1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ

February 10, 2015 | 11:59 AM IST | Permalink



കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ

എ സി ജോർജ്

കാലങ്ങളായി കോഴ ഉണ്ടെങ്കിലും ഈ സമീപകാലത്ത് വേദിയിലും, വീഥിയിലും ഏതാണ്ട് സർവ്വ മണ്ഡലങ്ങളിലും കോഴാ.... കോഴാ.... എന്ന പേര് മുഴങ്ങി കേൾക്കുന്നു. ഏതായാലും നാട്ടിലെ പാലായ്ക്ക് അടുത്തുള്ള കോഴ, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പിന്നെ നമ്മുടെ കോഴഞ്ചേരി സംഗമം എന്നീ 'കോഴ' പദം ചേർത്ത സ്ഥലനാമക്കാരും പ്രസ്ഥാനക്കാരും ക്ഷമിക്കണം. ഇപ്പോൾ കോഴ എന്ന പദം സകലരും ജപമാല ചൊല്ലുന്നതുപോലെ ഉരുവിട്ടുരുവിട്ട് മഹത്തീകരിച്ചു. ഇപ്പോൾ നമ്മുടെ ശ്രദ്ധ അങ്ങോട്ട് കോഴയിലേക്കായി. നല്ലകാര്യം. സംഗതികളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആയിരിക്കെ നമ്മുടെ ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി, വേൾഡ് വൈഡ് മലയാളി, ഗ്ലോബൽ മലയാളി, പ്രവാസി മലയാളി, പ്രയാസ മലയാളി എന്നീ എണ്ണിയാലൊടുങ്ങാത്ത മലയാള സംഘടനകൾ ഇങ്ങനെ വൃഥാ ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടിൽ ആസനത്തിലൊ സിംഹാസനത്തിലൊ കുത്തിയിരുന്നാൽ മതിയൊ? ഒന്നനങ്ങണ്ടെ... ഒന്നനക്കി കൊടുക്കണ്ടെ.... വല്ലതുമൊക്കെ ഒന്നു ചെയ്യണ്ടെ? അല്ലെങ്കിലെന്താ ഒരു ത്രില്ല്. സംഘടനകൾ സംഘടിക്കണം, സംഘടിപ്പിക്കണം, പ്രകടനം നടത്തണം, കുറഞ്ഞപക്ഷം പത്രത്തിലെല്ലാം ഒറ്റയായും പെട്ടയായും ഫോട്ടോകളെടുത്ത് പൊന്നാട ചാർത്തി നിന്ന് പ്രതിഷേധ കുറിപ്പുകൾ ഒരു പെരുമഴ മാതിരി പ്രത്യക്ഷപ്പെടണം.

ഫൊക്കാനയും ഫോമയും മറ്റും അതുണ്ടായ കാലം മുതൽ ഓരോ വർഷവും ഇതാ പുതുപുത്തൻ പരിപാടികൾ, പദ്ധതികൾ എന്നും പറഞ്ഞ് പഴയ വീഞ്ഞ് എപ്പോഴും പുതിയ കുപ്പിയിൽ അവതരിപ്പിക്കാറുണ്ട്. അതായത് ചോറും സാമ്പാറും ഇക്കൊല്ലം തന്നാൽ അടുത്ത കൊല്ലം, അവർ തരും, സാമ്പാറും ചോറും, ഇതു മാത്രം പരസ്പരം ഓരോ വർഷവും മാറ്റി മറിച്ച് പുതുമയാണെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നു. എന്നാലിതാ തികച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ ഒരു പദ്ധതി ഫൊക്കാനക്കും ഫോമക്കും. മറ്റേത് സംഘടനക്കും പരീക്ഷിക്കാനൊ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനൊ അങ്ങ് എറിഞ്ഞിട്ടു തരികയാണ്. ലേഖകന്റെ ഈ പുതിയ കണ്ടുപിടുത്തത്തിന്റെ അല്ലെങ്കിൽ നിർദ്ദേശത്തിന്റെയൊ പേരിൽ ലേഖകനെ വ്യക്തിപരമായി അവാർഡ് നൽകിയും ഫലകം തന്നും പൊന്നാട ചൂടിച്ചും തൊപ്പിയിട്ടും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യരുതേ.. എന്ന് താണുകേണ് അപേക്ഷിക്കുന്നു. അതെല്ലാം അർഹിക്കുന്നവർക്കും പിന്നെ ചൊറിയുന്നവർക്കും കാശുമുടക്കുന്നവർക്കും ഗ്ലാമർ ഉള്ളവർക്കും കൊടുത്ത് ബഹുമാനിക്കുക.

എന്താണ് സംഘടനകളും സംഘാടകരും ചെയ്യേണ്ടത്. സംഗതി നിസ്സാരം. ഇവിടെ മുഖ്യവിഷയം കോഴയും പാലായിലെ മാണിക്യം എന്ന് ചിലർ കൊട്ടിഘോഷിക്കുന്ന കേരള ധനമന്ത്രി കെഎം മാണി, മണി മേടിച്ചു, ഭവനത്തിൽ മണി എണ്ണുന്ന യന്ത്രം ഉണ്ട് എന്നതൊക്കെ ആണല്ലൊ. എന്നാൽ പുള്ളിയാകട്ടെ ഞാൻ ശുദ്ധൻ-പരിശുദ്ധൻ എന്നൊക്കെ പറഞ്ഞ് മറ്റൊരു പുണ്യാളന്റെ മാതിരി അങ്ങ് രൂപക്കൂട്ടിലേക്കു കേറുകയാണ്. വിശുദ്ധരായ അൽഫോൻസാമ്മയുടെയും, കുര്യാക്കോസ് ഏലിയാസച്ചന്റേയും ഏവുപ്രാസി അമ്മയുടേയും പ്രസക്തി തന്നെ പാലായിലെ മാണിക്യം അടിച്ചെടുക്കുമോ എന്നാണ് സംശയം. അങ്ങനെ നമ്മുടെ ചർച്ചാ വിഷയമായ കോഴ അല്ലെങ്കിൽ മണി മേടിക്കാത്തവരായ ധാരാളം പുണ്യജന്മങ്ങൾ അങ്ങ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടെന്ന് പറയപ്പെടുന്നു. അഷ്ടിക്കു വകയില്ലാത്ത മുഴുപട്ടിണി പാവങ്ങളായി തീരുമ്പോൾ അവർ അറിയാതെ മണി അല്ലെങ്കിൽ കോഴ വാങ്ങുന്നതിൽ എന്താണ് തെറ്റ് എന്ന് ചിലർ ചോദിക്കുന്നു. അത്തരത്തിലൊരാളായ നമ്മുടെ കുഞ്ഞുമാണിയുടെ പട്ടിണി അകറ്റാനായി ഒരു പട്ടിണി ഫണ്ട് അല്ലെങ്കിൽ ഒരു കോഴ ഫണ്ട് ശേഖരണാർത്ഥം ഫെയിസ് ബുക്കിൽ ആഷിക് അബു എന്നൊരാൾ ഒരു കുറിപ്പ് എഴുതിയതിന്റെ പേരിൽ അഷ്ടിക്ക് വകയില്ലാത്ത മാണിക്കായി കൊച്ചു കൊച്ചു ചില്ലിക്കാശുകൾ ഡ്രാഫ്റ്റ് ആയും മണി ഓർഡറായും പാലായിലേക്കൊഴുകി എത്തിയത്രെ. കൊടുക്കാൻ കാശില്ലാത്ത ചിലർ പള്ളിപ്പെരുന്നാളിലും ഉത്സവപറമ്പിലും പോയി തെണ്ടി കാശ് പിരിച്ച് മാണിയുടെ വിലാസത്തിൽ അയച്ചുവത്രെ. ചിലർ കുട്ടികളെ കൊണ്ട് പഴയമാതിരി തീപ്പെട്ടി അരി ശേഖരണവും നടത്തി. അങ്ങനെ കോഴ ഫണ്ട് ഒരു ഇറച്ചികോഴിയുടെ മാതിരി കൊഴുത്തുകൊഴുത്ത് ചെനക്കി ചെനക്കി പാലായിലെത്തി കൊക്കരക്കൊ കൊക്കരക്കൊ... എന്ന് കൂവി മാണിയുടെ സ്വൈര്യം കെടുത്തിയപ്പോൾ നമ്മുടെ അമേരിക്കൻ മലയാളി സംഘടനാ നേതാക്കളുടെ മനസ്സിൽ ഉദിക്കുന്ന ഒരു പുതുപുത്തൻ ആശയം പോലെ മാണിയുടെ മനസ്സിലും പുത്തൻ ആശയം ഉദിച്ചു.

തന്റെ വിലാസത്തിലെത്തുന്ന ഈ പട്ടിണി ഫണ്ട്, കോഴി അല്ലെങ്കിൽ കോഴാ ഫണ്ട്് വഴിതിരിച്ച് കേരളാ ഗവണ്മെന്റിന്റെ കാരുണ്യാ ഫണ്ടിലേക്ക് അങ്ങ് അയച്ചേക്കാമെന്ന്.. ഇപ്പോ... ഫോമാ... ഫൊക്കാനക്കാർക്ക് പറഞ്ഞു വരുന്ന ആശയം പിടികിട്ടിയൊ. പച്ചക്ക് അങ്ങു പറയാം.. ഫൊക്കാനാ വർഷങ്ങളായി ഭാഷക്ക് ഒരു ഡോളർ എന്ന പേരിലും ഫോമാ ഭാഷക്ക് ഒരു പിടി ഡോളർ എന്ന പേരിലും നമ്മുടെയിടയിൽ കൊച്ചുകാശ് പിരിക്കാറില്ലെ? അത് ഭാഷക്ക് വല്ല ഗുണവും ചെയ്യുന്നുണ്ടോ. അതൊ വെറും ഫോട്ടോ ഓപ്പർച്ചുനിറ്റി പബ്ലിസിറ്റി സ്റ്റണ്ടാണൊ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. അതെന്തുമാകട്ടെ... ഇതാണ് ലേഖകൻ നിർദ്ദേശിക്കുന്ന പുതിയ പദ്ധതി. ഫൊക്കാനാ ഉടൻ തന്നെ കോഴക്കൊരു ഡോളർ എന്ന പേരിലും ഫോമാ കോഴക്കൊരു പിടി ഡോളർ എന്ന പേരിലും ഒരു നിത്യസഹായനിധി ആരംഭിക്കണം. പിരിവ് ഉടൻ തുടങ്ങണം. അതിന്റെ ഒറ്റയായും പെട്ടയായുമുള്ള പത്രക്കുറിപ്പുകളും ഫോട്ടോകളും പത്രമാദ്ധ്യമ താളുകളിൽ നിറയുകയും വേണം. അതാണ് പ്രധാനം. എല്ലാം എഴുതാൻ ആളില്ലെങ്കിൽ മണികൊടുത്ത് നാട്ടിൽ നിന്നുള്ള എഴുത്തുകാരേയും റിപ്പോർട്ടറന്മാരേയും ഹയർ ചെയ്യണം. നമ്മുടെ ഇവിടെ വെട്ടിത്തിളങ്ങി നിന്ന് അവാർഡുകൾ വാരിക്കൂട്ടുന്ന ചില സാഹിത്യ ശിരോമണികളോടു ചോദിച്ചാൽ മാത്രം മതി അവർ നാട്ടിലെ ഔട്ട്‌സോഴ്‌സിങ് എഴുത്തുകാരെ പറ്റി റിപ്പോർട്ടറന്മാരെ പറ്റി വിവരങ്ങളും റെയിറ്റും പറഞ്ഞു തരും.

പിന്നെ ഈ ശേഖരിക്കുന്ന കോഴക്കൊരു ഡോളർ അല്ലെങ്കിൽ കോഴക്കൊരു പിടി ഡോളർ പാലായിലെ മാണികുഞ്ഞ് ചേട്ടനുമാത്രം കൊടുത്ത് തിരിച്ചുവേദം അല്ലെങ്കിൽ ഡിസ്‌ക്രിമിനേഷൻ കാണിക്കരുത്. മറിച്ച് നാട്ടിലെ എല്ലാ കോഴ മന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും തുല്യമായി വീതിച്ച് ഗഡുക്കളായി കൊടുക്കണം. അതാണ് ജസ്റ്റിസ് ഫോർ ഓൾ എന്നുപറയുന്നത്. 'ജസ്റ്റിസ് ഫോർ ഓൾ'പ്രസ്ഥാനത്തിന്റെ ഒരു ചെറു പ്രവർത്തകനും അഭ്യുദയകാംക്ഷിയുമായ ഈ ലേഖകനും ചെറുവിരൽ അനക്കി സഹായിക്കാൻ സന്നദ്ധനാണെന്ന വിവരം അറിയിക്കുന്നു. ജീവിക്കാൻ വകയില്ലാത്തതു കൊണ്ടാണല്ലൊ ഇവരെല്ലാം കോഴ മേടിക്കുന്നത്. ഇവിടെ ഡോളറൊക്കെ മരത്തിൽ നിന്ന് കുലുക്കി പറിച്ചെടുക്കുന്ന അമേരിക്കൻ മലയാളി പ്രവാസികൾക്ക് പ്രയാസമില്ലാതെ ഈ കോഴക്കൊരു ഡോളർ പദ്ധതിയിലേക്കൊ, കോഴക്കൊരുപിടി ഡോളർ പ്രസ്ഥാനത്തിലേക്കൊ ഉദാരമായി സംഭാവന ചെയ്യാമല്ലൊ. കോഴി പിടുത്തം ഡോളർ ആയാലും കുഴപ്പമില്ല. പക്ഷെ ഈ മണി എണ്ണുന്ന യന്ത്രമുണ്ടല്ലൊ, അതും വേണം. കേരളത്തിലെ എല്ലാ തെണ്ടികളുടെ ചെറ്റക്കുടിലിലും അല്ലെങ്കിൽ മണിമാളികയിലും ഉണ്ടല്ലൊ ഈ യന്ത്രം. ഈ തെണ്ടി കിട്ടുന്ന നാണയങ്ങളും നോട്ടുകളും അടങ്ങുന്ന മണി യന്ത്രത്തിനല്ലെ എണ്ണി തിട്ടപ്പെടുത്താൻ പറ്റൂ. അല്ലാതെ മാനുവലായി എണ്ണുക ഈ തെണ്ടികൾക്ക് അസാധ്യമാണ്. അല്ലെങ്കിൽ മാസ്റ്റർ കാർഡും വിസാ കാർഡും തെണ്ടികൾ സ്വീകരിക്കണം.

ഫൊക്കാന-ഫോമ തുടങ്ങിയ ആനകൾക്ക്, ആമകൾക്ക്, കോഴക്ക് ഒരു ഡോളർ എന്ന രീതിയിൽ വൻപിരിവു നടത്താം. ഫൊക്കാന തുടങ്ങിയ ആനകൾ വലിയ പിണ്ടമിടുമ്പോൾ കൊച്ചു പിടിയാന സംഘടനകൾ ചെറിയ കാഷ്ടമെങ്കിലും ഇടുന്നത് ഒരു മര്യാദയല്ലെ? ജസ്റ്റീസ് ഫോർ ഓൾ സംഘടനയും കോഴക്കൊരു ഡോളർ എന്നതിനു പകരം കോഴക്കൊരു പെന്നി എന്നെങ്കിലും പറഞ്ഞ് ഉടൻ ഒരു ഫണ്ട് പിരിച്ച് സത്വരമായി ആരംഭിച്ച് പേരെടുക്കണം. പിന്നെ അമേരിക്കയിലെ എല്ലാ പ്രവാസി നാട്ടുകൂട്ടങ്ങളും കോഴക്കൊരു പെന്നി ഫണ്ട് പിരിവ് ഉൽഘാടനം ചെയ്യണം. ഫോമ-ആമ തുടങ്ങിയ മഹാപ്രസ്ഥാനങ്ങൾക്ക് ആമയുടെ മാതിരി നല്ല തൊലിക്കട്ടിയും പ്രതാപവും ഉള്ളതിനാൽ കോഴക്കൊരു പിടി ഡോളർ പദ്ധതി അതിഭയങ്കരവും, പരമ രസകരവുമായ ലാലിസം പരിപാടി വെദിയിൽ അവതരിപ്പിച്ചുകൊണ്ട് ഉൽഘാടനം ചെയ്യാം. ലാലിസമില്ലെങ്കിൽ പിന്നെന്താ ഒരു രസവും, ഇമ്പവും. കമ്മ്യൂണിസവും, സോഷ്യലിസവും, മാർക്‌സിസവും പഴയ റഷ്യയുടെ പ്രതാപം അവസാനിച്ചതോടെ തകർന്നു എന്നാണല്ലൊ പറയുന്നത്. ഇനി ലാലിസമന്ത്രം മലയാളികൾക്ക് പരീക്ഷിക്കാം. പിന്നെ ബാപ്റ്റിസം, റേസിസം, ലിബറലിസം ഒന്നും അത്ര കണക്കിൽ കൊള്ളിക്കേണ്ട. ഉൽഘാടനത്തിൽ ഒരു കേരളാ സ്റ്റൈൽ കൂട്ടയോട്ടവും വേണം. ഓട്ടത്തിൽ നമ്മുടെ അമേരിക്കൻ മലയാളി നേതാക്കളോടൊപ്പം കേരളത്തിൽ നിന്നെത്തുന്ന രാഷ്ട്രീയ-സിനിമാ-സാഹിത്യ സിലിബ്രിറ്റികൾ മുന്നിൽ നിൽക്കണം. എന്നാൽ മാത്രമെ ഉൽഘാടനത്തിന് ഒരു കുതിപ്പും കിതപ്പും കിട്ടുകയുള്ളൂ. ഓഡിറ്റോറിയത്തിൽ ഓഡിയൻസായി ആരും ഇല്ലേലും സാരമില്ല. അവിടെ മൈക്കിന്റെ പാപ്പാനും ഫോട്ടോ വീഡിയോ പിടുത്തക്കാരും എടുപ്പുകാരും മതി. പക്ഷെ സംഘടനാ സ്ഥാപക നേതാക്കന്മാരടക്കം സകലരും ഭദ്രദീപം കൊളുത്തണം. കൂട്ടത്തിൽ മലയാളമൊ ഇംഗ്ലീഷൊ കൊരച്ച് കൊരച്ച് ഒരു പ്രത്യേക ആക്കസന്റെിൽ പറയുന്ന ഒന്നോ രണ്ടോ ഗ്ലാമർ സുന്ദരി അവതാരികമാരാകാം. അതായത് സ്‌റ്റേജിൽ അതിഭയങ്കര ക്രൗഡ് ഉണ്ടായിരിക്കണം.

അമേരിക്കയിൽ അധികവും കോഴ വാങ്ങാത്തതിനാലായിരിക്കണം ഇംഗ്ലീഷിൽ 'ഴ'
എന്ന് എഴുതാനോ ഉച്ചരിക്കാനൊ ഒരു പദമില്ലാത്തത്. അവരോട് കോഴ എന്നുച്ചരിക്കാൻ പറഞ്ഞാൽ അവർ പറയും 'കോളാ' ന്ന്. അതുപോലെ വാഴപ്പഴത്തിന് അവർപറയും വാളപ്പളം എന്നും കോഴഞ്ചേരിക്ക് കോളഞ്ചേരി, കോഴിക്ക് കോളി, ബാർകോഴക്ക് ബാർകോള, അല്ലെങ്കിൽ ബാർകോയ, എന്നൊക്കെ അവർ പറയും. ഇവിടെ ജനിക്കുന്ന നമ്മുടെ മലയാളി കുട്ടികൾക്കം ഴ പറയാൻ അറിയില്ല. അവരുടെ നാക്ക് അതിന് വഴങ്ങില്ല. അതിനാൽ അവർ നമ്മളേക്കാൾ 'കോഴ' വാങ്ങാത്തവരും സത്യസന്ധരുമായിരിക്കും.

നെല്ലും പതിരും എന്നാണല്ലൊ. അൽപം പതിരും പറയാം. സത്യത്തിൽ കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ പദ്ധതി കോഴയും കൈക്കൂലിയും വാങ്ങുന്നവർക്കെല്ലാം എതിരായ ഒരു ഗാന്ധിമാർഗ്ഗ സമരമാണ്. ഇടതു കരണത്ത് അടി വരുമ്പോൾ വലതു കരണം കൂടി കാണിച്ചു കൊടുക്കുന്ന ഒരു സമരം. കോഴവാങ്ങുന്നവർക്ക് അൽപ്പം കൂടെ മണി ഉന്തിക്കൊടുക്കുന്ന ഒരു പരിപാടി. കോഴ വാങ്ങുന്നവർ ഇത് കണ്ടും കേട്ടും അനുഭവിച്ചും അവഹേളിതരായി കൈക്കൂലി വാങ്ങലും കോഴ വാങ്ങലും നിർത്തണം. ഇവിടെ മാണി മാത്രമല്ല കുറ്റക്കാർ അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ടവർ അതിലും വലിയ കോഴ വാങ്ങിയ കൊലകൊമ്പന്മാർ ഇപ്പോഴും മുമ്പും നമ്മുടെ മന്ത്രിസഭകളിലുണ്ടായിരിക്കാം. എന്നാൽ പിടിക്കപ്പെടുന്നവരാണ് ക്രൂശിക്കപ്പെടുന്നവർ. കക്കാൻ പഠിച്ചാൽ പോരാ നിൽക്കാനും പഠിക്കണം എന്നു പറയാറില്ലെ. പലനാൾ കക്കുന്നവൻ ഒരിക്കൽ പിടിക്കപ്പെടും എന്ന് പറയാറില്ലെ. കാര്യസാധ്യത്തിനായി കോഴയും കൈക്കൂലിയും കൊടുക്കുന്നവരും കുറ്റക്കാരാണ്. കോഴ വാങ്ങി എന്ന പരാതി പറയുന്നവർ അതു ന്യായമായി തെളിയിക്കാനും ബാധ്യസ്ഥരാണ്. എന്നാൽ ന്യായമായ തെളിവുകൾ കൊടുക്കുമ്പോൾ അതു തെളിവല്ലെന്നു പറഞ്ഞ് തടിതപ്പാനൊ അധികാരമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനൊ പരാതിക്കാരെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനൊ ഭീഷണിപ്പെടുത്താനൊ അല്ല ശ്രമിക്കേണ്ടത്. ചങ്കെടുത്ത് കാണിക്കുമ്പോൾ ചെമ്പരത്തിപൂവാണെന്നു പറയരുത്. കോഴ കൊടുക്കുമ്പോൾ അതിന് ആരും രസീത് വാങ്ങാറില്ല. ഏതു വമ്പനായാലും രാജിവച്ച് അന്വേഷണം നേരിടണം. ഇതിൽ ജാതിമത ചിന്തകൾക്ക് യാതൊരു പ്രസക്തിയുമില്ല. ജസ്റ്റിസ് ഫോർ ഓൾ. അന്തരിച്ച പ്രസിദ്ധ തെന്നിന്ത്യൻ നടൻ മക്കൾ തിലകം എംജിആർ ഒരു സിനിമയിൽ അഭിനയിച്ചു പാടിയ ഒരു തമിഴ് ഗാനം ഓർക്കുകയാണ്. 'ഒരു തവരു ചെയ്താൽ അവൻ ദൈവമാനാലും വിടമാട്ടെ...

കൂട്ടത്തിൽ ഒന്നുകൂടി കുറിക്കട്ടെ. ഇതെല്ലാം നെല്ലും പതിരുമായി എടുക്കണം അത്രമാത്രം.
സമീപകാലത്തെ കേരള രാഷ്ട്രീയ, സാമൂഹ്യ വാർത്തകൾ അമേരിക്കയിലെ പ്രവാസി മലയാളികളേയും അവരുടെ സംഘടനാ പ്രവർത്തനങ്ങളേയും കോർത്തിണക്കിയുള്ള ഒരു നർമ്മ ലേഖനം മാത്രമാണിത്. സാമൂഹ്യ പ്രതിബദ്ധതയോടെ നമ്മൾ എഴുതണ്ടെ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചൊല്ലിൽ എപ്പോഴും എഴുതാൻ പറ്റുമോ? നർമ്മ രൂപത്തിലെങ്കിലും രാജാവ് നഗ്നനാണെന്ന് പറയണ്ടെ? പ്രത്യേകിച്ച് നാട്ടിൽ നടമാടുന്ന അസംബന്ധങ്ങൾ എഴുതാൻ...പ്രസിദ്ധീകരിക്കാൻ യുഎസിൽ ജീവിക്കുന്ന മലയാളി എഴുത്തുകാർ ഇത്ര ഭയപ്പെടണൊ? ഇവിടെ യുഎസിൽ നമുക്ക് കുറച്ച് നീതിയും യുഎസ് വ്യവസ്ഥിതിയും സുരക്ഷിതത്വവുമുണ്ടല്ലൊ? നാട്ടിലെ ഗുണ്ടകൾ ഏതായാലും ഇവിടെ വന്ന് നമ്മളെ അടിക്കുകയില്ല. പിന്നെ നാട്ടിൽ പോകുന്നകാലംവരെ അവരങ്ങനെ നമ്മളെ അടിക്കാൻ നോക്കി ഇരിക്കുമോ?
ഇനിയും ഒത്തിരി പോയിന്റുണ്ടായിരുന്നു എഴുതാൻ. 'എഴുതുന്തോറും വളരും വളരുന്തോറും എഴുതും' എന്നാണല്ലൊ മാണിസൂക്ത്തം. പക്ഷെ എന്തു ചെയ്യാനാണ് കോഴകളുടെ കഥകേട്ട് ആകപ്പാടെ ഒരു തലകറക്കം. അതിനാൽ ഇവിടെ തൽക്കാലം നിർത്തുന്നു. എന്തിനധികം മൊഴിമൂത്തൂകൾ... മിഴിനീർ... കോഴയാണെങ്ങൂം..... കേഴുക..... പ്രീയനാടെ......

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'എന്തൊരു പൊങ്കാലയാണ് ഇത് ഒന്നുല്ലങ്കിൽ ഇമ്മടെ മുഖ്യനല്ലേ! ആശാന്റെ നെഞ്ചത്ത് നിന്ന് ചവിട്ടി എന്നു പറഞ്ഞ പോലെയായി വി.ടി.ബൽറാമിന്റെ കമന്റ് പിണറായി സാറേ'; യൂത്ത് കോൺഗ്രസിന്റെ 'വാഴപ്പിണ്ടി ചലഞ്ചിനെ' വിമർശിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കമന്റിട്ട് ഗോളടിച്ച തൃത്താല എംഎൽഎയ്ക്ക് ലൈക്കുകളുടെ പെരുമഴ; പിണറായിക്ക് 18000 ലൈക്ക് കിട്ടിയപ്പോൾ ബൽറാമിന്റെ കമന്റിന് ലൈക്ക് 36000 കവിഞ്ഞു
മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
എവിടെ നിന്നോ പെരിയയിൽ വന്ന് തെങ്ങ്കയറ്റ തൊഴിലാളിയായി മാറി; ഒടുവള്ളി ടൗണിനടുത്ത് ആരോടും കൂട്ടുകൂടാതെ കഴിഞ്ഞിട്ട് സ്ഥലം വിട്ടത് നാലുവർഷം മുമ്പ്; പീതാംബരനുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും കേസിൽ എങ്ങനെ പെട്ടുവെന്നും അറിയാതെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ; ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കാവുങ്കൽ കെ.എം.സുരേഷ് എന്നും ദുരൂഹകഥാപാത്രം
സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും
കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്' മലയാളം അടക്കം മൂന്നു ഭാഷകളിൽ; പ്രമുഖ നടന്മാർ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്‌ലർ മറുനാടൻ ടിവി പുറത്തുവിടുന്നു
ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്‌ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
പാക് പോർ വിമാനങ്ങൾ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോൾ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികൾ; ആകാശത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങൾ; പാക് മാധ്യമങ്ങളിൽ നിറയെ യുദ്ധം നിഴലിച്ചു നിൽക്കുന്നു; ഇന്ത്യയുടെ നീക്കം എന്തെന്ന് അറിയാതിരിക്കവെ യുദ്ധഭീതിയിൽ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാനികൾ
ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം; പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട നേതാവ്
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം