Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഒരുക്കുന്ന ഗാനസന്ധ്യ നാളെ

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഒരുക്കുന്ന ഗാനസന്ധ്യ നാളെ

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ് ഇടവക ഗായക സംഘംഒരുക്കുന്ന ഗാനസന്ധ്യ, വെള്ളിയാഴ്ച വൈകിട്ട് 6.30 -നു N.E.C.K. അങ്കണത്തിൽവച്ച് നടത്തപ്പെടുന്നതാണ്. തെന്നിന്ത്യയിലെ സിംഫണി-സംഗീത പ്രതിഭകളായഅഗസ്റ്റിൻ പോൾ (ഡയറക്ടർ, മദ്രാസ് മ്യൂസിക്കൽ അസോസിയേ ഷൻ), ഫെയ്ത് റാഗ്ളണ്ട് (ഡയറക്ടർ, കോയമ്പത്തൂർ ചേംബർ കോറൽ), ഡാനിയേൽഇവാൻസ്, എന്നിവർ മുഖ്യ അതിഥികളായിരിക്കും.

പുതുതായി രൂപീകൃതമായ,കുവൈറ്റ് ചേംബർ കോറൽ, . ഫ്രഡറിക് നിർമലിന്റെനേതൃത്വത്തിൽ, ഇംഗ്ലീഷ്-മലയാളം ഗാനങ്ങൾ ആലപിക്കുന്നതാണ്. മേൽപ്പറഞ്ഞ പ്രതിഭകൾ, ക്രൈസ്തവ
സംഗീതത്തിന്റെ വൈവിധ്യങ്ങളെപ്പറ്റിയും, അതിന്റെ പ്രാധാന്യത്തെപ്പറ്റിയും,ഗാനാലാപന ശൈലികളെപ്പറ്റിയും, ഉള്ള ക്ലാസുകൾ നടത്തുന്നതായിരിക്കും. ഗാനാലാപനത്തിനു പുറമെയുള്ള, വാദ്യോപകരണ സംഗീതം, ഗാനസന്ധ്യക്ക് അഴക്‌വർധിപ്പിക്കുന്നതാണ്. ഏവരേയും ഗാനസന്ധ്യയിലേക്കു സാദരംക്ഷണിച്ചുകൊള്ളുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP