Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശുദ്ധ ഖുർആൻ ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുന്നു; മൗലവി സിദ്ധീഖ് പാലത്തോൾ

വിശുദ്ധ ഖുർആൻ ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുന്നു; മൗലവി സിദ്ധീഖ് പാലത്തോൾ

കുവൈത്ത് : പ്രാകൃതരായ ഏത് ജനതയെയും സർവോൽകൃഷ്ടമായ ഒരു സമൂഹമായി പരിവർത്തിപ്പിക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോൾ പറഞ്ഞു. ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ഖുർആനിനെ അറിയുക എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഗരികമായോ ബൗദ്ധികമായോ വൈജ്ഞാനികമായോ എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ശരിയായ മാർഗദർശനത്തിന്റെ അഭാവത്തിൽ ഗുരുതരമാംവിധം അധഃപതിച്ചുപോകുന്നു. ലോക സന്തുലിതാവസ്ഥ നില നിൽക്കണമെങ്കിൽ മനുഷ്യർ അവരുടെ ധർമ്മങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. സ്ഥലകാല ഭേദങ്ങൾക്ക് അതീതമായ സാർഗദർശനമാണ് ഖുർആനിലൂടെ ലഭിക്കുന്നതെന്ന് സിദ്ധീഖ് പാലത്തോൾ വിശദീകരിച്ചു.

ഹിജ്‌റയുടെ സന്ദേശം എന്ന വിഷയത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സംസാരിച്ചു. വിജയത്തിലേക്കുള്ള തുല്ല്യതയില്ലാത്ത പാലായണമാണ് ഹിജ്‌റ. അധാർമ്മികയിൽ നിന്നും തി?കളിൽ നിന്നും രക്ഷതേടി ദിനേന വിശ്വാസി സമൂഹം ഹിജ്‌റ നടത്തികൊണ്ടിരിക്കുകയാണെന്ന് സയ്യിദ് അബ്ദുറഹിമാൻ സൂചിപ്പിച്ചു.

സംഗമത്തിൽ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, എൻജി. അൻവർ സാദത്ത്, ആദിൽ സലഫി, എൻജി. മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു. സിദ്ധീഖ് മദനി, സ്വാലിഹ് വടകര, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാൻ അടക്കാനി എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP