Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറാത്തി സാഹിത്യതാകരൻ ബാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

മറാത്തി സാഹിത്യതാകരൻ ബാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ. ബാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്. പ്രമുഖ ചിന്തകനും മുൻ മന്ത്രിയുമായ നട്വർ സിങ് അധ്യക്ഷനായ സമിതിയാണ് ബാലചന്ദ്രയെ ജ്ഞാനപീഠം പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത്.

1938ൽ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമഡേ ജനിച്ചത്. പൂണെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം പൂണെയിലെ തന്നെ ഡെക്കാൻ കോളേജിൽ നിന്ന് ലിങ്വിസ്റ്റിക്‌സിലും മുംബയ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്‌ളീഷിലും മാസ്റ്റർ ബിരുദം നേടി. വടക്കൻ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും ഡോക്ടറേറ്റും ലഭിച്ചു.


1960കളിൽ മഹാരാഷ്ട്രയിൽ ലിറ്റിൽ മാഗസിൻ വിപ്ലവത്തിന് തുടക്കമിട്ട നെമഡെ 1963ൽ കോസല എന്ന നോവലിലൂടെയാണ് എഴുത്തിന്റെ വഴിയിലെത്തിയത്. 1990ൽ ടീക്ക സ്വയംവർ എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ബിദർ, ഹൂൾ, ജരില, ഝൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. മെലഡി, ദേഖാനി എന്നിവ കവിതാസമാഹാരങ്ങളാണ്. 2010ലാണ് ജ്ഞാനപീഠ പുരസ്‌കാരത്തിനർഹമായ ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ എന്ന നോവൽ പുറത്തിറക്കിയത്. 2011ൽ രാജ്യം പത്മശ്രീ നൽകി നെമഡേയെ ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP