Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ കെ ആർ മീരക്കും കെ ആർ ടോണിക്കും; സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ കെ ആർ മീരക്കും കെ ആർ ടോണിക്കും; സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

തൃശൂർ: കെ ആർ മീരക്കും കെ ആർ ടോണിക്കും കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം കെ ആർ മീരയുടെ 'ആരാച്ചാർ' നേടിയപ്പോൾ കെ ആർ ടോണിയുടെ 'ഓ! നിഷാദ' മികച്ച കവിതക്കുള്ള പുരസ്‌ക്കാരം നേടി.

അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് യൂസഫലി കേച്ചേരിയേയും എൻ എസ് മാധവനേയും തെരഞ്ഞെടുത്തു. 50,000 രൂപയും രണ്ട്പവന്റെ സ്വർണപതക്കവുമാണ് ഇവർക്ക് സമ്മാനിക്കുക.

പി ആർ നാഥൻ, ഡോ. എസ് കെ വസന്തൻ, ഡി ശ്രീമാൻ നമ്പൂതിരി, കെ പി ശശിധരൻ, എം ഡി രത്‌നമ്മ എന്നിവരാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം നേടിയത്. സാഹിത്യ നിരൂപണത്തിനുള്ള പുരസ്‌ക്കാരം സുനിൽ പി ഇളയിടത്തിനും (അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ) ചെറുകഥക്കുള്ള പുരസ്‌ക്കാരം തോമസ് ജോസഫി (മരിച്ചവർ സിനിമ കാണുകയാണ്)നും സമ്മാനിക്കും. ആത്മകഥ ജീവചരിത്ര വിഭാഗത്തിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ അവാർഡ് നേടി. നാടക പുരസ്‌ക്കാരം റഫീഖ് മംഗലശ്ശേരി (നാടകം: ജിന്ന കൃസണൻ)ക്കാണ്.

വൈജ്ഞാനിക സാഹിത്യത്തിന് ഡോ. കെ രാജശേഖരൻ നായരുടെ സംസ്‌കൃതി എന്ന കൃതിയും യാത്രാവിവരണത്തിന് പി സുരേന്ദ്രന്റെ ഗ്രാമപാതകളും വിവർത്തനത്തിന് എൻ മൂസക്കുട്ടിയുടെ യുലീസസും അവാർഡ് നേടി. ബാലസാഹിത്യ അവാർഡ് സിപ്പി പള്ളിപ്പുറത്തിനാണ്. ഉണ്ണികൾക്ക് 108 ഗുരുദേവ കഥകളാണ് കൃതി. ഹാസ്യസാഹിത്യത്തിന് ഡോ. പി സേതുനാഥിന് മലയാളപ്പെരുമ എന്ന കൃതിക്ക് ലഭിച്ചു.

ഐ.സി.ചാക്കോ അവാർഡ് (5000 രൂപ)തായ്‌മൊഴി എം. എൻ. കാരശ്ശേരി(ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം), സി.ബി.കുമാർ അവാർഡ് (3000 രൂപ) സിനിമ സംസ്‌കാരം അടൂർ ഗോപാലകൃഷ്ണൻ (ഉപന്യാസം), കെ.ആർ.നമ്പൂതിരി അവാർഡ് (2000 രൂപ) തന്ത്ര സാഹിത്യം, കനകശ്രീ അവാർഡ് (2000 രൂപ) നീറ്റെഴുത്ത് സംപ്രീത(കവിത), ഗീതാ ഹിരണ്യൻ അവാർഡ് (5000 രൂപ) റ്റാറ്റു ജേക്കബ് ഏബ്രഹാം (ചെറുകഥാ സമാഹാരം), ജി.എൻ. പിള്ള അവാർഡ് (3000 രൂപ) സൈലന്റ് വാലി: ഒരുപരിസ്ഥിതി സമരത്തിന്റെ ചരിത്രം സജി ജെയിംസ്(വൈജ്ഞാനിക സാഹിത്യം) എന്നിവർക്കാണ് എൻഡോവ്‌മെന്റ് അവാർഡുകൾ ലഭിച്ചത്.

അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സുഭാഷ് ചന്ദ്രന് ലഭിച്ചു. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP