Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിനാലാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിനാലാം ഭാഗം

ജീ മലയിൽ

പിറ്റേ ദിവസം ഉണര്ന്ന പ്പോൾ വിനോദ് തികച്ചും ദുഃഖിതനായിരുന്നു.

'റാഗിംഗിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞിരിക്കുന്നു. പക്ഷേ എന്റെപ സ്വതന്ത്ര്യമെവിടെ? ഞാനൊഴികെ എല്ലാ ഒന്നാം വര്ഷ വിദ്യാര്ത്ഥി കളും ആ സ്വാതന്ത്ര്യം ആസ്വദിക്കുകയും. അനുഭവിക്കുകയും ചെയ്യുന്നു.' ചിന്തകൾ വിനോദിനെ അസ്വസ്ഥനാക്കി.

റാഗിംഗിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ദിവസത്തെപ്പറ്റി അവൻ ഓര്ത്തു. അതിന്റെഥ തലേ ദിവസം രാത്രിയിലും തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.

'എനിക്കും സ്വാതന്ത്ര്യം വേണം. ഇനിയും ഒരു ദിവസം പോലും താമസിക്കാൻ പാടില്ല. അമാന്തിച്ചാൽ ഞാൻ ഇല്ലാതാവും.

എന്റെ സ്വാതന്ത്ര്യത്തിനു തടസ്സം നില്ക്കുന്ന എല്ലാവരുമായി പിണങ്ങണം. അവരിൽ നിന്നും അകലണം. ദൈവം സഹായത്തിനുണ്ടെങ്കിൽ മാത്രമേ അതിൽ വിജയിക്കുകയുള്ളൂ. അല്ലെങ്കിൽ കട്ടിലിനടിയിൽ കയറി ഒളിച്ചതു പോലെയാകും.

ചിന്തകൾ അവനെ അലട്ടിക്കൊണ്ടിരുന്നതിനാൽ ആ രാത്രിയിലും അവന് ഉറക്കം വന്നില്ല. ഉള്ളു നിറയെ തികഞ്ഞ ആകാംക്ഷയായിരുന്നു. വെളിച്ചം ഒട്ടും ഇല്ലാത്ത ഇരുട്ടു നിറഞ്ഞ ആകാംക്ഷ. പ്രകാശം അങ്ങ് അകലെയെങ്കിലുമുണ്ടോ എന്നു തെരഞ്ഞു നോക്കി. കണ്ടില്ല. ചുറ്റും ഇരുട്ടായിരുന്നു. അവന്റെം മനസ്സു നിറയെ ഇരുട്ടായിരുന്നു.

'ആരുടെ പിടിയിലാണ് ഞാൻ അകപ്പെട്ടിരിക്കുന്നത്? കോളേജിലെ അതിക്രൂരനെന്നും ഭീകരനെന്നും വിശേഷിപ്പിക്കപ്പെടുന്നവന്റെ കൈയിൽ. അവിടെയുള്ള ആര്ക്കും മോചിപ്പിക്കാൻ വയ്യാത്തവണ്ണം ശക്തനായവന്റെട കൈപ്പിടിയിൽ.

ആ ദിവസം മുഴുവൻ ശോകഭാവം അവനെ മൂടിയിരുന്നു.

അന്നു വൈകുന്നേരം മാഷോ മറ്റു സീനിയർ വിദ്യാര്ത്ഥി കളോ അവനെ തിരക്കി വന്നില്ല. എങ്കിലും അവനിലെ ദുഃഖത്തിനോ ശോകഭാവത്തിനോ മാറ്റം ഉണ്ടായില്ല.

അന്നവൻ ആരോടും സംസാരിക്കാതെയും ആര്ക്കും മുഖം കൊടുക്കാതെയും ഒഴിഞ്ഞു മാറി നടന്നു.

രാത്രി ഭക്ഷണം കഴിച്ച ശേഷം നേരത്തേ തന്നെ ഉറങ്ങാനായി കിടന്നു. എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണര്ന്നുു. വെളുപ്പാൻ കാലത്തു മാത്രമാണ് ഒന്നു മയങ്ങിയത്.

നേരം പുലരും മുമ്പേ അവൻ എഴുന്നേറ്റു ചെന്ന് ജനലിനു വെളിയിലേക്കു നോക്കി.

ഉദയസൂര്യൻ എവിടെ? ഇന്ന്‌സൂര്യൻഎപ്പോഴാണ് ഉദിച്ചുയരുക?

താൻ നോക്കി നില്ക്കുന്നത് വടക്കൊട്ടാണല്ലോ എന്നവൻ ഓര്ത്തു.

''എങ്കിലും അതിൽ കാര്യമില്ല'' എന്നവൻ മനസ്സിൽ പറഞ്ഞു.

സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ എല്ലാ ദിക്കുകളും പ്രകാശിക്കുന്നു. എങ്കിലും ഈ കോളേജിൽ വന്നു പെട്ട നാൾ മുതൽ തന്റെമ മനസ്സ് ഇരുട്ടിലാണ്?അന്നു മുതൽ പ്രകാശം എന്തെന്നു താൻ കണ്ടിട്ടില്ല.

അവൻ അപ്പോൾ ഉരുവിട്ടു. ''ആ ദുഷ്ടനിൽ നിന്നും അയാളുടെ കരാളഹസ്തത്തിൽ നിന്നും രക്ഷപ്പെടണം.''

''പക്ഷേ എങ്ങനെ?''

''എപ്പോൾ?''

അവൻ സ്വയം ചോദിച്ചു.

ഉത്തരം കിട്ടാത്ത, അതുവരെയു ഉത്തരം കണ്ടെത്താൻ കഴിയാത്ത ആ ചോദ്യങ്ങൾ തന്റെസ രക്ഷക്കു തടസ്സം സൃഷ്ടിച്ചു കൊണ്ട് പിന്നെയും കീറാമുട്ടിയായി അവന്റെ് മുമ്പിൽ ഉയര്ന്നു നിന്നു.

അപ്പോൾ അതായി അവന്റെത ചിന്ത.അതിനുള്ള ഉത്തരങ്ങൾ തേടിഅവന്റെ് മനസ്സലഞ്ഞു.

'എങ്ങനെ?

എപ്പോൾ?'

ആ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്താനാവാതെഅവൻ ദുഃഖത്തിലായി.

അവൻ മന്ത്രിച്ചു. ''എങ്ങനെ? എങ്ങനെയും.

എപ്പോൾ? ഇപ്പോൾ...ഇന്ന്...ഇന്നെന്നൊരു ദിവസമുണ്ടെങ്കിൽ ഇന്ന്...ഇന്നു തന്നെ...നാളെയല്ല.... ഇന്ന്...ഇന്നു തന്നെ. ഇന്നു കഴിയാത്തവനു നാളെയും കഴിയില്ല.''

ആ ചിന്ത അവനെ ദുഃഖത്തിന്റെു ആഴങ്ങളിലെക്കു കൊണ്ടുപോയി.

എത്ര നേരം ആനില്പു നിന്നു.

അവേെന്റ സഹമുറിയൻ എഴുന്നേറ്റു കഴിഞ്ഞു.

വിനോദ് ആകാശത്തിലേക്കു നോക്കി. അങ്ങു ദൂരെ പ്രകാശകിരണങ്ങൾ വിതറുന്ന വെളിച്ചം ആകാശത്തിൽ പരന്നിരിക്കുന്നതായി അവൻകണ്ടു.

ആ വെളിച്ചം അനുനിമിഷം വര്ദ്ധിനച്ചു വന്നു. ജനലഴികളിൽ പിടിച്ചു കൊണ്ട് അവൻ മന്ത്രിച്ചു.

''എങ്ങനെ? എങ്ങനെയും...''

.എപ്പോൾ? ഇപ്പോൾ...ഇന്ന്.''

അവൻ കുറെനേരം ആകാശത്തേക്കു നോക്കി അങ്ങനെ മന്ത്രിച്ചുകൊണ്ടേയിരുന്നു.

അന്നവൻ ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും ശ്രദ്ധിച്ചില്ല. എങ്ങനെയും വൈകുന്നേരമായിരുന്നെങ്കിൽ എന്നവൻ ആശിച്ചു.

''ഇന്ന്....''

''ഇപ്പോൾ....''

'എങ്ങനെയും...''

അവൻ ഇടയ്ക്കിടയ്ക്കു മന്ത്രിച്ചുകൊണ്ടേയിരുന്നു.

അന്നു വൈകിട്ട് മാഷും ലൂയിയും വിനോദിനെ വിളിച്ചുകൊണ്ട് ഹോസ്റ്റലിൽ നിന്നും ഇറങ്ങി നടന്നു. എങ്ങോട്ടാണു പോകുന്നതെന്ന് അവനറിഞ്ഞില്ല. ചോദിച്ചുമില്ല.അവർ പറഞ്ഞുമില്ല. വിനോദിന് എന്തെന്നില്ലാത്ത അരിശം തോന്നി. എങ്കിലും ഒന്നും മിണ്ടാതെഅവരെ നിശ്ശബ്ദം പിന്തുടർന്നു.

അവന്റെ മുഖം ദേഷ്യം വിളിച്ചോതിക്കൊണ്ടിരുന്നു. കഞ്ചാവിന്റെ പുകയേറ്റു മന്ദിച്ചു പോയ മാഷിനുണ്ടോ അതു മനസ്സിലാകുന്നു. അഥവാ, മനസ്സിലായാൽ തന്നെ പരിഗണിക്കുന്നു.

അവരുടെ കൂടെ നടക്കുമ്പോൾ വിനോദ് ചിന്തിക്കുകയായിരുന്നു. 'ഒരു മനുഷ്യൻ മറ്റൊരുവനെ അനുസരിച്ചു തുടങ്ങുമ്പോൾ അനുസരിക്കുന്നവൻ അനുസരിപ്പിക്കുന്നവന് കീഴ്‌പ്പെടുന്നു എന്നര്ത്ഥംവ. ആ അനുസരണം ജീവിതത്തിേെന്റാ ഭാഗമാകുമ്പോൾ അനുസരിക്കുന്നവൻ താനറിയാതെ അനുസരിപ്പിക്കുന്നവന്റെ് അടിമയായി മാറുന്നു. അങ്ങനെ ആ അടിമത്തമനോഭാവം അവന്റെക സ്വഭാവത്തിന്റെന ഭാഗമായും മാറുന്നു.
മറുത്തൊന്നും പറയാൻ കഴിയാതെ എപ്പോഴും മാഷിനെ അനുസരിക്കുന്ന താനും അയാളുടെ ഒരു അടിമയാണെന്ന് വിനോദിനു മനസ്സിലായി. ഒന്നും ചെയ്യാൻ കഴിവില്ലാത്ത ദുര്ബുലനായ വെറും അടിമ.'

അവർ നടന്നു നടന്ന് ഒരു കള്ളുഷാപ്പിൽ എത്തിച്ചേർന്നു.വെളുത്ത തെങ്ങിൻ നീർ വിറ്റ് ഉപഭോക്താക്കളെ ലഹരിസാമ്രാജ്യത്തിലാറാടിച്ചു കാശു പിടുങ്ങുന്ന വെള്ളച്ചായം അടിച്ചആ വെള്ളപ്പറുദീസയിൽ അവർ ഇരുന്നു.

വിനോദിനെഅവന്റെ മനസ്സു വിലക്കിക്കൊണ്ടിരുന്നു.

'ഇന്നു നിർബന്ധിച്ചാലും കുടിക്കരുത്.എന്നെ രണ്ടു തവണ അവർ കുടിപ്പിച്ചു. ഇല്ല.ഇന്നു കുടിക്കില്ല. എന്തു സംഭവിച്ചാലും ശരി.'

കള്ളും കപ്പയും കറിയും മേശമേൽ നിരന്നു. മൂന്നു ഗ്ലാസ്സുകളും.

''എനിക്കു വേണ്ട.'' മൂന്നാമത്തെ ഗ്ലാസ്സ് നിറച്ചപ്പോൾ വിനോദ് ആരോടെന്നില്ലാതെ പറഞ്ഞു.

''താൻ കുടിച്ചെ പറ്റൂ.'' ഒന്നു കുണുങ്ങി ചിരിച്ചുകൊണ്ട് മാഷും ഓതി.

''ഊം....'' വിനോദ് മൂളി.

''എന്താടോ മൂളുന്നെ?എന്നു പിടിച്ചു ഈ അസുഖം?'' ലൂയിയുടെ സ്വരം.

മാഷും ലൂയിയും 'ഓരോ ഗ്ലാസ്സ് 'വീതം അകത്താക്കി. അവർവീണ്ടും ഗ്ലാസ്സ് നിറച്ചു.

വിനോദ് ആ വെള്ളപ്പറുദീസയുടെവെളിയിലേക്കു നോക്കിചിന്താമൂകനായിഇരുന്നു.

ലഹരി തലയ്ക്കു പിടിച്ച ആളുകൾ അടുത്ത മുറികളിൽ ഇരുന്നു ശബ്ദംവയ്ക്കുന്നു.

ചിലർ ആടിയായി ഇറങ്ങി നടക്കുന്നു. ചിലർ ആരും കാണാതെ ഉള്ളിലേക്കു പമ്മിക്കയറുന്നു.
ആ വെള്ളപ്പറുദീസയിലേക്കുള്ള ആളുകളുടെ വരവിന്റെയും പോക്കിന്റെയും വ്യത്യാസം നേരിൽകണ്ടപ്പോൾ വിനോദിനു രസം തോന്നി.

'കയറി വരുമ്പോൾ ലോകത്തെ ഭയപ്പെടുന്നവർക്കു ഇറങ്ങിപ്പോകുമ്പോൾ എല്ലാം പുല്ലാണ്. കള്ളിന്റെ തലോടലേറ്റാൽ എന്താണുപുല്ലാകാത്തത്? ആ ലഹരിയിൽ ആരാണു വലിയവനാകാത്തത്? ലോകമേ അശുവാണ്, അപ്പോൾ.വൃത്തിയുള്ള മേശമേൽ വീണാലും എടുത്തു കഴിക്കാൻ മടിക്കുന്ന വൃത്തിയുള്ള അതേ മനുഷ്യൻ, കള്ളുഷാപ്പിൽ കയറിയാൽ നിലത്തു വീഴുന്ന ആഹാരശകലവും യാതൊരു മടിയും കൂടാതെ എടുത്തു കഴിക്കുന്നെങ്കിൽ അതു കള്ളിന്റെ മായാവിലാസം തന്നെ. സുബോധത്തിൽ മറ്റുള്ളവരെ ഭയപ്പെടുന്നവൻലഹരി ഭരിക്കുന്ന ബോധത്തിൽ ആരെയും ഭയപ്പെടുന്നില്ലെങ്കിൽ അതും കള്ളിന്റെ മായാവിലാസം തന്നെ.കള്ളേ,നീയാണു വലിയവൻ! നിന്നാൽ കഴിയാത്തതായി എന്തുണ്ട്? നീയാണ് ഈ ലോകത്തിന്റെ സാക്ഷാൽ ദൈവം! നീയാണ് ഈ ലോകത്തിലെ സ്വർഗ്ഗം! നീയാണ് അവസാനം നരകവും' എന്നൊക്കെ അവിടെ വച്ചുഉറക്കെ വിളിച്ചു പറയണമെന്നു തോന്നി, വിനോദിന്.
''കഴിക്കുന്നോ, ഇല്ലയോ?'' ലൂയി ചിണുങ്ങിക്കൊണ്ട് വിനോദിനോടു ചോദിച്ചിട്ട്ഒരു ഗ്ലാസ്സു കൂടി അകത്താക്കി.

വിനോദ് മറുപടി പറയാതെഅനങ്ങാതെയിരുന്നു.

''ചോദിച്ചതു കേട്ടില്ലേ? കഴിക്കുന്നോ ഇല്ലയോ? ഇല്ലെങ്കിൽ തലയിലൊഴിക്കും.'' ലൂയി വിനോദിനു വേണ്ടി ഒഴിച്ചു വച്ചിരുന്ന ഗ്ലാസ്സ് കയ്യിലെടുത്തു പിടിച്ചു.

''എനിക്കു വേണ്ട.'' വിനോദ് ദയനീയമായസ്വരത്തിൽഅറിയിച്ചു.
''എന്നാൽ ഒഴിക്കുമേ.'' ചിരിച്ചുകൊണ്ട് ലൂയി ഗ്ലാസ്സ് ചരിച്ചു. ദുർഗ്ഗന്ധമുള്ളആ നീര് വിനോദിന്റെ തലയിൽ തുള്ളി തുള്ളിയായി പതിക്കാൻ തുടങ്ങി.

മാഷ് അതു നോക്കി ഒന്നു കൂടി കിലുങ്ങി. ''ലൂയി ഒഴിക്കണ്ടാ...ട്ടോ? എടൊ തന്നെ ഞങ്ങൾ എന്തുട്ടു വേലയ്ക്കാ വിളിച്ചൊണ്ടു വന്നെ? കമ്പനി കൂടാനല്ലെങ്കി പിന്നെ തന്നെ കൊണ്ടു വരണടൊ? ഏതായാലും അതങ്ങ് കഴിക്ക്.''

തന്റെ മുഖത്തിനുമുമ്പിലായി ലൂയി ഉയർത്തിപ്പിടിച്ചിരിക്കുന്നഗ്ലാസ്സിലേക്ക് വിനോദ് നോക്കി. ആ ഗ്ലാസ്സ് കയ്യിൽ വാങ്ങി. അവൻഅതിലെ നീരിൽ നോക്കി.

അതിൽ സ്‌നേഹമുള്ള തന്റെ അമ്മയുടെ വദനം തെളിഞ്ഞു വരുന്നു. 'മോനേ..... ദൂരെയാണെന്നു കരുതി.......'

കൂടുതൽ ഓർക്കാൻ നിന്നില്ല. ഒറ്റമോന്ത്! എന്നിട്ട് ഗ്ലാസ്സ് മേശപ്പുറത്തു വച്ചു. വീണ്ടും അവൻ തന്റെ. ഗ്ലാസ്സിൽകള്ള് ഒഴിച്ചു. കുടിച്ചു. വീണ്ടും വീണ്ടും വീണ്ടും.

മാഷും ലൂയിയും ആദ്യം ഒന്ന്അമ്പരന്നുവെങ്കിലും പിന്നീടു ചിരിച്ചു.

''ഇപ്പോഴാണ് താൻ അസൽ കമ്പനിയായത്.'' ലൂയി പറഞ്ഞു.

''ഈ കപ്പയും കാളയും കൂടി തിന്നോ.''അവ ഓരോ പ്ലേറ്റു വീതം വിനോദിന്റെ മുമ്പിലേക്കു നീക്കി വച്ചുകൊണ്ടു ലൂയി മൊഴിഞ്ഞു.

ആദ്യമായി കള്ളു കുടിച്ചതു കൊണ്ടാകാം, ഉള്ളിൽ എന്തോ തികട്ടി മറിച്ചൽ പോലെ. വായിലാകെവല്ലാത്തപുളിപ്പ് അനുഭവപ്പെടുന്നു. ഒരു തരം വല്ലാത്ത ഗന്ധവും. അരോചകമായ വിശേഷാനുഭവം!

അപ്പോൾഉള്ളിൽ നിന്നും കള്ളിന്റെ ദുർഗന്ധമുള്ള മണം ഒരു തികട്ടലോടെ വായിൽക്കൂടി വെളിയിലേക്കു വന്നു.

മാഷും ലൂയിയും രണ്ടു കുപ്പികൾ വീതം അകത്താക്കി. വിനോദും രണ്ട്. എന്നിട്ടവർ ആ വെള്ളപ്പറുദീസയിൽ നിന്നും ഇറങ്ങി നടന്നു.

തല മരവിച്ച പോലെയോ മന്ദിച്ച പോലെയോ വിനോദിന്അനുഭവവപ്പെട്ടു.

അമ്മയുടെ ഉപദേശം കാതുകളിൽ കിലുക്കം സൃഷ്ടിച്ചു കൊണ്ടിരുന്നു. വിഷമത്തിന്റെയും വേദനയുടെയുംജ്വാലകൾ ഉള്ളിൽ കത്തി. എങ്കിലും അടക്കി, ഒതുക്കി, അവൻ അവരെ പിന്തുടർന്നു. അവർ ചോദിച്ചതിനു മാത്രം ഒറ്റവാക്കിൽ ഉത്തരം നല്കിക്കൊണ്ട്.
അവർ നടന്നു ചെന്നത് എൻകോസ് ലോഡ്ജിലായിരുന്നു. അവിടെമൂന്നാം വർഷ വിദ്യാർത്ഥിയായ സ്റ്റീഫൻതാമസിക്കുന്ന മുറിയിലേക്കു കയറി.

''എടൊ, മറ്റവൻ ഉണ്ടോ ന്നു പിടിപ്പിക്കൻ.'' മാഷ് ചിണുങ്ങിച്ചിണുങ്ങിച്ചോദിച്ചു.

''സ്വാമിയല്ലേ മാഷേ? ഉണ്ടല്ലോ മാഷേ.വന്നാട്ടെ, ഇരിക്ക്.''

മാഷും ലൂയിയും കട്ടിലിൽ സ്ഥാനം പിടിച്ചു. വിനോദ് എന്തു ചെയ്യണമെന്നറിയാതെ അവിടെമിഴിച്ചു നിന്നു. കാലുകൾ നിലത്തുറയ്ക്കുന്നില്ലയോ എന്നവനു സംശയം തോന്നി. ആമാശയ ഭിത്തി കള്ളു പുറത്തേക്കു തള്ളാൻ വെമ്പൽ കൊള്ളുന്ന പ്രതീതി. എങ്കിലും അവൻ നിയന്ത്രിച്ചടക്കി.

''ഇരിക്കെടോ. ആരാ മാഷേ ഈ പാർട്ടി?'' സ്റ്റീഫൻ വിനോദിനോട് ഇരിക്കാൻ ആവശ്യപ്പെട്ടിട്ട് മാഷിനോടു തിരക്കി.

''ഇയാളാ വിനോദ്.'' മാഷ് പറഞ്ഞു.

''മാഷിന്റെ പെറ്റ്, ബിനോയി.'' ലൂയിയും തുടർന്നു പറഞ്ഞു.

മാഷ് അപ്പോൾ ഒന്നു കുണുങ്ങി കിലുങ്ങി ചിരിച്ചു.

കഞ്ചാവിന്റെ ഉണങ്ങിയ ഇലകൾ പൊതിഞ്ഞ കടലാസു കെട്ട് സ്റ്റീഫന്മേശപ്പുറത്തു നിന്നും കയ്യിലെടുത്ത് അഴിച്ചു.മാഷും സ്റ്റീഫനും കൂടികഞ്ചാവിന്റെ ഇലകൾഞെരടിപൊടിച്ചിട്ട് ബീഡിയിലയിൽ തെറുത്തു വച്ചു. മാഷ് ഒന്നെടുത്തു കത്തിച്ച്പുക അകത്തേക്കു വലിച്ചു കയറ്റി.
സ്റ്റീഫൻകാലുകൾ രണ്ടും മടക്കി കസേരയിൽ എടുത്തു വച്ചുകൊണ്ട്അതിൽ കയറി ഇരുന്നു. അയാൾ ഒരു കഞ്ചാവു ബീഡി കത്തിച്ച് കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് അവയ്ക്കുള്ളിൽ സ്വർഗ്ഗ സുഖദായകമായ ആസ്വാമിയെ തിരുകി വച്ചു. അനുഭൂതികളുടെ തലോടലിനു വേണ്ടി കഞ്ചാവിന്റെ ഇരുണ്ടപുക അകത്തേക്കു വലിച്ചു കയറ്റിക്കൊണ്ട് കണ്ണുകൾ മേലേക്ക് ഉയർത്തി.അതിനു ശേഷംപോളകൾ പകുതി അടച്ച് ആലോചനാനിമഗ്നനായി വലിച്ചുകൊണ്ടിരുന്നു.
അപ്പോൾഒരാൾ കൂടി ആ സദസ്സിൽ കയറിക്കൂടി. മത്തായി.

ഫൈനൽ ഇയർ പരീക്ഷ എഴുതാൻ വേണ്ടി അവിടെ താമസിക്കുന്ന മത്തായി. മാഷിന്റെ സുഹൃത്ത്. മദ്യത്തിലും മദിരാക്ഷിയിലും സുഖങ്ങൾ കണ്ടെത്തുന്ന മനുഷ്യൻ.

ജീവിതം വെറും മായയാണെന്നും മനുഷ്യനാൽ കഴിയാത്തതായി ഒന്നുമില്ലെന്നും ധരിച്ചിരിക്കുന്ന മത്തായി, ജീവിതം സുഖിക്കാനുള്ളതാണെന്ന ധാരണ വച്ചു പുലർത്തുന്ന മത്തായി, തന്റെ ആഗ്രഹസാഫല്യത്തിനു വേണ്ടി എന്തു വിലയും കൊടുക്കാൻ തയ്യാറാകുന്ന മത്തായി, കുടുംബബന്ധങ്ങളെ പുല്ലു പോലെ വലിച്ചെറിയാൻ മടിക്കാത്ത മത്തായി, സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി മാത്രമാണ് മക്കളെ മാതാപിതാക്കൾ സ്‌നേഹിക്കുന്നതെന്നു ആത്മാർത്ഥമായി വിശ്വസിക്കുന്ന മത്തായി. കലങ്ങി മറിഞ്ഞ കണ്ണുകളും വിരിഞ്ഞ മാറിടവും ക്രൗര്യം നിഴലിക്കുന്ന മുഖഭാവവും ഉള്ള മത്തായി.

മത്തായി കയറി വന്നപ്പോൾ മാഷ് ചിരിച്ചു. ലൂയി മത്തായിയോടു ചോദിച്ചു. ''ഇന്നത്തെ സർക്കീട്ടു കഴിഞ്ഞാരിക്കും. വല്ല കോളും ഒത്തോ ആശാനേ? ''

''ശ്ശെ.ശ്ശെ... നാണം കെടുത്താതെ. സർക്കീട്ടു നടത്താൻ പോകുന്നതല്ലേയുള്ളൂ.'' മത്തായി പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി വാ തുറന്നു ചിരിച്ചു.

''കൊടടോ ഒന്ന്.'' മത്തായി സ്റ്റീഫന്റെന നേരേ കൈ നീട്ടിപ്പിടിച്ചു നിന്നു.

''ദാ മേശപ്പുറത്ത് എല്ലാം ഉണ്ട്. ഇല, ബീഡി, സിഗററ്റ്. ആവശ്യമുള്ളതു പോലെ തെറുത്തു വലിച്ചു കൊള്ളൂ സുഹൃത്തേ.'' സ്റ്റീഫൻ ഞെട്ടിയുണർന്നു പറഞ്ഞിട്ട് വീണ്ടും ആലോചനാ നിമഗ്നനായി.മത്തായിയും കട്ടിലിൽ ഇരുന്നു. ഒരു ബീഡി അഴിച്ചു ചുക്ക മാറ്റി കഞ്ചൻനിറച്ചു കത്തിച്ചു വലിച്ചു.

അവിടെ ഇരിക്കുന്നപുതുമുഖത്തെ അപ്പോൾ മാത്രം കണ്ടതു പോലെ, പുരികങ്ങൾ ഉയർത്തി സൂക്ഷിച്ചു നോക്കിയ ശേഷം മത്തായി ചോദിച്ചു. ''താനാരാ?''

വിനോദ് നാവനക്കിയില്ല.

''നമ്മുടെ പാർട്ടിയാ. വിട്ടെര്.'' മാഷ് ചിരിച്ചുകൊണ്ട് ഉരുവിട്ടു.

''പേരെന്താ?''

''മാഷിന്റെ ബിനോയ്.'' ലൂയി പറഞ്ഞതു കേട്ട് മത്തായി ഉറക്കെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
മാഷ് തിരക്കി. ''എന്തൊന്നാ ഇത്ര ചിരിക്കാന്?''

മാഷിന്റെ ചുണ്ടുകളുടെ ഒരു കോണിൽ മന്ദസ്മിതം വിടർന്നു വന്നു.

ചിരിയുടെ അലകൾ വിനോദിന്റെ കാതുകളിൽ ഗർജ്ജനം മുഴക്കി.

അരോചകമായ ആ നിമിഷങ്ങൾ അവനെ വീർപ്പു മുട്ടിച്ച.

ലൂയി കട്ടിലിൽ മലർന്നു കിടന്നതല്ലാതെ കഞ്ചാവുബീഡി വലിച്ചില്ല. അയാളെ കള്ളിന്റെ ലഹരി ശരിക്കു പിടിച്ചിരുന്നു.

''എടൊ ലൂയി, ഇതു വെണ്ടയൊ?'' മാഷ് തിരക്കി.

''എനിക്കു വേണ്ട മാഷേ. രണ്ടും കൂടി ആയാൽ ഇന്നു ഞാൻ കമട്ടും.''

''എന്ന വെണ്ട.''

വിനോദിന്റെ മനസ്സിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ പുളഞ്ഞു മേഞ്ഞു. അമ്മയുടെ ഉപദേശം അപ്പോഴും ശരീരമാകെ തുളഞ്ഞു കയറുന്നുണ്ടായിരുന്നു.

'ഹോ എനിക്ക് അമ്മയുടെ വാക്കുകൾ അനുസരിക്കാൻ പറ്റിയില്ലല്ലോ.'

അവനു വല്ലാത്ത വേദന തോന്നി. ഹൃദയഭിത്തി ദ്രുതഗതിയിൽ മിടിക്കുന്നതു പോലെ അനുഭവപ്പെട്ടു.

ആ മന്ദതയിലുംഅവൻ അറിയാതെ നിമിഷങ്ങൾ മുന്നോട്ടു പാഞ്ഞു.

അന്നു രാത്രി വളരെ വൈകിയാണ് അവർ ഹോസ്റ്റലിൽ എത്തിച്ചേർന്നത്.

അന്തരീക്ഷമാകെ കറുത്ത നിറം വ്യാപിച്ചു കിടന്നിരുന്നു. റോഡിൽ അങ്ങിങ്ങായി വൈദ്യുത വിളക്കുകൾ കത്തിക്കൊണ്ടിരുന്നു. ആകാശത്തിന്റെ കോണുകളിൽ ചില നക്ഷത്രങ്ങൾ മിന്നി മിന്നി പ്രകാശിച്ചു കൊണ്ടിരുന്നു. ചന്ദ്രനെ കാണാനേയില്ലായിരുന്നു. ഹോസ്റ്റലിൽ ചില മുറികളിൽ മാത്രം വൈദ്യുത വെളിച്ചം ഒതുങ്ങി നിന്നു.

വിനോദിനെ ഹോസ്റ്റലിന്റെ മുമ്പിൽ വിട്ടിട്ട് മാഷും ലൂയിയും അവരുടെ ഹോസ്റ്റലിലേക്കു നടന്നു നീങ്ങി.

തന്റെ മുറിയിലേക്കു നടക്കുമ്പോൾ അവൻ ചിന്തിച്ചു. 'ഞാൻ ഇന്നെടുത്ത തീരുമാനങ്ങൾ എല്ലാം എവിടെ പോയി ചത്തു?

ഇന്ന്...ഇപ്പോൾ...എങ്ങനെയും...
എന്ന്? എപ്പോൾ? എങ്ങനെ?'
അവനു കരച്ചിൽ വന്നു. എങ്കിലും അവൻ കരയാതെ പിടിച്ചു നിന്നു.

''ഹാ...ദൈവമേ...എനിക്കൊന്നും ചെയ്യാന്‌സാകധിക്കുന്നില്ലല്ലോ... എനിക്കൊന്നിനും കഴിവില്ലല്ലോ.അങ്ങ് എന്നെ എന്തിനാണ് ഈ കഴിവില്ലാത്തവനായി സൃഷ്ടിച്ചത്? ഈ ക്രൂരന്മാരുടെ ഇരയായി... അവര്ക്കു് കടിച്ചു കീറി രസിക്കാനും തിന്നാനുമായി ഇട്ടു കൊടുത്തിരിക്കുന്നത്?''
അങ്ങനെ മന്ത്രിച്ചുകൊണ്ട് അവൻ തന്റെക മുറിയിലേക്കു കടന്നു ചെന്നു.
വിനോദ് മുറിയിൽ എത്തിയപ്പോൾ അവന്റെ അളിയനും ചേട്ടനും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവിടെ ഒരു കട്ടിലിൽ കിടപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവർ സംസാരം നിർത്തി.

തളർന്ന കാലുകളും വാടിയ മുഖവും കലങ്ങിത്താണ കണ്ണുകളും ലഹരി ബാധിച്ച മസ്തിഷ്‌കവുമായി ആരെയും ശ്രദ്ധിക്കാതെ അവൻതന്റെ കട്ടിലിൽ കയറികമിഴ്ന്നു കിടന്നു.അവന്റെ തലച്ചോറിൽ കൂടി അമ്മയുടെ വാക്കുകൾ ചീറിപ്പാഞ്ഞു. അവന്റെ മനസ്സു വിങ്ങിപ്പൊട്ടി.

''ഞാൻ നശിക്കും.'' അവൻ കേണു പോയി. ഉള്ളിലെവേദന വെളിയിലേക്കു ചാടാൻ ഒരുങ്ങി നിന്നു.
അവന്റെ ഞരക്കം കേട്ട് ബിജു വിനോദിനെ മലർത്തിക്കിടത്തി.

അവൻ പൊട്ടിക്കരഞ്ഞു. നിറഞ്ഞു നിന്ന അവന്റെ നയനങ്ങൾ തുളുമ്പിയൊഴുകി. അപ്പോഴും അവനെ അസ്വസ്ഥനാക്കിക്കൊണ്ട് അമ്മയുടെ മുഖവും വാചകവും മുമ്പിൽ തെളിഞ്ഞു വന്നു. അവന്റെ കരച്ചിലിന്റെ ശക്തിയേറി.

''എന്തു പറ്റീടോ?'' ബിജു കാര്യം പിടി കിട്ടാതെ അവന്റെ താടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
അവന്റെ കരച്ചിൽ ഉച്ചത്തിലായി.സെബാസ്റ്റ്യനും കാര്യം അറിയാതെമിഴിച്ചു നിന്നു.
''എടോ, വിനോദെ, എന്തുപറ്റി? ഞങ്ങളോടു പറ.'' ബിജു അവനെ സാന്ത്വനപ്പെടുത്താൻ പറഞ്ഞു.
''കരയാതെ.വല്ലോരും കേൾക്കും. മോശമല്ലേ? ഇത്രയും പ്രായമായിട്ടും കരയുവാണോ?''സെബാസ്റ്റ്യനും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു നോക്കി.
ആശ്വാസ വചനങ്ങൾക്കൊന്നും അവന്റെ കണ്ണുനീരിനെ അകറ്റാൻ സാധിച്ചില്ല.
''കരച്ചിൽഒന്നുനിർത്തിക്കേ, പ്ലീസ്! കാര്യം എന്താണെന്നു പറയൂ.'' ബിജു സ്‌നേഹമസൃണമായി പറഞ്ഞു നോക്കി.

വിനോദിന്റെ കരച്ചിലിന്റെ ശക്തിയേറിയതല്ലാതെ അവരുടെ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരം പറഞ്ഞില്ല.അപ്പോഴും അമ്മയുടെ ആഗ്രഹം താൻ നിറവേറ്റിയില്ലല്ലോ എന്ന കുറ്റബോധമായിരുന്നു അവന്റെ മനസ്സു നിറയെ.

സെബാസ്റ്റ്യൻ ലൈറ്റണച്ചു. ഇരുണ്ട നിറമുള്ള രാവ് ആ മുറിയിലും ഓടിയെത്തി.എങ്കിലുംനിഴലുകൾ പോലെ അവർക്ക് അന്യോന്യം കാണാമായിരുന്നു.
''വിനോദേ, എന്താണെന്നു പറയൂ, പ്ലീസ്. ഞാനെല്ലെചോദിക്കുന്നെ.''ബിജു സ്‌നേഹവർഷത്തിന് ആക്കം കൂട്ടി.

സെബാസ്റ്റ്യൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

''സെബാസ്റ്റ്യൻ അങ്ങു പോയി. താൻ എന്നോടു പറ, നമുക്ക് നിവൃത്തിയുണ്ടാക്കാം.'' ബിജു അവനെ നിർബന്ധിച്ചു കൊണ്ടിരുന്നതല്ലാതെ അവൻ നാവനക്കിയില്ല.

അവൻ കരഞ്ഞു കരഞ്ഞു കുഴങ്ങിയതിനാൽ ഏങ്ങലടി നിർത്തിഅനങ്ങാതെ കിടന്നു.അപ്പോഴും നയനങ്ങൾ തുളുമ്പി ഒഴുകിക്കൊണ്ടിരുന്നു.

''എന്നോടു പറയെന്റെ വിനോദെ. എന്തുപറ്റി?''

''ഒന്നും പറ്റിയില്ല.'' അവൻ ഉരുവിട്ടു.

''പിന്നെ എന്തിനാ കരഞ്ഞെ?''
''വെറുതെ.''
''വെറുതെ കരയാൻ ഭ്രാന്തുണ്ടോ?എന്നോടു പറയില്ലെ? പ്ലീസ്.''ബിജു താഴാവുന്നിടത്തോളം താണു ചോദിച്ചു.
''താൻ എവിടെ പോയിരുന്നു?''
''മാഷിന്റെ കൂടെ.''
''എന്നിട്ട്?''
കള്ളിന്റെഗന്ധംനാസാദ്വാരങ്ങളിലേക്കുഅടിച്ചുകയറിയിട്ടുംബിജു കാര്യംഅറിയാത്തവനെപ്പോലെ ചോദിച്ചു.
''കുടിപ്പിച്ചു.''
''തന്നെ നിർബന്ധിച്ചു കുടിപ്പിച്ചോ?''
''ഊം.''
അവനു വീണ്ടും വിങ്ങൽ വന്നു.
''തനിക്കു വേണ്ടെന്നു പറയാൻ പാടില്ലാരുന്നോ?''
''പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.''

''സാരമില്ല കേട്ടോ? ഇനിയും അങ്ങനെ ഉണ്ടാവാതെ നമുക്കു നോക്കാം.'' ബിജു അവനെ ആശ്വസിപ്പിച്ചിട്ടു മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
ബിജു അവിടെ നിന്നും നേരേ പോയത് മാഷിന്റെ മുറിയിലേക്കായിരുന്നു. അവിടെ മാഷും ലൂയിയും സെബാസ്റ്റ്യനും കഞ്ചാവിന്റെ തലോടലേൽക്കുകയായിരുന്നു.
ബിജുവിനെ കണ്ടപ്പോൾ സെബാസ്റ്റ്യൻ തിരക്കി. ''പാർട്ടി എങ്ങനെയിരിക്കുന്നു?''
''ഒരു കണക്കിൽ അടക്കി കിടത്തി.''

ബിജു മാഷിനെ ഒന്നു നോക്കി. മാഷ് ബിജുവിനെയും.
''എന്നാലും മാഷെ ഇതു മോശമായിപ്പോയി.''
''ഏത്?'' മാഷ് കാര്യം പിടികിട്ടാത്തവനെപ്പോലെ ആകാംക്ഷാഭരിതനായി അഭിനയിച്ചു.
''ആ പാവം പയ്യനെ കൊണ്ടുപോയി...........''
''ഏതു പയ്യൻ?''
''എന്താ മാഷെ, ഇങ്ങനെ പറയുന്നെ? വിനോദിനെ കൊണ്ടു പോയി കുടിപ്പിച്ചത് മോശമായിപ്പോയിയെന്ന്.''

''ഓ! അതാണോ മോശം.എങ്കിൽ ഞാൻ സഹിച്ചു.''
''മാഷല്ലല്ലോ സഹിച്ചത്.''

ബിജു പറഞ്ഞു തീരും മുമ്പേ മാഷ് ഇടയ്ക്കു കയറിപ്പറഞ്ഞു.

''ഞാൻ ന്റെ കാര്യം നൊക്കിക്കൊള്ളാം.ബിജു ബിജുവിന്റെ കാര്യം നൊക്കിക്കോണം. മൊശമേതെന്നും നല്ലതേതെന്നും മറ്റും തിരിച്ചറിയാനുള്ള പ്രായം നമുക്ക് രണ്ടുപേർക്കുണ്ടല്ലോ. വകതിരിവും ണ്ട്. പിന്നെ ഞാൻ എന്തെങ്കിലും ചെയ്തതിനെ ആരും കുറ്റപ്പെടുത്താനൊന്നും വര്ണ്ടാ. എനിക്കതിഷ്ടല്ല. എന്നെ ആരും ഉപദേശിക്കാനും വര്ണ്ടാ. എന്റെ അമ്മയും അപ്പനും പോലും ഉപദേശം നിർത്തിയിട്ട് കാലം ഏറെയായി.''

മാഷ് ചുണ്ടുകൾ കോട്ടിതന്നെ പരിഹസിച്ചു പറയുന്നതു കേട്ട് ബിജുവിനു ദേഷ്യം തോന്നി. എങ്കിലും പുറമേ കാട്ടിയില്ല.

''ഞാൻ പറഞ്ഞന്നേയുള്ളൂ. ഇഷ്ടമില്ലാത്തവരെ എന്തിനു നിർബന്ധിച്ചു കുടിപ്പിക്കണം.?
''ആദ്യായിട്ടല്ലല്ലോ അയാൾ കുടിക്ക്ണത്.''

''ഇത്.......'' മാഷ് നിർത്തിയിട്ട് ഒന്നാലോചിച്ചു. എന്നിട്ടു തുടർന്നു. ''ഇത് മൂന്നാമത്തെ തവണയാണ് ഞങ്ങടെ കൂടെ കുടിക്ക്ണത്. പിന്നെ ഞാനൊരു കാര്യോം കൂടി പറ്‌യാം. ഒരുവൻ എന്താകാൻ ആഗ്രഹിക്കുന്ന്വോ, അതാണ് അവൻ എന്ന് കെട്ടിട്ടുണ്ടോ? എത്ര നിർബന്ധിച്ചാലും കുടിക്കാത്തവർ എത്രയോ പേരുണ്ട്. ബിജുവിനറ്യോ?അയാളെ നിർബന്ധിച്ചപ്പോൾ അയാൾ കുടിച്ചു. അത് എന്റെയോ മറ്റാരുടെയെങ്കിലുമോ കുറ്റം കൊണ്ടല്ല.''

''എന്നുപറഞ്ഞ് മാഷ് പഴി അയാളിൽ ചാരാതെ. ഒരുവൻ എന്താകാൻആഗ്രഹിക്കുന്നോ അതാണു മനുഷ്യൻ എന്നത് ഒരു പരിധി വരെ ശരി തന്നെ. പക്ഷേ ഒരുവൻ എന്താകാൻആഗ്രഹിച്ചാലും സാഹചര്യങ്ങൾ അവനെ മറ്റൊന്നാക്കി എടുക്കാറില്ലേ? അപ്പോൾ സാഹചര്യങ്ങളാണ് ഒരുവനെ രൂപപ്പെടുത്തി എടുക്കുന്നെ. നിങ്ങൾ നിർബന്ധിച്ചു. അയാൾ ആദ്യം കുടിച്ചില്ല.നിങ്ങൾ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ അയാൾ നിങ്ങളെ ഭയന്ന് കുടിച്ചു കാണും.അതിന് അയാളാണോ കുറ്റക്കാരൻ?''

''കുറ്റം ആരുടെയെങ്കിലുമാവ്‌ട്ടെ.ഞാൻ തെറ്റുകളും കുറ്റങ്ങളും വേണ്ട്വോളം കാട്ടിയിട്ടുള്ളനാണ്.ബിജുവിന് അറിയാല്ലോ? അതാണ് ഞാൻ.അപ്പോ പിന്നെ കൂടുതലൊന്നും പറയെണ്ട കാര്യില്ല.''

ബിജു കൂടുതലൊന്നും പറയാൻ നിന്നില്ല. ആ മുറിയിൽ നിന്നും വെളിയിലേക്കിറങ്ങി നടന്നു.
ലൂയിയും സെബാസ്റ്റ്യനും അവരുടെ സംഭാക്ഷണം കേട്ട് മൗനം ഭജിച്ചിരുന്നതേയുള്ളു.
മാഷ് പുക ആഞ്ഞു വലിച്ചിട്ട് ആ ബീഡിക്കുറ്റി ജനലിൽ കൂടി പുറത്തേക്കെറിഞ്ഞു. അതു ഇരുട്ടിൽ കിടന്നു തിളങ്ങി. അല്പനേരം കഴിഞ്ഞ് ആ തിളക്കം നശിച്ചു. അവിടം കറുപ്പായി. മാഷ് കുറെ നേരം ജനലിൽ കൂടി ഇരുട്ടിലേക്കു ഉറ്റു നോക്കിയിരുന്നു. വീണ്ടും ഒരു ബീഡി കൂടി കത്തിച്ചു വലിച്ചുകൊണ്ട് വെളിയിലേക്കിറങ്ങി.

''നിങ്ങൾ ഇവിടെയിരി. ഞാനിപ്പം വരാം.'' ഇറങ്ങാൻ നേരം മാഷ് അവരോടു പറഞ്ഞു.
അയാൾ വിനോദിന്റെ മുറിയിൽ എത്തിച്ചേർന്നു. അവിടെയും ഇരുട്ടായിരുന്നു. യാതൊരു അനക്കവുമില്ല.ലൈറ്റു തെളിയിച്ചു.

വിനോദ് നിദ്രയുടെ ലോകത്തിലേക്കുകടന്നിരുന്നു. എങ്കിലും ഉൾബോധം ഉണ്ടായിരുന്നു. അപ്പോഴാണ് ആരോ തന്നെ വിളിക്കുന്നതായി തോന്നിയത്.അവൻഞെട്ടി കണ്ണു തുറന്നു.
''താനൊന്ന് എഴുന്നേറ്റെടൊ.''

അവൻ വേഗം ചാടി എഴുന്നേറ്റു. ഉള്ളിൽ ഭയം തോന്നി.ലഹരിയേറ്റു താണ കണ്ണുകൾ അപ്പോഴും പൂർണ്ണമായി വിടർന്നില്ല.

''താൻ കിടന്നു കരയ്ണു എന്നൊക്കെ കേട്ടല്ലൊ. എന്തൗറ്റി?''

അവൻ ഒന്നുംമിണ്ടാതെ നിന്നു.

''ചൊദിച്ചെ കെട്ടില്ലെ? കരച്ചിലൊക്കെ തീർന്നൊ?''

അവനൊന്നു മൂളി.ആ മൂളലിൽ അനിഷ്ടത്തിന്റെ എല്ലാ അർത്ഥങ്ങളും ഒളിഞ്ഞു കിടന്നിരുന്നു.
''തന്നോട് ഒരു കാര്യം പറ്‌യാൻ വന്നാണ്. ഇനീം നമ്മ തമ്മി യാതൊരു ഇടപാടൂല്ല. ട്ടോ? തന്നെ ഞാൻ കൂടുതൽ സ്‌നേഹിച്ചതുണ്ട് എപ്പോഴും വിളിച്ചു. വെറുതെ കാണാൻ.പിന്നെ ഞങ്ങടെ കൂടെ കമ്പനി കൂട്ടാനും. തനിക്ക് ഇഷ്ടല്ലാരുന്നെങ്കിൽ വിളിക്കില്ലാര്ന്നു. ഇനിയും മെലിൽ തന്നെഞാൻ ശല്യം ചെയ്യില്ല. ഇന്നു നമുക്ക് പിരിയാം.''

മാഷിന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് അവൻ കണ്ടു.

മാഷ് വേഗം മുറിയിൽ നിന്നും ഇറങ്ങി പോയ്ക്കളഞ്ഞു. അയാൾ ഇരുട്ടിലൂടെ നടന്നു നീങ്ങുന്ന ശബ്ദം കേട്ട് അല്പനേരം വിനോദ് എന്തു ചെയ്യണമെന്നറിയാതെ അതേ നില്പു നിന്നു പോയി.
പിന്നീട് അവൻ കുറെനേരം തന്റെ േകിടക്കയിൽ അനങ്ങാതെ ഇരുന്നു. എന്നിട്ട് മെല്ലെ എഴുന്നേറ്റ് ജനലരികിൽ ചെന്നു നിന്നുകൊണ്ട് അങ്ങ് ദൂരെയുള്ള മലകളിക്കു നോക്കി.

മനസ്സ് അസ്വസ്ഥമാകുമ്പോൾ എന്നും ചെയ്യാറുള്ളതാണ്, അത്. മലകളിലേക്ക് നോക്കി നില്ക്കുമ്പോൾ ശാന്തി അനുഭവപ്പെടാറുണ്ട്. മനസ്സിനെ അലട്ടുന്ന ചിന്തകൾ അപ്പോൾ മലകളിലെ മനോഹരമായ ദൃശ്യങ്ങളിലേക്കു തിരിയും. ഭാവനകൾ ചിറകടിച്ചുയരും. അങ്ങനെ പ്രശ്‌നങ്ങളിൽ നിന്നും ഒരല്പം മോചനം ലഭിക്കും. അപ്പോഴും അവൻ ആ ശാന്തി ലഭിക്കാനായി ദൂരേക്ക് നോക്കി മലകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നു. മലകൾ വ്യക്തമായി കാണാമായിരുന്നില്ല. എങ്കിലും പല തവണ നോക്കി നിന്നിട്ടുള്ള ആ മലകളുടെ ദൃശ്യം അവന്റെമ മനസ്സിലുണ്ട്. അതിനാൽ ആ മലകളും അവയിൽ ഓരോ ഭാഗത്തും വളര്ന്നു നില്ക്കുന്ന വൃക്ഷങ്ങളും ഒക്കെ പുറം കണ്ണുകളിൽ വ്യക്തമായി കാണുന്നില്ലെങ്കിലും അകം കണ്ണുകളിൽ നല്ലതു പോലെ അവനു കാണാമായിരുന്നു.

അവൻ അവിടെ നോക്കി നില്ക്കുമ്പോൾ അങ്ങ് ഉയരത്തിൽ നിന്നും, ആകാശത്തിന്റെഭ ഏതോ കോണിൽ നിന്നും വളരെ വേഗത്തിൽ ചില പ്രകാശ ഗോളങ്ങൾ കത്തിയെരിഞ്ഞുകൊണ്ടു മലകളുടെ മേൽ പതിക്കുന്നതു കണ്ടു. ആ പ്രകാശ ഗോളങ്ങൾ ആ മലകളെയും പ്രകാശിപ്പിച്ചു.
തനിക്കു വേണ്ടി നിയോഗിക്കപ്പെട്ട മാലാഖമാർ തനിക്കു വേണ്ടി ഇറക്കി തന്ന പ്രകാശഗോളങ്ങൾ ആയിഅവൻ അവയെ കണ്ടു.

''ഇതാ ഇവിടെ എന്റെവ മാലാഖമാർ എന്റെി സഹായത്തിനായി ഇറങ്ങി വന്നിരിക്കുന്നു.''അവൻ മന്ത്രിച്ചു.

ആ ചിന്ത അപ്പോൾ അവനിലും പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങൾ വിതറി. ആ നക്ഷത്രങ്ങൾ കണ്ണുകൾ ചിമ്മുന്ന മാതിരി അവനെ പ്രകാശിപ്പിച്ചു തുടങ്ങി. അല്പനേരത്തിനു ശേഷം അവയുടെ പ്രകാശം അവന്റെ് ഉള്ളമാകെ നിറഞ്ഞു. അവ അവന്റെ് ഉള്ളത്തെയും പ്രകാശിപ്പിച്ചു.
ആ മലകളിൽ തെളിഞ്ഞു കണ്ട പ്രകാശം, ആ ഇരുട്ടിൽ പകര്ന്നുര കിട്ടിയ പ്രകാശം, അത് അങ്ങങ്ങു ദൂരെ നിന്നാണെങ്കിലും അവനെ ശക്തീകരിച്ചു.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP