Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സെന്റ്‌
ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണി വരെ Integrated Indian School അബ്ബാസിയായിൽ വെച്ച് ഒമ്പതാമത് മെഡിക്കൽ ക്യാമ്പ് നടത്തി.

കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓൺകോളജി, ഗൈനക്കോളജി,ഡെർമറ്റോളജി , ഓർത്തോപീഡിക് , ഇ എൻ ടി ,പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി,ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 -ൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു.

കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം , ഈ സി ജി , അൾട്രാസൗണ്ട് , ബ്ലഡ് ഷുഗർ , കൊളെസ്‌ട്രോൾ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് റവ .ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ വച്ച് IDF പ്രസിഡന്റ് ഡോ . അഭയ് പട്വാരി ഉത്ഘാടനം ചെയ്തു. ഡോ. സുരേന്ദ്ര നായിക് , ഡോ . സെയ്ദ് റഹ്മാൻ, ഡോ .പ്രതാപ് ഉണ്ണിത്താൻ, ്രഅബു കമാൽ (കുവൈറ്റ് ഹാർട് ഫൗണ്ടേഷൻ ) , സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക സഹ വികാരി റവ. ഫാ. റവ. ഫാ. ജിജു ജോർജ്,,ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി എബ്രഹാം സി അലക്‌സ് , എന്നിവർ ആശംസകളും, സെക്രട്ടറി . എബി ശാമുവേൽ സ്വാഗതവും, സാംകുട്ടി ജോർജ് നന്ദിയും രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP