കുട്ടികളിലും അവരിലൂടെസമൂഹത്തിലും പകര്ന്നു നല്കപ്പെടുമ്പോഴാണ് ഒരുത്തമ സമൂസൃഷ്ടിസാധ്യമാകുകയെന്നും അതിലൂടെ മാത്രമേ മനുഷ്യന് നന്മയിലധിഷ്ടിതമായ ഒരുമസാധ്യമാകൂവെന്ന് അദ്ദേഹം തുടര്ന്നു.

സെന്റര് പുതുതായി മുന്നോട്ടുവെക്കുന്ന പദ്ധതികളായ തഅ് ലീമ ലുഗത്തുല് ഖുര്ആന്(അറബി ഭാഷാ പഠനം), ഐ.എസ്.എം - ക്യൂ. എഛ്.എല്.എസ് വാര്ഷിക പൊതു വിജ്ഞാനപരീക്ഷ എന്നിവയുടെ പ്രഖ്യാപനം സെന്റര് ക്യൂ.എഛ്.എല്.സി സെക്രട്ടറി അബ്ദുല്അസീസ് നരക്കോട്ട് നിർവഹിച്ചു. കാമ്പയ്‌ന്റെ ഭാഗമയി സംഘടിപ്പിച്ച ഖുര്ആൻ മത്സര പരീക്ഷയിൽ സാഹിലത്ത് (ജഹ്‌റ), റജീന എം.കെ (സാല്മിയ), അബ്ശിന ജബ്ബാർ(ഹവല്ലി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സി.ആർ.ഇ വിഭാഗത്തില് ഫത്ഹിയ ഹാറൂന് സമ്മാനാർഹയായി.കാമ്പയ്ൻ കാലയളവിൽ ഇസ് ലാഹി സെന്റര് ജുമുഅ ഖുതുബ പള്ളികള് കേന്ദ്രീകരിച്ച്‌നടത്തിയ ഹദീഥ് പഠനക്ലാസിനോടനു ബന്ധിച്ച് നടത്തിയ പരീക്ഷയിൽ സമ്മാര്ഹരായവരും പള്ളികളുംഅബ്ദുല് റഊഫ് (മഹ്ബൂല മസ്ജിദ്)ഫൈസല് (ജഹ്‌റ മസ്ജിദ്)സയ്യിദ് സുലൈമാന് (ഫര് വാനിയ മസ്ജിദ്)നജ്മല് ഹംസ (ഷര്ഖ് മസ്ജിദ്)മുബാറക് പി.എം (അബൂ ഹലീഫ മസ്ജിദ്)നസീമ ഹരീഷ് (മംഗഫ് മസ്ജിദ്)ആമിന കെ.വി. ഹസ്സാവി (അബ്ബാസിയ മസ്ജിദ്)അബ്ദുല് ബശീര് (അഹ്മദി മസ്ജിദ്)ശുഐബ് (ഖൈതാന് മസ്ജിദ്)
ഉമര് ബിന് അബ്ദുല് അസീസ് (സാല്മിയ മസ്ജിദ്)കെ.കെ.ഐ.സിയുടെ കീഴില് നടക്കുന്ന വാട്‌സ് ഖുര്ആന് ക്ലാസ്സിലെ കുവൈത്തില്നിന്നുള്ള പരീക്ഷയില് ശരീഫ സാല്മിയ, ഫെമീഷ മുഹമ്മദ് ഹവല്ലി, ഫിറോസ്മുണ്ടോടന് ഖൈതാന് എന്നിവര് സമ്മാനാര്ഹരായി.

വിജയികള്ക്ക് പി.എന് അബ്ദുല്ലത്തീഫ് മദനി, ടിപി, അബ്ദുല് അസീസ്, ഹാരിസ്കായക്കൊടി എന്നിവര് സമ്മാനം നല്കി.രണ്ടുമാസം നീണ്ടു നിന്ന കാമ്പയ്‌നില് നടന്ന പ്രധാന പ്രവര്ത്ത നങ്ങളുടെ അവലോകനം സെന്റര് ദഅവാ സെക്രട്ടറി എന്.കെ. അബ്ദുസ്സലാം നിര് വഹിച്ചു.കെ.കെ.എ. സി പ്രസിഡണ്ട് പി.എന് അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ചസമാപന സമ്മേളനത്തില് സെന്റര് ജനറല് സെക്രട്ടറി ടി.പി അബ്ദുല് അസീസ്‌സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സക്കീര് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP