Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്തൊമ്പതാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്തൊമ്പതാം ഭാഗം

ജീ മലയിൽ

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സേവനവേതന വ്യവസ്ഥകൾ പുതുക്കി കിട്ടാൻ അനിശ്ചിതകാലത്തേക്ക് സമരം പ്രഖ്യാപിച്ചു.

സമരത്തിനു പിന്തുണ കൊടുക്കണമെന്ന് അദ്ധ്യാപകർ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിദ്യാർത്ഥികൾ കോളേജിൽ നിന്നും ടൗൺ വരെ പ്രകടനം നടത്തി.അന്ന് കോളേജ് അടച്ചു. പിറ്റേ ദിവസം ഹോസ്റ്റലുകളും അടച്ചതിനാൽ വിദ്യാര്ത്ഥി കൾ വീടുകളിലേക്കു പോയി.

വിനോദും വീട്ടിലേക്കു തിരിച്ചു. ബസ്സിൽ ഇരിക്കുമ്പോൾ വിനോദിന് ആശ്വാസം തോന്നി. ഒരു പീഡന സ്ഥലത്തു നിന്നും രക്ഷപ്പെട്ട അനുഭവം. തീച്ചൂളയിലൂടെയുള്ള ഒരു യാത്ര കഴിഞ്ഞു വരുന്ന പ്രതീതി.

വീട്ടിൽ എത്തിയിട്ടും പുറത്തേക്ക് ഇറങ്ങാനോ അവിടുത്തെ കൂട്ടുകാരെ കാണാനോഅവനു ഉത്സാഹം തോന്നിയില്ല. മനസ്സാകെ കാർമേഘം നിറഞ്ഞു നില്ക്കുന്നു. ഹോസ്റ്റലിൽ തിരിച്ചു ചെല്ലുമ്പോഴും തന്റെ അവസ്ഥയിൽ മാറ്റമോന്നും ഉണ്ടാകില്ലല്ലോ എന്ന ചിന്ത മൂലം വല്ലാത്ത അസ്വസ്ഥതയും അനുഭവപ്പെട്ടു. പ്രതികരിക്കാൻ സാധിക്കാത്ത തന്റെ ചേതനയറ്റ മനസ്സ് മരവിച്ചതു പോലെ.

സ്വാതന്ത്ര്യം കിട്ടിയെന്നു പറയുന്നുണ്ടെങ്കിലും തന്റെന സ്വാതന്ത്ര്യം ഇനിയും അകലെ എന്ന് അവനു തോന്നി. ആ പുതു ജീവിതം ഇപ്പോഴും കൈയെത്താ ദൂരത്താണ്. ക്രൂരത നിറഞ്ഞ മാഷിന്റെന മുഖമാണ് മുമ്പിൽ തെളിയുന്നത്. ആ മുഖം തെളിയുമ്പോഴൊക്കെ മനസ്സാകെ ഇരുട്ടു വ്യാപിക്കുന്നു. വികൃതമായ കിണുങ്ങിയുള്ള അയാളുടെ ചിരിയും വൃത്തികെട്ട മീശയും.

റാഗിങ് ഒരു പ്രതിഭാസമായി വളർന്നു കഴിഞ്ഞിട്ടുംറാഗിങ് എന്താണെന്ന് അത് അനുഭവിച്ചിട്ടില്ലാത്ത ആര്ക്കും ശരിയായി അറിയില്ല. റാഗിംഗിനെപ്പറ്റി കേട്ടിട്ടില്ലാത്തവർ ഇന്നു ചുരുക്കമാണ്. പക്ഷേ ആരും പ്രതികരിക്കുന്നില്ല.

പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനത്തിനു കൊതിക്കുന്ന വിദ്യാർത്ഥികൾ ഈ റാഗിംഗിൽനിന്നും രക്ഷപ്പെടാനുള്ള വഴികൾ തേടുന്നു.പൊതുജനം അതിലൊന്നും താൽപര്യം കാട്ടാതെ ഭൂമിയോടൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്നു. റാഗിങ് വാർത്തകൾ വായിച്ചാലും അതേപ്പറ്റി കൂടുതൽ അറിയാൻ ആർക്കും താല്പഗര്യം ഇല്ല. തങ്ങളെ ബാധിക്കാത്ത ഒന്നിനും അവര്ക്ക് സമയവുമില്ല.

റാഗിങ് ക്രൂരവും നിന്ദ്യവും അപഹാസ്യവുമാണോ? പ്രൊഫഷണൽ കോളേജിലെസീനിയർവിദ്യാർത്ഥികൾ പറയുന്നതു പോലെ റാഗിങ് രസകരവും അനിവാര്യവുമാണോ?

കൗമാര യൗവന കളങ്കങ്ങൾ ഏല്ക്കാതെ എഞ്ചിനീയറിങ് വിദ്യാഭ്യാസം ചെയ്യാൻ എത്തുന്ന ഒരുനിഷ്‌കളങ്കഗ്രാമീണ വിദ്യാർത്ഥിയിൽ റാഗിങ് ഉണ്ടാക്കുന്നമാറ്റങ്ങളും ഹോസ്റ്റൽ ജീവിതത്തിൽ അവൻ നേരിടുന്ന നാശകരമായ പരിവർത്തനങ്ങളുംഎന്തൊക്കെയാണ്?

രാഹു എന്നമാഷ്, ലൂയി എന്നീ ദുർവൃത്തരും നികൃഷ്ടരുമായ സീനിയർ വിദ്യാർത്ഥികളെപ്പോലെ നികൃഷ്ടസ്വഭാവമുള്ളവർ ഒന്നാം വർഷ വിദ്യാർത്ഥികളോടുകാട്ടുന്ന ക്രൂര വിനോദങ്ങളും ലൈംഗിക അതിക്രമങ്ങളുംഎന്തൊക്കെയാണ്?

കൗമാര യൗവന കാലത്ത് അവിടെവിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് ആകർഷിക്കുന്ന നാശത്തിന്റെ വഴികൾഏതെല്ലമാണ്?

അവിടെ പകര്ന്നുദ കിട്ടുന്ന പാഠങ്ങൾ എന്തൊക്കെയാണ്?

പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രൊഫഷണൽ കോളേജുകളിൽപഠിക്കുന്നവിദ്യാർത്ഥികളുടെ മാതാപിതാക്കളും ജനങ്ങളുംറാഗിങ് എന്താണെന്ന്അറിയണം. റാഗിംഗിന്റെ രീതി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. കാരണം റാഗിംഗിന് പൊതുവായ ഒരു ചട്ടക്കൂടില്ല. ഓരോ വർഷവും ഓരോ രീതിയിൽ.

കണ്ണടച്ചു ഇരുട്ടാക്കുന്നവരും സത്യത്തോടു കൂറു പുലർത്താത്ത പൊയ്മുഖക്കാരും ധാരാളംഉള്ളപ്പോൾ റാഗിങ് നമ്മുടെ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ തന്നെയെന്ന് സമ്മതിക്കുന്നവർ എത്രപേർ ഉണ്ടാകും? ഏതായാലും സത്യം, സത്യം തന്നെയാണല്ലോ.റാഗിങ് ഒരു സത്യമാണു താനും.

ഇന്നും എത്രയെത്ര കൗമാര യൗവനങ്ങളാണ് റാഗിങ് എന്ന തീച്ചൂളയിൽ ഹോമിക്കപ്പെടുന്നത്, പീഡിപ്പിക്കപ്പെടുന്നത്. പത്രങ്ങളിലൂടെവായിക്കാറുണ്ടെങ്കിലും അവയ്‌ക്കൊക്കെ വെറും സാധാരണ വാർത്തയുടെ മൂല്യം മാത്രമേ എല്ലാവരും കൊടുക്കാറുള്ളൂ.അതിനാൽ റാഗിങ് മൂലം ധാരാളം പേർ പീഡിപ്പിക്കപ്പെടുന്നു. ചിലർ ഒളിച്ചോടുന്നു. മറ്റു ചിലർ ആത്മഹത്യ ചെയ്യുന്നു. ചില കോളേജുകളിൽ റാഗിങ്‌സമയത്തു നടന്ന കൊലപാതകങ്ങൾ പോലും ആത്മഹത്യയാക്കി മാറ്റിയിരിക്കുന്നു. അവയൊക്കെ ഇനിയും തുടരും. തുടര്ന്നു കൊണ്ടേയിരിക്കും.

ധാരാളം കാഴ്ചക്കാരുടെ മുമ്പിൽ നഗ്‌നരാക്കി നിര്ത്തിര ലൈംഗിക വൈകൃതങ്ങൾ ചെയ്യിക്കുമ്പോൾ ഉള്ളിൽ രൂപപ്പെടുന്നത് അപകര്ഷനബോധമാണ്. റാഗിങ് കഴിഞ്ഞാലുംആ അപകര്ഷം്അതു പോലെ നിലനില്ക്കുന്നു. സീനിയർ വിദ്യാര്ത്ഥി കളുടെ മുമ്പിൽ ജീവിതാവസാനംവരെ അപകര്ഷ്‌ബോധത്തോടെ നില്‌ക്കേണ്ടി വരുന്നവരും അതിനാൽ വേട്ടയാടപ്പെടുന്നവരും ഉണ്ടാകും.

റാഗ് ചെയ്യുന്നവനിൽ ഉള്ള ഭാവമോ? ഒരു തരം ഉല്ക്കപര്ഷഉഭാവം. അശരണനെ പീഡിപ്പിക്കുമ്പോൾതന്നിൽ വര്ദ്ധിതക്കുന്ന അഹന്തയും അവനെ അടിച്ചമര്ത്താ നുള്ളതന്നിലെ ധ്വരയുംഉല്ക്കപര്‌ഷേബോധം ഉണ്ടാക്കുന്നു.

ഒന്നാം വര്ഷി വിദ്യാര്ത്ഥിിയായിരിക്കുമ്പോൾ ഉണ്ടാകുന്ന അപകര്ഷാബോധം സീനിയർ വിദ്യാര്ത്ഥി യാകുമ്പോൾ മൃഗീയമായ ഉല്ക്കുര്ഷനബോധമായി രൂപാന്തരപ്പെടുന്നു.

തങ്ങളുടെ സീനിയേര്‌ഴ്‌സിന്റെ മുമ്പിൽ അപകര്ഷധബോധവും ജൂണിയേര്‌ഴ്‌സിന്റെ മുമ്പിൽ ഉല്ക്കര്ഷതാബോധവും ഒരേ സമയം നിലനില്ക്കുന്ന അവസ്ഥ.

എല്ലാ മനുഷ്യരിലും സ്വാഭാവികമായി നന്മയും തിന്മയും വസിക്കുന്നു. തിന്മയെ പരിപോഷിപ്പിച്ച് നന്മയെ ശിഥിലമാക്കി തിന്മയുടെ ആവാസ കേന്ദ്രമാക്കി മാറ്റുന്നു റാഗിങ്.

ഹാ! എത്ര കഷ്ടം............ റാഗിങ് എന്ന അതിക്രമം............. ഇതെന്ന് അവസാനിക്കും? ഇതെന്ന് അവസാനിപ്പിക്കും?

ഈ റാഗിങ് കൊണ്ട് എന്തു പ്രയോജനം? അവിടെ കണ്ടതൊന്നും ജീവിതത്തെ നല്ല വഴിയിലൂടെ നയിക്കുന്നതായിരുന്നില്ല. എല്ലാം നാശത്തിന്റെത വഴികൾ. അവർ അവകാശപ്പെടുന്നതു പോലെ റാഗിങ് ആരുടേയും ലജ്ജയും സഭാകമ്പവും മാറ്റുന്നില്ല. പിന്നെന്താണ് റാഗിങ് കൊണ്ടുള്ള നേട്ടം?

അതിൽ നിന്നും എന്താണു പഠിക്കുന്നത്?

ഉല്ക്കാര്ഷനയും യജമാനഭാവവും അഹങ്കാരവും ധാര്ഷ്ട്യ വും അതിക്രമവും ചൂഷണവും ഒരു വശത്തും അപകര്ഷായും അടിമത്തവും താഴ്മയും ദീനതയും ഭീരുത്വവും നിസ്സഹായതയും മറുവശത്തും നിന്നുള്ള ഏറ്റുമുട്ടലുകൾ. അവയ്ക്കിടയിൽ വിരിയുന്ന ചേതനയറ്റ കൂട്ടത്തെ സൃഷ്ടിക്കുന്ന പ്രക്രിയ.

സ്വാതന്ത്ര്യം കിട്ടിയശേഷവും പീഡനം. അപ്പോൾ പിന്നെ കിട്ടിയെന്നു പറയപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെന അര്ത്ഥമെന്ത്?

മാധവന്റെഒളിച്ചോട്ടംഹോസ്റ്റലിൽ വാർത്തയായിരുന്നു. നവാഗതരുടെ മേൽ കെട്ടി വരിഞ്ഞിരുന്ന റാഗിങ് എന്നചങ്ങല അഴിഞ്ഞിട്ടു രണ്ടു രാവുകളും രണ്ടു പകലുകളും കഴിഞ്ഞാണ്മാധവൻ ഹോസ്റ്റലിൽ താമസിക്കാൻ എത്തിയത്. അതിക്രൂരമായ രീതിയിലുള്ള റാഗിങ് സഹിക്ക വയ്യാതെയാണ് മാധവൻ ഒളിച്ചോടിയത്.ആ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രശ്‌നങ്ങൾ കോളേജിൽ ഉണ്ടായി. അതിനും ഒന്നാം വര്ഷട വിദ്യാര്ത്ഥികൾ പീഡനം സഹിക്കേണ്ടി വന്നു.

ഇവിടെ നടക്കുന്നതൊക്കെ ഒരു പരിധി വരെ എല്ലാ അധികാരികള്ക്കും അറിയാം. പക്ഷേ ആരും അറിയുന്നതായി ഭാവിക്കില്ല.

നിസ്സഹായരുടെ മേൽ അരങ്ങേറുന്ന അതിക്രമങ്ങളെപ്പറ്റി അറിഞ്ഞിട്ടും ഒന്നുമറിയാത്തതു പോലെ സമൂഹവും നടിക്കുന്നു. സമൂഹ മനസ്സാക്ഷി ഒരു ഉയര്ന്ന മതിൽ കെട്ടിനുള്ളിൽ സ്വയം തടവറ ഉണ്ടാക്കി അവിടെ സുഖമായി വസിക്കുന്നു. ഒരു സമൂഹത്തിനും തങ്ങളുടെ കുറവുകൾ അംഗീകരിക്കാൻ പറ്റില്ല. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

മനുഷ്യർ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിക്കേണ്ടത് തന്റെം കൗമാരകാലത്ത് സഹജീവികളായ കൂട്ടുകാരിൽ നിന്നുമാണ്. അതു ശരിയായ വഴിയിലൂടെ അല്ലെങ്കിൽ അനാരോഗ്യ പ്രവണതകൾ അവനിൽ നിറയും. നല്ലതും ചീത്തയും നന്മയും തിന്മയും വിവേചിക്കാനുള്ള കഴിവ് നശിക്കും. സമൂഹം ജഡമോഹികളെ കൊണ്ടു വലയും. അവരുടെ കുടുംബങ്ങൾ തകരും. വരും തലമുറകൾ നശിക്കും.

റാഗിങ് കഴിഞ്ഞിട്ടുംമാഷും കൂട്ടുകാരുംഎന്നെ എന്നും ശല്യം ചെയ്യുന്നു. അവർക്ക് എന്നെകണ്ടുകൊണ്ടിരിക്കണം. അതും, വെള്ളമടിക്കുമ്പോഴും കഞ്ചാവടിക്കുമ്പോഴും പ്രത്യേകിച്ച്. ഹോസ്റ്റലിൽ വച്ച് എന്റെ മനസ്സ് എപ്പോഴുംപ്രക്ഷുബ്ധമാണ്. എപ്പോഴാണ് അവർ എന്നെ വിളിക്കുന്നത് എന്ന ചിന്താകുലത മൂലം ശാന്തി കിട്ടാത്ത മനസ്സ്.

അന്നു രാത്രിയിൽ ആഹാരം കഴിക്കാൻ വിനോദിന്റെ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചാണ് ഇരുന്നത്.

എല്ലാ സ്‌നേഹത്തിന്റെബയും പിറകിലുണ്ടെന്ന് മാഷ് പറഞ്ഞ ഫ്രോയിഡിന്റെ സ്‌നേഹത്തിലെ ലൈംഗികതയുടെ സിദ്ധാന്തം അപ്പോൾ വിനോദിന്റെ മനസ്സിലേക്കു കടന്നു വന്നു. അമ്മയെയും സഹോദരിയെയും അവൻ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചിന്തിച്ചു. എത്ര വികലമായ ഭോഷ്‌ക്കു നിറച്ച സിദ്ധാന്തമാണത്. അതിൽ നിന്നും ഘോരവിഷം ചീറ്റുന്നു.

ഒരു മനഃശാസ്ത്രജ്ഞൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതം എങ്ങനെ മനുഷ്യരാശിക്ക് ആകമാനം ബാധകമാകും? അയാളുടെ ഭവനത്തിലോ നാട്ടിലോ തനിക്കു ചുറ്റുമുള്ള സമൂഹത്തിലോ ആ ലോകത്തോ നടന്ന കാര്യങ്ങൾ മാനവരാശിക്ക് ജീവിതതത്ത്വങ്ങളും പ്രമാണങ്ങളുമാക്കരുത്. അത് അയാളുടെ ചിന്തകള്ക്കും് വിശകലനങ്ങള്ക്കും ഹേതുവായ കാര്യങ്ങള്ക്കു മാത്രം ബാധകമാണ്.

സ്‌നേഹത്തിൽ ഭോഷ്‌ക്കുകൾ നിറച്ച ലൈംഗികസിദ്ധാന്തം മാഷിനെപ്പോലുള്ളവര്ക്ക് വേദമാകുമെങ്കിലും അവ ജീവിതസത്യങ്ങളോ മനുഷ്യരാശിക്കു വേണ്ട സത്യങ്ങളോ അല്ല. ആ ഭോഷ്‌ക്കുകൾ എഴുതിയ ആളുടെ വികലവും വഴി തെറ്റിയതുമായ ചിന്തകളുടെ ഉല്പനന്നം മാത്രമാണ് അത്. കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭോഷ്‌ക്കിന്റെ ലൈംഗികസിദ്ധാന്തം അത് എഴുതിയ വ്യക്തിയുടെ കാലഘട്ടത്തിനും സമൂഹത്തിനും മാത്രം ബാധകമാക്കിയാൽ മതി.

പവിത്രവും നിര്മ്മതലവുമായ ആത്മാവിൽ വിഷം കയറ്റുന്ന ആ സിദ്ധാന്തം മാതാപിതാക്കളെയും മക്കളെയും പോലും നല്ല കണ്ണിൽ കാണാൻ പറ്റാത്ത വിധം മൃഗതുല്യമാക്കുന്നു എന്ന സത്യം ഭയാനകമത്രേ.

അത്തരം കാര്യങ്ങൾ കേള്ക്കു കയും വായിക്കുകയും അത് മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെ ചായ് വ് അതിലേക്കാവും. അവർ മാതൃപിതൃ സ്‌നേഹത്തെയും ബന്ധത്തെയും ലൈംഗികതയിൽ പോഷിപ്പിച്ചെന്നിരിക്കും.

നിഷ്‌കളങ്ക സ്‌നേഹത്തിന്റെി ആരംഭം അമ്മയിൽ നിന്നു തുടങ്ങി പിതാവിലും സഹോദരങ്ങളിലും എത്തിച്ചേരുന്നു. അതിൽ സെക്‌സിന്റെ് വിഷം കയറ്റിക്കഴിയുമ്പോൾ പിന്നീടുള്ള എല്ലാ സ്‌നേഹവും വിഷമയമാകുന്നു.

എല്ലാം ലൈംഗിക വീക്ഷണത്തിലൂടെ കാണുന്ന മനസ്സ് നികൃഷ്ടവും വിഷലിപ്തവുമാണ്. മനുഷ്യരാശിയെ ശ്വാസം കിട്ടാതാക്കി എന്നെന്നേക്കുമായി ഞെക്കി കൊല്ലുന്നതാണ്.

മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന വിഷം ചീറ്റുന്ന അത്തരംസിദ്ധാന്തങ്ങൾ വായിച്ചാവും മാഷ് യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്തവനായി മാറിയത്.

ഏതു മനുഷ്യനെയും ആകര്ഷികക്കാൻ പറ്റിയ വിഷയമാണ് സെക്‌സ്. സെക്‌സ് എന്ന വിഷയം എക്കാലവും ആളുകളെ വശീകരിക്കാൻ ശക്തിയുള്ളതത്രേ. സമൂഹത്താൽ അടിച്ചമര്ത്ത പ്പെട്ട ആര്ത്തിി പൂണ്ട അഭിനിവേശം അതിൽ അടങ്ങിയിരിക്കുന്നു. പൂര്ത്തീ കരിക്കപ്പെടാത്ത ആവേശം അതിൽ നിന്നും ഉയരുന്നു.

സ്‌നേഹത്തിൽ ഭോഷ്‌ക്കുകൾ നിറച്ച ലൈംഗികസിദ്ധാന്തവും അത്തരം അടിച്ചമര്ത്തലലിൽ നിന്നും പുറത്തു ചാടിയ എലിയാണ്. അടിച്ചമര്ത്ത പ്പെട്ട മനുഷ്യജഡത്തിൽ നിന്നും ഉയരുന്ന രോദനം മാത്രമാണ്. അത് എല്ലാ മനുഷ്യര്ക്കും ബാധകമാകുന്നില്ല. എല്ലാ ദേശങ്ങള്ക്കും കാലങ്ങള്ക്കുംര ബാധകമാകുന്നില്ല.അവ എക്കാലത്തെയും സത്യങ്ങളല്ല.

ദൈവിക സത്യം മാത്രമേ നിത്യമായ സത്യമായിട്ടുള്ളൂ.

ആലൈംഗികസിദ്ധാന്തം ശരിയായിരുന്നെങ്കിൽ കുടുംബബന്ധങ്ങളുംകുടുംബം എന്നഇന്സ്റ്റി റ്റിയൂഷനും ഇന്ന് ഉണ്ടാകുമായിരുന്നില്ല. അതു വായിച്ചു വഴി തെറ്റിയ സമൂഹത്തിൽ കുടുംബമോ കുടുംബബന്ധങ്ങളിലെ പവിത്രതയോ കാണില്ല.

സംസ്‌കാരം ഉണ്ടെന്നു അവകാശപ്പെടുന്നവരുടെ ഇടയിലാണ് ലൈംഗികസിദ്ധാന്തത്തിലെ തകര്ച്ചു കൂടുതലായി വ്യാപിച്ചത്. കാരണം അവർ പുതുമകൾ തേടിനടക്കുന്ന വര്ഗ്ഗ മാണ്. ആ പുതുമകൾ അവരെ മുഴുവനായും വിഴുങ്ങിക്കളയുന്നു.

ലൈംഗികസിദ്ധാന്തം മനുഷ്യകുലത്തിന് അപകടവും നാശവും വരുത്തുന്നതാണ്. ഇപ്പോൾ വരുത്തിക്കൊണ്ടുമിരിക്കുന്നു. ആ സത്യം ആരും അറിയുന്നില്ലെന്നു മാത്രം.

സ്വന്ത കുഞ്ഞങ്ങളെനോക്കുമ്പോൾ മനസ്സിലേക്കു കടന്ന വരുന്ന ആ സിദ്ധാന്തം മനുഷ്യനിലെ ധാര്മ്മി്ക ബോധത്തെ നോക്കി പരിഹസിക്കുന്നു. ആ സിദ്ധാന്തം അവിവേകികളുടെ മനസ്സിലേക്കു വിഷം ചീറ്റുന്നു.

അത് എന്നേ തീയിട്ടു നശിപ്പിക്കേണ്ടതായിരുന്നു. ഇനിയും ആരും വായിക്കാൻ ഇടവരാതെ ഇപ്പോൾ തീയിലിട്ടു നശിപ്പിച്ചാലെങ്കിലും മനുഷ്യകുലത്തിനു പ്രയോജനം ചെയ്യുമായിരുന്നു. അടുത്ത ഒരു നൂറു വര്ഷുത്തിനകം ആ സിദ്ധാന്തം വായിച്ചവർ മരിച്ചു കഴിഞ്ഞിരിക്കും. അങ്ങനെ ഈ ചിന്ത തന്നെ മാഞ്ഞു പോകുമായിരുന്നു.

അമ്മയ്ക്കു മകനോടോ മകന് അമ്മയോടോ അച്ഛന് മകളോടോ മകള്ക്ക്ര അച്ഛനോടോ തോന്നുന്ന സ്‌നേഹം എങ്ങനെ സെക്‌സ് അധിഷ്ടിതമാകും. മാനവരാശിയുടെ നിലനില്പു തന്നെ ആ നിഷ്‌കളങ്ക സ്‌നേഹം നിറഞ്ഞു നില്ക്കുന്ന കുടുംബങ്ങളിലല്ലേ? രക്തബന്ധത്തിൽ സെക്‌സ് കലര്ത്തി യാൽ പിന്നെ ബന്ധമെവിടെ? കുടുംബമെവിടെ? സ്വന്തക്കാരെവിടെ? എല്ലാവരും ലൈംഗിക ഉപകരണങ്ങൾ മാത്രമായി മാറുന്നു. ആ തിയറിയിൽ മറഞ്ഞിരിക്കുന്ന അപകടം എത്ര വലുതാണ്. അത് സമൂഹത്തിനും മാനവതക്കും മാനുഷതക്കും എതിരാണ്. അതിനാൽ ആ തിയറി തെറ്റാണ്. എല്ലാ ബന്ധങ്ങളും സെക്‌സിൽ അധിഷ്ഠിതമല്ല. പവിത്രമായ ബന്ധങ്ങൾ സ്‌നേഹത്തിലും പരസ്പര വിശ്വാസത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു.

ആഹാരവുംവെള്ളവും വായുവും പോലെ മനുഷ്യശരീരത്തിനു മാത്രം ആവശ്യമുള്ള ഒന്നാണ്, സെക്‌സ്. അത് ആത്മാവിന്റെ ആവശ്യമല്ല. ജഡത്തിന്റെണ മാത്രം ആവശ്യം.

തെറ്റായ സെക്‌സ് ആന്തരിക മനുഷ്യനെ നശിപ്പിക്കാൻ ഉതകും എന്നല്ലാതെ വളര്ത്താറനോ പരിപാലിക്കാനോ കൊള്ളില്ല.

ബുദ്ധിയും മനസ്സും ഹൃദയവും ഉള്‌ക്കൊ ള്ളുന്ന ദേഹിയും ഹൃദയത്തിനുള്ളിൽ വസിക്കുന്ന ആത്മാവും അനുവദിച്ചു കൊടുത്തെങ്കിൽ മാത്രമേ ശരീരത്തിന്ആഹാരവും വെള്ളവും വായുവും സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതുപോലെ ദേഹിയുംആത്മാവും അനുവദിക്കാത്ത സെക്‌സ് മനുഷ്യനു സ്വീകരിക്കാൻ സാധിക്കുകയില്ല. അല്ലായിരുന്നുവെങ്കിൽ എല്ലാ മനുഷ്യരും മൃഗങ്ങളെപ്പോലെ ആകുമായിരുന്നു. അമ്മയെയും മകളെയും സഹോദരിയെയും പിതാവിനെയും പുത്രനെയും സഹോദരനെയും തിരിച്ചറിയാത്ത ജന്മങ്ങൾ ആകുമായിരുന്നു. എന്നാൽ മനുഷ്യർ സൃഷ്ടിക്കപ്പെട്ടതും നിലനില്ക്കുന്നതും അങ്ങനെയല്ല.

അതിന് അപവാദം ഉണ്ടാകാം. അത്തരക്കാർ നശിച്ചു പോകുന്നവരുടെ കൂട്ടത്തിൽ ഉള്ളവരത്രേ.

ജഡത്തിലധിഷ്ഠിതമായ കാര്യങ്ങൾ പറയുന്ന ശാസ്ത്രത്തിന് ജഡത്തിനപ്പുറം ചിന്തിക്കാൻ അറിയില്ല. ശാസ്ത്രം തെളിവിലും അടയാളത്തിലും മാത്രം ആശ്രയിക്കുന്നു. ഹൃദയത്തിന്റെകയോ ദേഹിയുടെയോ ആത്മാവിന്റെവയോ ഭാഷ അതിനറിയില്ല.

മനുഷ്യമനസ്സിലും ആത്മാവിലും ഓരോ ബന്ധത്തിനും അതിന്റേ.തായ പവിത്രതയുണ്ട്. ശാരീരികമായി ബന്ധപ്പെടാൻ പാടില്ലാത്ത തങ്ങളുടെ ശരീരരക്തങ്ങളുള്ള പുതിയ സൃഷ്ടിയായിട്ടാണ് താൻ ജന്മം കൊടുത്ത മകളെയും മകനെയും മാതാപിതാക്കൾ കാണുന്നത്. ഒന്നായി ചേരാനുള്ള തന്റെി ശരീര ഭാഗമായിട്ടല്ല.ഒന്നായി ചേരാനുള്ള ഒരേ ശരീരത്തിന്റെണ ഭാഗങ്ങൾഭാര്യയും ഭര്ത്താറവും മാത്രമാണ്. അതിനാൽ മനുഷ്യആത്മാവുള്ള മനുഷ്യര്ക്ക്ത മക്കളെയും സഹോദരങ്ങളെയും സെക്‌സ് കണ്ണിലൂടെ കാണാൻ പറ്റില്ല.അതുപോലെ മക്കള്ക്കുംക മാതാപിതാക്കളെ സെക്‌സ് കണ്ണിലൂടെ കാണാൻ പറ്റില്ല. പ്രായപൂര്ത്തി യായ മൃഗങ്ങളിൽ കാണുന്ന ആ സ്വഭാവം മനുഷ്യന്റെപ ഉള്ളിൽ ദൈവം നിക്ഷേപിച്ചിട്ടില്ല. മനുഷ്യകുടുംബം മൃഗകുടുംബത്തിനു തുല്യമല്ല. മനുഷ്യാത്മാവുള്ള മനുഷ്യൻ മൃഗവുമല്ല.

അതിനാൽ അത്തരം സിദ്ധാന്തങ്ങളും തത്ത്വങ്ങളും വെറുക്കപ്പെടേണ്ടവയും തിരസ്‌കരിക്കപ്പെടണ്ടവയുമാണ്. എന്നന്നേക്കുമായി ചരിത്രത്തിൽ നിന്നും ഭൂമിയിൽ നിന്നും മായിച്ചു കളയേണ്ടവയുമത്രേ.

അതു വായിക്കാൻ അവസരം കിട്ടിയാൽ പോലും വിവേചന ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുകയുംവേണ്ടാത്തവ പുറന്തള്ളുകയും ചെയ്യണം. അതിന് എത്ര പേര്ക്കു സാധിക്കും?

അതിനു സാധിക്കാത്തവർ അത്തരം സിദ്ധാന്തങ്ങൾ വായിക്കരുത്.

തെറ്റായ രീതിയിലുള്ള വായനയിലൂടെ മനസ്സു മലിനപ്പെടുന്നു. വായിച്ച തെറ്റായ കാര്യങ്ങൾ മനസ്സിലിട്ടു ധ്യാനിക്കുമ്പോൾ ആത്മാവും മലിനപ്പെടുന്നു. ദേഹിയും ആത്മാവും ചേര്ന്നസ ആന്തരിക മനുഷ്യനെ മലിനപ്പെടുത്തുന്ന ഒന്നും വായിച്ചാലും സ്വീകരിക്കരുത്.

മനസ്സിനു രണ്ടു തലങ്ങൾ ഉണ്ട്. ജഡമനസ്സും ആത്മീയമനസ്സും. മനുഷ്യമനസ്സിൽ ജഡമനസ്സിന്റെ ഭാഗവും ആത്മീയമനസ്സിന്റെല ഭാഗവും ഉണ്ട്. ജഡചിന്തകളുടെ പ്രവര്ത്തംനം ജഡമനസ്സിലും ആത്മീയചിന്തകളുടെ പ്രവര്ത്ത്‌നം ആത്മീയമനസ്സിലും നടക്കുന്നു. ഹൃദയത്തിനും രണ്ടു തലങ്ങൾ ഉണ്ട്. ജഡചിന്തകളുടെ ഉറവിടമായ ഹൃദയഭാഗവും ആത്മീയചിന്തകളുടെ ഉറവിടമായ ഹൃദയഭാഗവും..

ആത്മീയസംബന്ധമായ സൃഷ്ടി സ്വഭാവങ്ങളുള്ള നല്ല ഗുണങ്ങളുടെ ആവാസം ആത്മീയ ഹൃദയഭാഗത്തും മനുഷ്യജന്മത്തിനു യോജിക്കാത്ത നശീകരണ സ്വഭാവങ്ങളുള്ള ദുഷിച്ച ഗുണങ്ങളുടെ ആവാസം ജഡഹൃദയഭാഗത്തും ആകുന്നു. ഒരുവൻ ഏതു മനസ്സിനെ പോഷിപ്പിക്കുന്നുവോ അവൻ അത്തരം ഒരു ഹൃദയത്തെയും താനറിയാതെ പോഷിപ്പിക്കുന്നു. അങ്ങനെ അവനിൽ ജഡമനുഷ്യനോ ആത്മീയ മനുഷ്യനോ ജന്മം എടുക്കുന്നു.

മാനുഷികമായ ഏതു മനഃശാസ്ത്രവും ജഡമനസ്സിന്റെന ശാസ്ത്രം മാത്രമാണ്.ആത്മീയ മനഃശാസ്ത്രം ദൈവാത്മാവിനു മാത്രമേ മനസ്സിലാവുകയുള്ളൂ..

ഫ്രോയിഡിന്റെന മനഃശാസ്ത്രവും ജഡികമാണ്. അതിനാലാണ് അയാളുടെ ചിന്തകളിൽ ജഡത്തിന്റൊ മാത്രം ആവശ്യമായ സെക്‌സ് കടന്നു വന്നത്. സയന്‌സികന്റെു സഹായത്തോടെ എത്ര കേമമെന്ന് കൊട്ടിഗ്‌ഘോഷിച്ചാലും അതുജഡമനസ്സിന്റെന ജല്പനങ്ങളെ ആകുന്നുള്ളൂ. അത്തരക്കാര്ക്കുര ജഡം മാത്രമേ മനസ്സിലാവുകയുള്ളൂ. ജഡഭാഷ മാത്രമേ മനസ്സിലാവുകയുള്ളൂ. സയന്‌സിനനും ഇതുവരെയും ജഡഭാഷ മാത്രമേ മനസ്സിലായിട്ടുള്ളൂ. ആത്മാവിന്റെ് ഭാഷ ജഡികമല്ല. അത് ആത്മീയമാണ്. അതിനാൽ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അതു മനസ്സില്ലാക്കണമെങ്കിൽ ദൈവസഹായം ആവശ്യമാണ്. സയന്‌സിസന് ദൈവത്തെപ്പറ്റി ഒന്നും അറിയില്ല. അവർ ദൈവകണം വരെയെ എത്തിയിട്ടുള്ളൂ.

മരണശേഷം ദേഹിയും ആത്മാവും ചേര്ന്ന് ആന്തരിക മനുഷ്യൻ ജഡത്തിൽ നിന്നും മാറിപ്പോകുന്നു എന്ന സത്യം പോലും മനസ്സിലാക്കാൻ സയന്‌സികനു സാധിച്ചിട്ടില്ല. സയന്‌സ്് അതിനെ വെറും ഒരു ഊര്ജ്ജതമായി മാത്രമേ കാണുന്നുള്ളൂ.

സുദീര്ഘ്മായ മനുഷ്യരാശിയുടെ ഇക്കാലം വരെയുള്ള ചരിത്രത്തിൽ പാവനമെന്നു കരുതിയ ബന്ധങ്ങളെ ജഡത്തിന്റെകയും ലോകത്തിന്റെളയും ഭാഷയിൽ മഹത്തരമാക്കുമ്പോൾ നികൃഷ്ടവും മലിനവും വേദന നിറഞ്ഞതുമായ ആ പാതാളക്കുഴിയിൽ ധാരാളം മനുഷ്യർ വീഴുന്നു.അത്തരം കാര്യങ്ങൾ മനസ്സിൽ കയറി ചിന്താമണ്ഡലത്തെ കീഴടക്കി അവനെ അത്തരം പ്രവൃത്തികളിൽ എത്തിക്കുന്നു. അത് അവന്റെ നിലനില്പിനും അസ്തിത്വത്തിനും ദോഷം ചെയ്യുകയും എതിരാവുകയും ചെയ്യുന്നു.

വായനയും കേള്വിിയും മനസ്സിലേക്കും മനസ്സിലെ ധ്യാനങ്ങൾ ഹൃദയത്തിലേക്കും അങ്ങനെ ഹൃദയത്തിൽ ശേഖരിക്കപ്പെട്ട കാര്യങ്ങൾ ചിന്തകളുടെ ഉറവിടമായ ഹൃദയത്തിൽ നിന്നും ഉദ്ഭവിച്ച് വീണ്ടും ചിന്തകളായിമനസ്സിലേക്കുംവരുമ്പോൾ സൂക്ഷിക്കണം. ആ ചിന്തകൾ മനസ്സിൽ ഉറച്ചു കഴിയുമ്പോൾ പ്രവൃത്തിയായും പ്രവൃത്തിയുടെ ആവര്ത്തകനംസ്വഭാവമായും ആ സ്വഭാവം വ്യക്തിയുടെ വ്യക്തിത്വമായും രൂപാന്തരപ്പെടും.

ജഡികമായ എല്ലാ ചിന്തകളും ജഡത്തെ പ്രീതിപ്പെടുത്തുന്ന പ്രവൃത്തികളായും ആ പ്രവൃത്തികൾ വൈകൃതസ്വഭാവങ്ങളായും തീരാനുള്ള സാദ്ധ്യതകളുമുണ്ട്.വൈകൃതസ്വഭാവമുള്ളവർ വര്ദ്ധിനക്കുമ്പോൾ അവരുടെ കൂട്ടം ദുഷ്പ്രവൃത്തിക്കാരുടെ സമൂഹമായി മാറുന്നു. എന്നന്നേക്കുമായി ഛേദിക്കപ്പെടാനായി ആ പാതയിലൂടെ അവർ മുന്നേറി അവസാനം നശിക്കുന്നു.

നന്മ ചെയ്യാൻ ആഗ്രഹിച്ചാലും തന്റെ് ഇന്ദ്രിയങ്ങൾ അവരെ തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നു. തിന്മ ചെയ്യുന്നതിൽ അവർ ആഹ്ലാദം കണ്ടെത്തുന്നു. അതിൽ അവർ ആറാടുന്നു. കേള്വിയയിൽ, കാഴ്‌ച്ചയിൽ, സ്പര്ശചനത്തിൽ, ചിന്തയിൽ, സ്വപ്നങ്ങളിൽ ഒക്കെ ആ തിന്മ അവർ ആസ്വദിക്കുന്നു. നന്മയുള്ള സമൂഹം തിന്മയെന്നു പറയുന്നതൊക്കെയും ചെയ്യുന്ന അവരുടെ ശരീരം നഗ്‌നതയിൽ അഭിരമിക്കുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അവരുടെ അരികെ തിന്മ വസിക്കുന്നു. അവരുടെ ഉള്ളിലും തിന്മ വസിക്കുന്നു. വിഷം ചീറ്റുന്ന സര്പ്പം അവരിൽ എപ്പോഴും തലപൊക്കുകയും അത് ആരെ കൊത്തണം എന്ന് അന്വേഷിച്ചു കൊണ്ട് ഫണം വിടര്ത്തി നിന്നാടുകയും ചെയ്യുന്നു.

വീട്ടിലായിരുന്നിട്ടും അവധിക്കാലം വിനോദിന് ഒട്ടും സന്തോഷം പകരുന്നതായിരുന്നില്ല. താൻ പഠിക്കുന്ന കോളേജ് തനിക്കു പറ്റിയ ഇടമല്ലെന്ന് അവനു തോന്നാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. ചിലപ്പോൾ തോന്നും പഠിത്തം തന്നെ നിര്ത്തിായാലോ എന്ന്. പക്ഷേ അപ്പയോടും അമ്മയോടും അതു പറയാനുള്ള ധൈര്യമില്ല. അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തച്ചയുടയ്ക്കാൻ വയ്യാത്തതിനാൽ പഠനം നിര്ത്താ ൻ പറ്റില്ല എന്നവനു നന്നായി അറിയാം.

ആ അവധിക്കാലംഅവൻ വീടിനു പുറത്തിറങ്ങാതെ എപ്പോഴും ചിന്തകളിൽ മുഴുകിക്കൊണ്ട് കഴിച്ചു കൂട്ടി.

സമരം പ്രഖ്യാപിച്ച്ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ്തുറന്നത്. അപ്പോഴേക്കും അദ്ധ്യാപകരും വിദ്യാര്ത്ഥി കളും സമരം പിന്വണലിച്ചിരുന്നു.

പ്രതീക്ഷകളോടെവിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ എത്തിച്ചേർന്നു. കോളേജ് അന്തരീക്ഷം വീണ്ടും ശബ്ദമുഖരിതമായി. റാഗിങ് കാലത്തെ കടുത്ത ശോകഛായ മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്നും മാഞ്ഞു കഴിഞ്ഞിരുന്നു.പകരം അടുത്ത വർഷത്തെ തങ്ങളുടെ ഇരകളെക്കുറിച്ചുള്ളമധുര സ്വപ്നങ്ങൾ നെയ്തു തുടങ്ങി.

'അവർ ഇപ്പോൾ ആർട്‌സ് കോളേജുകളിൽ പ്രീഡിഗ്രിക്കും ബി.എസ്.സിക്കും പഠിക്കുകയാവും. അവരൊക്കെ ഇങ്ങു വരുമ്പോൾതങ്ങൾക്കു കിട്ടിയതിന്റെ ഇരട്ടിപങ്ക്എങ്കിലും മടക്കി കൊടുക്കണം'എന്നുള്ളതീരുമാനം അവർ എടുത്തു തുടങ്ങി.

വര്ഷാഇരംഭം തുടങ്ങി അത്രയും മാസങ്ങൾ കഴിഞ്ഞിട്ടുംപഠിക്കണമെന്ന ചിന്ത വിദ്യാർത്ഥികളിൽ ഉണ്ടായി തുടങ്ങിയിരുന്നില്ല. 'സ്റ്റഡി ലീവ്' കിട്ടുമല്ലോ, അന്നാകട്ടെ പഠനം എന്ന് ഒട്ടു മിക്കവരും കരുതിപ്പോന്നു. വിനോദങ്ങളിലായിരുന്നുഅവർക്കുകൂടുതൽതാൽപ്പര്യം.

എന്നാൽ വർഷാവസാന പരീക്ഷയിൽ വിജയം നേടണമെന്ന ചിന്തയോടെ ചില സീനിയർ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വീടുകളിൽ ട്യൂഷനു പോകാൻ തുടങ്ങിയിരുന്നു.

ക്ലാസ്സിൽ പഠിപ്പിക്കുന്നതിലും നല്ലതു പോലെ ട്യൂഷനു പഠിപ്പിച്ചതിനാൽ കൂടുതൽ വിദ്യാർത്ഥികളെ അദ്ധ്യാപകർക്കുട്യൂഷൻ ക്ലാസ്സിൽ ലഭിച്ചു.ഗവൺമെന്റു കൊടുക്കുന്ന ശമ്പളത്തേക്കാളും അധികം മാസവരുമാനം സമർത്ഥരും കഴിവുള്ളവരുമായ അവർക്കുട്യൂഷൻ വഴി നിഷ്പ്രയാസം സമ്പാദിക്കാൻ സാധിച്ചിരുന്നു.

ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകരിൽ പ്രമുഖനായിരുന്നു കണക്കിന്റെ പ്രൊഫസ്സറും വകുപ്പു മേധാവിയുമായമധുസൂദനൻ.കോളേജിൽ ജൂണിയർ വിദ്യാർത്ഥികൾക്കു മാത്രമല്ല, സീനിയർ വിദ്യാർത്ഥികൾക്കുംമദ്ധ്യവയസ്‌കനായ പ്രൊഫസ്സർഒരു പേടിസ്വപ്നമായിരുന്നു. ക്ലാസ്സെടുക്കുമ്പോൾ ആരെങ്കിലും അശ്രദ്ധയോടെ ഇരുന്നാലോ പഠിപ്പിക്കുന്നതിനിടയിൽ ചോദിക്കുന്ന ചോദ്യത്തിന്ഉത്തരം പറയാതെ ഇരുന്നാലോ 'ഗറ്റൗട്ടടിക്കുക' എന്നത് അദ്ദേഹത്തിന്റെ പ്രധാന ഹോബിയായിരുന്നു.

യാതൊരു കാരണവുമില്ലാതെ മിക്ക ദിവസങ്ങളിലും വിദ്യാർത്ഥികളിൽ ചിലരെക്ലാസ്സിന്റെ മൂലയിൽ എല്ലാവരുടെയും മുമ്പിൽ കൊണ്ടു പോയി നിർത്തി, ഭിത്തിയിൽ എവിടെയെങ്കിലും ചോക്കുകൊണ്ട് ഒരു അടയാളം ഇട്ട് അവിടെ നിന്നും നോട്ടം മാറ്റരുത് എന്നാവശ്യപ്പെടുന്നതും സാധാരണമായഒരു സ്വഭാവരീതി ആയിരുന്നു.

വില്ലന്മാരായ വിദ്യാർത്ഥികളോടു അതുപോലെ പെരുമാറാൻ ഭയമായിരുന്നുവെങ്കിൽകൂടി കണ്ടാൽ അഴകുള്ള തന്റെ മനസ്സിണങ്ങിയവരുടെ മേൽ കയറാൻ അദ്ദേഹത്തിന് അമിതമായ ആസക്തിയുണ്ടായിരുന്നു. പ്രൊഫസ്സറുടെ ആ റാഗിങ് കോളേജിൽ പ്രസിദ്ധമായിരുന്നു. മറ്റു അദ്ധ്യാപകർക്ക് ആ പ്രവൃത്തി ഒട്ടും രസിച്ചിരുന്നില്ല. എങ്കിൽക്കൂടി അവർ മൗനം ദീക്ഷിച്ചു. പ്രിൻസിപ്പാൾ ആ റാഗിങ് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

ഒരു ദിവസം ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സിലേക്ക് കണക്കിന്റെ പിരിയഡിൽ ഒരാൾ കടന്നു വന്നു. തങ്ങളെ കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകനല്ല. അയഞ്ഞ പാന്റ്‌സും കാൽമുട്ടിനു ഏതാണ്ടു അടുത്തു വരെയുള്ള അയഞ്ഞു നീണ്ട ഷർട്ടും ധരിച്ച, നീണ്ടു മെലിഞ്ഞ് ആറടിയോളം പൊക്കമുള്ള മദ്ധ്യവയസ്‌കനായ ഒരു മനുഷ്യൻ. ഷർട്ടിന്റെ കൈകൾ രണ്ടും മടക്കാതെ നീട്ടിയിട്ട് കൈകളുടെ അറ്റത്തെ ബട്ടണുകളും ഇട്ടിരുന്നു. ആകെ ഒരു കോമാളി വേഷം. വിദ്യാർത്ഥികൾക്കു ആളെ മനസ്സിലായില്ല.

''ഞാൻ മധുസൂദനൻ..... മാത്‌സ് പ്രൊഫസ്സർ.''

വിദ്യാർത്ഥികളെല്ലാം ഭയന്നു പോയി. എല്ലാവരും ചാടിയെഴുന്നേറ്റു നിന്നു.

''സിറ്റ് ഡൗൺ.'' വിദ്യാർത്ഥികൾ ഇരിക്കുന്നതിനു മുമ്പേ വീണ്ടും ആജ്ഞ ഉയർന്നു. ''സ്റ്റാൻഡ് അപ്.''

''സിറ്റ്ഡൗൺ.''

''സ്റ്റാൻഡ് അപ്.''

ഏകദേശം പത്തു മിനിറ്റോളം വിദ്യാർത്ഥികളെ അദ്ദേഹം ഇരുത്തുകയും എഴുന്നേൽപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതു മതിയായപ്പോൾവിദ്യാർത്ഥികളെ നിർത്തിക്കൊണ്ടു തന്നെ അദ്ദേഹംപറയാൻ തുടങ്ങി.

''നിങ്ങളുടെമാത്‌സ് ടീച്ചർ ഇന്നവധിയാണ്. അതിനാലാണ് ഞാൻ വന്നത്. ഒരാൾ മാത്‌സ് ബുക്കിവിടെ കൊണ്ടുവരു.'' അതു പറഞ്ഞിട്ട് മുൻസീറ്റിലിരുന്ന ഒരുവന്റെ നേരേ കൈചൂണ്ടി.

ജോർജി തന്റെ ബുക്കുമായി അദ്ദേഹത്തിന്റെ മുമ്പിൽ പോയി നിന്നു വിറയ്ക്കാനാരംഭിച്ചു.

''എന്താടോ താൻ നിന്നു വിറയ്ക്കുന്നെ? താൻ കള്ളത്തരം വല്ലതും കാട്ടിയോ?'' പ്രൊഫസ്സർ ചോദിച്ചു. ജോർജി ഉത്തരം ഒന്നും പറഞ്ഞില്ല.

''താനാ മൂലയ്ക്കു പോയി നില്ക്ക്.'' മുറിയുടെ ഒരു മൂലയിലേക്കു വിരൽ ചൂണ്ടിക്കൊണ്ടു പ്രൊഫസ്സർ പറഞ്ഞു.

ജോർജി വിറയലോടെ നടക്കാൻ തുടങ്ങുമ്പോൾ പ്രൊഫസ്സർ കൈ നീട്ടിക്കൊണ്ടു പറഞ്ഞു. ''ആ ബുക്കിങ്ങു തന്നിട്ടു പോടോ, മടയാ.''

അവൻ ബുക്കു കൊടുത്തിട്ടു മുറിയുടെ മൂലയിൽ പോയി നിന്നു. പ്രൊഫസ്സറും പിന്നാലെ ചെന്നു.

ആ മൂലയ്ക്കു ഭിത്തിയിൽ ചോക്കുകൊണ്ട് ഒരു വട്ടം വരച്ചിട്ടു പറഞ്ഞു. ''ക്ലാസ്സ് കഴിയുന്നതുവരെ താൻ അതിൽ നോക്കി നില്ക്കണം. എന്നിട്ട് ഒന്നു മുതൽ മനസ്സിൽ എണ്ണണം. പിരീഡ് കഴിയുമ്പോൾ ഉറക്കെ പറയണം എത്ര വരെയെണ്ണിയെന്ന്.''

ജോർജി അന്തിച്ചു പോയി. എങ്കിലും തലയാട്ടി.

''സെ, യെസ് ഓർ നോ.''

''യെസ് സാർ.'' ജോർജി ദയനീയ സ്വരത്തിൽ ഉരുവിട്ടു.

പ്രൊഫസ്സർ സ്റ്റേജിൽ മടങ്ങിയെത്തി.''ഞാൻ ഒരു പ്രോബ്‌ളം ഇടാൻ പോകുന്നു. നിങ്ങളെ കഴിഞ്ഞ ദിവസം പഠിപ്പിച്ചതാ. നോക്കട്ടെ ആരൊക്കെ പഠിച്ചുവെന്ന്.''

ജോർജിയുടെ ബുക്കിൽ നോക്കിപ്രൊഫസ്സർ ബ്ലാക് ബോർഡിൽ ഒരു ചോദ്യം എഴുതിയിട്ടിട്ടു പറഞ്ഞു. ''പത്തു മിനിറ്റു തരും. അതിനുള്ളിൽ ഉത്തരം കണ്ടു പിടിച്ചിരിക്കണം. ഇല്ലായെങ്കിൽ ആയിരം പ്രാവശ്യം ഇംപോസിഷനുണ്ടാവും. ഊം തുടങ്ങിക്കോളൂ.യുവർ ടൈം സ്റ്റാർട് നൗ.''

വിദ്യാർത്ഥികൾ അമ്പരന്നു. പ്രൊഫസ്സർ അവരോടു ഇരിക്കാൻ പറയാഞ്ഞതിനാൽ നിന്നുകൊണ്ടു തന്നെ ഉത്തരം എഴുതിത്ത്തുടങ്ങി. പ്രൊഫസ്സർ വന്നപ്പോൾ ആരും എഴുന്നേൽക്കാതിരുന്നതിന്റെ ശിക്ഷയാണ് നിർത്തിക്കൊണ്ടു ഉത്തരം എഴുതിക്കുന്നത് എന്നു വിനോദിനു തോന്നി. എങ്കിലും ആരും തലയുയർത്തി നോക്കിയില്ല. നോക്കാൻ തുനിഞ്ഞില്ല. കാരണം പ്രൊഫസ്സറുടെ നോട്ടപ്പുള്ളിയാകാൻ ആരും ആഗ്രഹിച്ചില്ല.

ആ സമയം മുഴുവൻ പ്രൊഫസ്സർ ഓരോ വിദ്യാർത്ഥിയെയും മാറി മാറി സൂക്ഷ്മമായി വീക്ഷിക്കുകയായിരുന്നു. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ പ്രൊഫസ്സറുടെ ശബ്ദം ഉയർന്നു. ''സ്റ്റോപ്. എല്ലാവരും ബുക്ക് അടച്ചു വയ്ക്കുക.''

പ്രൊഫസ്സർ ഒരു പെൺകുട്ടിയെ അടുത്തേക്കു വിളിച്ചിട്ട് ബുക്കു വാങ്ങി തുറന്നു നോക്കി. ഒരു മിനിറ്റു വായിച്ച ശേഷം ക്ലാസ്സിന്റെ മുമ്പിലുള്ള മറ്റൊരു മൂലയിലേക്ക് അവളെ പറഞ്ഞു വിട്ടു. അവളുടെ ബുക്ക് മേശപ്പുറത്തു വച്ചിട്ട് ഒരു ആൺകുട്ടിയെ അടുത്തേക്കു വിളിച്ചു. ബുക്കു തുറന്നു നോക്കിയിട്ടു പറഞ്ഞു. ''അവളുടെ മുമ്പിൽ പോയി നില്ക്ക്.''

അവൻ അവളുടെ മുമ്പിലേക്കു നടന്നു ചെന്നിട്ട് എന്തു ചെയ്യണമെന്നറിയാത്തവനെപ്പോലെ ഇളിഭ്യനായി നിന്നു. പ്രൊഫസ്സർ പിന്നാലെ നടന്നു ചെന്നു.പെൺകുട്ടിയെ അവന്റെ മുമ്പിൽ നിർത്തിയിട്ട്‌രണ്ടുപേരോടും അന്യോന്യം കണ്ണിൽ കണ്ണിൽ നോക്കി നില്ക്കാനാവശ്യപ്പെട്ടു. പ്രൊഫസ്സർ പറഞ്ഞതു അനുസരിച്ചുകൊണ്ട് അവർഅപ്രകാരം നിന്നു കഴിഞ്ഞപ്പോൾ ഒരു കോടിയ ചിരിയോടെ പ്രൊഫസ്സർ വീണ്ടുംമേശയ്ക്കരികിലെത്തി.

രണ്ടാമത്തെ പെൺകുട്ടിയെ വിളിച്ചു. അവളുടെ ബുക്കു വാങ്ങി തുറന്നു നോക്കിയിട്ട് അവളോടും അന്യോന്യം മുഖത്തേക്കു നോക്കി നില്ക്കുന്നവരുടെ അടുത്തു ചെന്നു നില്ക്കാനാവശ്യപ്പെട്ടു. അടുത്തതു മറ്റൊരു ആൺകുട്ടിയുടെ ഊഴമായിരുന്നു. അവനോടും രണ്ടാമത്തെ പെൺകുട്ടിയുടെ കണ്ണുകളിലേക്കു നോക്കി നില്ക്കാനാവശ്യപ്പെട്ടു. അടുത്തതും പെൺകുട്ടി. പിന്നീട് ആൺകുട്ടി.അങ്ങനെമൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും മുഖത്തോടു മുഖം നോക്കി എല്ലാവരുടെയും മുമ്പിൽ നാണത്തോടെനില്ക്കുമ്പോൾപ്രൊഫസ്സർ ബാക്കിയുള്ളവരോടു ചോദിച്ചു. ''അവരെ എന്തിനാ അവിടെ അങ്ങനെ നിർത്തിയിരിക്കുന്നതെന്ന് അറിയാമോ?''

വിദ്യാർത്ഥികളാരും തന്നെ അതിനുത്തരം പറഞ്ഞില്ല. എല്ലാവരും തല കുനിച്ചു നിന്നതേയുള്ളു.ഇനിയും ആൺകുട്ടികൾ മാത്രമേ ക്ലാസ്സിൽ അവശേഷിച്ചിരുന്നുള്ളൂ.

അവരെ നോക്കിക്കൊണ്ട് പ്രൊഫസ്സർപറഞ്ഞു.''ക്ലാസ്സിൽ വരുന്നതു പഠിക്കാനായിരിക്കണം. കാള കളിക്കാനും കുതിര കേറാനും ആയിരിക്കരുത്. പൂവൻ കോഴികളാകാനും ശ്രമിക്കരുത്. കഴിഞ്ഞ ദിവസം പഠിപ്പിച്ച വിഷയം ആർക്കും മനസ്സിലായില്ല. അതിനുള്ള ശിക്ഷയാണത്. ഒരാൾ പോലും ഉത്തരം ശരിയായി ചെയ്തിട്ടില്ല.''

അത്രയും പറഞ്ഞ് പ്രൊഫസ്സർ നിർത്തി.

എല്ലാവരെയും മാറി മാറി ഒരു തരം കോടിയ ചിരിയോടെ നോക്കിക്കൊണ്ടു തുടർന്നു. ''ഈ പ്രോബ്‌ളം ശരിയായി ചെയ്യാത്തവർ എത്ര പേരുണ്ട്? അവർ നിന്നിട്ട് ബാക്കിയുള്ളവർ ഇരിക്കുക.''

ആരും ഇരുന്നില്ല.

പ്രൊഫസ്സർ ഒരു ആൺകുട്ടിയെ അടുത്തേക്കു വിളിച്ചു. അവന്റെ ബുക്കു തുറന്നു നോക്കിക്കൊണ്ട് ഒരു കോടിയ ചിരി ചിരിച്ചു. മുറിയുടെ മറ്റൊരു മൂലയിലേക്കു കൈ ചൂണ്ടിക്കൊണ്ട് അവനോടു പറഞ്ഞു. ''നീ ആ മൂലയ്ക്കു ചെന്ന് നില്ക്ക്.''

പ്രൊഫസ്സർ കൈ ചൂണ്ടിയ ഭാഗത്തുള്ള മുറിയുടെ പിന്നിലെ മൂലയിൽ പോയി അവൻനിന്നു.പ്രൊഫസ്സർ ബാക്കി നില്ക്കുന്നവരോടു ചോദിച്ചു. ''എന്തിനാണ് അവനെഅവിടെ നിർത്തിയിരിക്കുന്നതെന്നറിയാമോ?''

വിദ്യാർത്ഥികൾ അനങ്ങിയില്ല. ''അവൻ പ്രോബ്‌ളം ശരിയായി ചെയ്തു. പക്ഷേ പ്രോബ്‌ളം ചെയ്തവർ ഇരിക്കാൻ പറഞ്ഞിട്ടും അവൻ ഇരുന്നില്ല. അതായത് അവനു തന്നെ അറിയില്ല, അവൻ ചെയ്തതു ശരിയാണോയെന്ന്.ഇനിയും ഒരിക്കൽക്കൂടി പറയുന്നു. പ്രോബ്‌ളം ചെയ്തതു ശരിയാണെണു ബോധ്യമുള്ളവർ എല്ലാം ഇരിക്കുക.''

പകുതിയോളം പേർ അവരുടെ സീറ്റുകളിൽ ഇരുന്നു.

ബാക്കിയുള്ളവരോടായി പ്രൊഫസ്സർ പറഞ്ഞു. ''നിങ്ങൾ അവിടെ നില്ക്ക്. ഞാൻ പ്രോബ്‌ളം ചെയ്തു കാണിക്കാം. അതു മനസ്സിലാകുന്നവർക്കു മാത്രം ഇരിക്കാം.''

പ്രൊഫസ്സർ ബ്ലാക് ബോർഡിൽ പ്രോബ്‌ളം ചെയ്യുന്ന വിധം പടിപടിയായി എഴുതി. ഉത്തരത്തിൽ എത്തിയ ശേഷം അതിനടിയിൽ രണ്ടു വരകളും വരച്ചു. അതു വായിച്ച ശേഷം നില്ക്കുന്ന എല്ലാ കുട്ടികളും ഓരോരുത്തരായി ഇരിക്കാൻ തുടങ്ങി. ആരും നില്ക്കുന്നില്ലെന്നു കണ്ടപ്പോൾ പ്രൊഫസ്സർ ഒരാളെ സ്റ്റേജിലേക്കു വിളിച്ചു. ബോർഡിൽ ഉത്തരം കണ്ടെത്തിയ ഭാഗം തുടച്ചു കളഞ്ഞിട്ട് ആ ഉത്തരം കണ്ടു പിടിച്ച വിധം ബോർഡിൽ വീണ്ടും എഴുതാൻഅവനോട് ആവശ്യപ്പെട്ടു. അവൻ എഴുതാൻതുടങ്ങിയപ്പോൾ തന്നെ വല്ലാതെ വിറയ്ക്കാനും തുടങ്ങി.

രണ്ടു സ്റ്റെപ് എഴുതിയപ്പോൾപ്രൊഫസ്സർ അവനോടു പറഞ്ഞു. ''നീ ചെന്നു പുറകിൽ ഭിത്തിയിൽ നോക്കി തിരിഞ്ഞു നില്ക്ക്.''

എന്നിട്ട് അടുത്തയാളെ വിളിച്ചു അവനും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.അവനോടും പുറകിൽ ചെന്നു ഭിത്തിയിൽ നോക്കി പുറം തിരിഞ്ഞു നില്ക്കാനാവശ്യപ്പെട്ടു. അങ്ങനെ ഒൻപതു പേർ അപ്രകാരം നില്‌ക്കേണ്ടി വന്നു. പത്താമത്തെ വിദ്യാർത്ഥി വിനോദായിരുന്നു. അവൻസ്റ്റേജിൽ കയറി ചോക്കെടുത്തു ബോർഡിൽ എഴുതാൻ തുടങ്ങിയപ്പോഴേക്കും പിരിയഡ് അവസാനിക്കുന്ന ബെല്ലടി മുഴങ്ങി.

പ്രൊഫസ്സർ ഒരക്ഷരവും സംസാരിക്കാതെ ധൃതിയിൽഇറങ്ങിപ്പോയി.

വിനോദിനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരു ശ്വാസം ആഞ്ഞു വലിച്ചിട്ട് തന്റെ സീറ്റിലേക്കു നടന്നു.അവിടെ ഇരിക്കുന്ന എല്ലാ വിദ്യാർത്ഥികളും നെടുവീർപ്പിട്ടുകൊണ്ട് തങ്ങളുടെ സീറ്റുകളിൽ ഒന്നിളകിയിരുന്നു.

അപ്പോഴേക്കും ക്ലാസ്സ് മുറിയിൽ മൂലയ്ക്കും പിറകിലും മറ്റുമായി നില്ക്കുന്ന വിദ്യാർത്ഥികളെല്ലാം ഒരുതരം മഞ്ഞളിച്ച ചിരിയോടെ തങ്ങളുടെ സീറ്റുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

അപ്പോൾ ഒരു വിദ്യാര്ത്ഥി വിളിച്ചു പറഞ്ഞു. ''എന്തൊരാശ്വാസം.''

അതു കേട്ടു വിദ്യാർത്ഥികൾ ഉറക്കെ ചിരിച്ചു.

അതിനിടയിൽ ഒരാൾപറയുന്നതു കേട്ടു. ''ഇതു താനെടാ സാക്ഷാൽ റാഗിങ്. പ്രൊഫസ്സേഴ്‌സ് റാഗിങ്.''

കണക്കു പ്രോഫസ്സറുടെ ആ റാഗിങ് കണ്ടപ്പോൾ വിനോദിനു തോന്നി,റാഗിങ് തുടങ്ങിയ കാലത്ത് ഇതുപോലെയുള്ള ഗുരുക്കന്മാർ ചെയ്തതു കണ്ടാകും പ്രൊഫഷണൽ കോളേജുകളിലെ വിദ്യാര്ത്ഥി കളും റാഗിങ് തുടങ്ങിയത്. തങ്ങള്ക്കുു പകര്ന്നു കിട്ടുന്നതു നിറഞ്ഞു തുളുമ്പുമ്പോൾ അത് മറ്റുള്ളവരിലേക്കും ഒഴുകി തുടങ്ങുന്നത് സ്വാഭാവികം. അങ്ങനെയെങ്കിൽ അധികാരവര്ഗ്ഗുത്തിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും അനുഭവിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അവര്ക്കും ഒരു ദിനം വന്നപ്പോൾ തങ്ങളുടെ കീഴിൽ വന്നു പെട്ടവര്ക്ക് ഒട്ടും കുറയ്ക്കാതെമടക്കി നല്കിയിട്ടുണ്ടാകും.

ഏതു നായയ്ക്കും ഒരു ദിനമുണ്ടെന്നാണല്ലോ നാട്ടിലെ സംസാരം. അതൊരു പഴമൊഴിയാണ്. പഴമൊഴികൾ മിക്കതും അനുഭവങ്ങളിൽ നിന്നും വീക്ഷണങ്ങളിൽ നിന്നും എഴുതപ്പെട്ടവയും പറയപ്പെടുന്നവയും ആണല്ലോ.

തങ്ങൾ അനുഭവിച്ച പീഡനങ്ങൾക്കു പകരം ചെയ്യുന്നതു വരെ ക്ഷമിക്കാൻ കഴിവില്ലാത്ത ജഡികനായ മനുഷ്യൻ സമാധാനത്തോടെ ഉറങ്ങുന്നില്ല. തന്നിൽ കുടി കൊള്ളുന്ന ആത്മാഭിമാനം അവനെ ഉറക്കുന്നില്ല.

വിനോദ് ചോദിച്ചു. ''ആ പറയുന്നതു സത്യമോ? എങ്കിൽ റാഗിംഗിൽ പീഡിപ്പിക്കപ്പെട്ടവരും കഷ്ടതകൾ അനുഭവിച്ചവരുമായ ആരും തന്നെ ഉറങ്ങുന്നുണ്ടാവില്ല. അനുഭവിച്ചതിനൊക്കെയും പ്രതികാരം ചെയ്ത് ശാന്തി കിട്ടുന്നതു വരെ തന്റെ് മനസ്സ് അവനെ ഉറക്കുന്നില്ല.''

(തുടരും.............)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP