Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ ആദ്യ പുസ്തക ലേലത്തിൽ പുസ്തകം വിറ്റു പോയത് 55,000 രൂപയ്ക്ക്; അപൂർവ നേട്ടം സ്വന്തമാക്കിയത് കെ ആർ മീരയുടെ 'ആരാച്ചാർ'

ഇന്ത്യയിലെ ആദ്യ പുസ്തക ലേലത്തിൽ പുസ്തകം വിറ്റു പോയത് 55,000 രൂപയ്ക്ക്; അപൂർവ നേട്ടം സ്വന്തമാക്കിയത് കെ ആർ മീരയുടെ 'ആരാച്ചാർ'

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പതിവായ പുസ്തക ലേലത്തിന്റെ ഇന്ത്യൻ പതിപ്പ് റെക്കോർഡു സൃഷ്ടിച്ചപ്പോൾ ചരിത്ര നേട്ടത്തിന്റെ ഭാഗമായത് ഒരു മലയാള കൃതിയും. കെ ആർ മീര എഴുതിയ ജനപ്രിയ നോവലായ 'ആരാച്ചാരാ'ണ് ചരിത്രനേട്ടം കുറിച്ചത്.

ആരാച്ചാറിന്റെ അൻപതിനായിരാമത്തെ കോപ്പിയാണ് റെക്കോർഡ് ലേലത്തുകയ്ക്ക് വിറ്റു പോയത്. 15 പതിപ്പുകളിലായി 50000 കോപ്പിയെന്ന നാഴികകല്ലുമായി വിപണന ചരിത്രത്തിലും ഇടം ഉറപ്പിക്കുകയാണ് ആരാച്ചാർ.

തുകലിന്റെ പുറം ചട്ടയിൽ തുടക്കവും ഒടുക്കവും കെ ആർ മീരയുടെ കൈപ്പടയിൽ തയ്യാറാക്കിയ പുസ്തകമാണ് ഓൺലൈൻ ലേലത്തിൽ 55,000 രൂപയ്ക്ക് വിറ്റുപോയത്. ഇത്തരത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായാണ് പുസ്തകലേലമെന്നാണ് പ്രസാധകർ പറയുന്നത്.

കൊച്ചി മുസിരിസ് ബിനാലെയുടെ ശില്പി റിയാസ് കോമുവിന്റെതാണ് പുസ്തകത്തിന്റെ കവർ ഡിസൈൻ. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രത്യേക പതിപ്പ് കൈമാറും. പുസ്തകം വിറ്റ് കിട്ടുന്ന പണം അഭയക്ക് നൽകാനാണ് പ്രസാധകരുടെ തീരുമാനം

ദേശത്തിനും ചരിത്രത്തിനും പുറത്തു നിൽക്കുന്ന മനുഷ്യന്റെ, അതും ഒരു സ്ത്രീയുടെ ജീവിത ആവിഷ്‌കാരം എന്ന നിലയിൽ വായിക്കപ്പെട്ട പുസ്തകമാണ് ആരാച്ചാർ. മലയാള നോവൽ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച പുസ്തകമാണിത്. അബൂദാബിയിലുള്ള സാംസ്‌കാരിക പ്രവർത്തകൻ ബഷീർ ഷംനാടാണ് അമ്പതിനായിരാമത്തെ കോപ്പി ലേലത്തിലൂടെ വിളിച്ചെടുത്തത്.

23ന് വൈകിട്ട് 5.30ന് തിരുവനന്തപുരം വിജെടി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആരാച്ചാർ അമ്പതിനായിരം കോപ്പി തികഞ്ഞതിന്റെ ആഘോഷ ചടങ്ങിൽ നടൻ മധു ഈ പ്രത്യേക പതിപ്പ് ബഷീർ ഷംനാദിനു വേണ്ടി പ്രശസ്ത സാമൂഹ്യ പ്രവർത്തക അജിതയ്ക്ക് കൈമാറും.

ലേലത്തിൽ വലിയ ആവേശത്തോടെയാണ് വായനക്കാർ പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽ ഇത്തരം പുസ്തകലേലങ്ങൾ പതിവാണെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ലേലത്തുക അഭയ എന്ന സന്നദ്ധ സംഘടനയ്ക്കായി സുഗതകുമാരിക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP