Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്ക്; ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖൻ; ദി റിമെയ്ൻസ് ഓഫ് ദി ഡേയിലൂടെ ലോകമറിഞ്ഞ എഴുത്തുകാരൻ

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്ക്; ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖൻ; ദി റിമെയ്ൻസ് ഓഫ് ദി ഡേയിലൂടെ ലോകമറിഞ്ഞ എഴുത്തുകാരൻ

മറുനാടൻ ഡസ്‌ക്

സ്റ്റോക്‌ഹോം: ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ.

നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖനാണ്. 1989 മാൻബുക്കർ പുരസ്‌കാരത്തിന് അർഹനായി. ദി റിമെയ്ൻസ് ഓഫ് ദി ഡേയടക്കം ഏഴ് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.

നാല് തവണ നൊബേൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷമാണ് ഇഷിഗുറോയെ തേടി സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയെത്തുന്നത്. നാല് സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

1954ൽ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

എ പെയിൻ വ്യു ഓഫ് ഹിൽസ്, ആൻ ആർട്ടിസ്റ്റ് ഓഫ് ഫ്‌ളോട്ടിങ് വേൾഡ്, ദ അൺകൾസോൾഡ്, വെൽ വി വെയർ ഓർഫൻസ്, നെവർ ലെറ്റ് മി ഗോ, തുടങ്ങിയവയാണ് പ്രധാന നോവലുകൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP