Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിനാലാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിനാലാം ഭാഗം

ജീ മലയിൽ

സ്റ്റഡി ലീവായി. ഹോസ്റ്റലിൽ പഠിത്തത്തിന്റെ തീവ്രത ഏറിയിരുന്നു. ഒന്നര മാസമേയുള്ളു, ആആണ്ടിലെ പരീക്ഷ തുടങ്ങാൻ.

വിനോദും തന്റെ പഠനം ആരംഭിച്ചിരുന്നു.

പരീക്ഷകഴിഞ്ഞാൽഅവസാന വര്ഷആ വിദ്യാർത്ഥികൾ ആ കോളേജിനോടു വിട പറഞ്ഞു ജീവിത സമരഭൂമിയിലേക്കിറങ്ങും. കുറച്ചു പേർ ഉയർന്ന ക്ലാസ്സിലേക്കു കയറും. കുറച്ചു പേർ തോൽവി പറ്റി ചുരുങ്ങിയ കാലത്തേക്കു കോളേജിൽ നിന്നും മാറി നില്ക്കും.

സ്റ്റഡി ലീവു കിട്ടിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു.

അന്നു ബോബി വിനോദിന്റെ മുറിയിൽ ഉച്ചയൂണു കഴിഞ്ഞെത്തി.വിനോദ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ബോബിയെ കണ്ടപ്പോൾ വിനോദ് പറഞ്ഞു. 'ഇരിക്കൂ.'

ബോബി കസേര വലിച്ചിട്ട് ഇരുന്നു. എന്തിനാണു ബോബി വന്നതെന്ന് ചോദിക്കണമെന്നു തോന്നി. എങ്കിലും വേണ്ടെന്നു വച്ചു. ബോബി സംഭാഷണത്തിനു തുടക്കമിട്ടു.

'തന്റെ ദേഷ്യമൊക്കെ പോയോടോ?' ബോബി ചിരിച്ചു.

ബോബിയുടെ ഒതുങ്ങിയ അധരങ്ങളുടെ അഴകു നോക്കി വിനോദ് ഇരുന്നു.

'എനിക്കതിന് ദേഷ്യം ഇല്ലല്ലോ.'

'ഇല്ലെങ്കിൽ സന്തോഷം.'

അല്പനേരത്തിനു ശേഷം ബോബിപറഞ്ഞു. 'ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. താൻ കേൾക്കുമോ?'

'എന്നെക്കൊണ്ട് സാധിക്കുന്നതാണെങ്കിൽ....'

'മുഖവുരയൊന്നും കൂടാതെ പറയാം. ഇന്നു രാത്രിയിൽ ഞാനൊരു പാർട്ടി നടത്തുന്നു. താൻകൂടി അതിൽ പങ്കു ചേരണം.'

എന്തിനെന്ന അർത്ഥത്തിൽ വിനോദ് ബോബിയുടെ മുഖത്തേക്കു നോക്കി.

'എന്താ സൂക്ഷിച്ചു നോക്കുന്നെ?'

'പാർട്ടിയെന്തിനെന്നറിയാനുള്ള ആകാംക്ഷയാണ്.'

'എന്റെ ഈ വർഷത്തെ സ്‌കോളർഷിപ്പു കിട്ടി. അതിനു കൂട്ടുകാർക്കൊക്കെ ഒരു ചെലവ്. കഴിഞ്ഞ കൊല്ലവും നടത്തി. ഈ കൊല്ലവും നടത്തുന്നു. തന്നെക്കൂടി വിളിക്കണമെന്നു തോന്നി. വിളിച്ചു. വരാനും വരാതിരിക്കാനുമുള്ള അവകാശം തനിക്കുള്ളതാണ്.'

'ആരൊക്കെയുണ്ട് വേറെ?'

'ആരൊക്കെയുണ്ടെന്നറിഞ്ഞാലേ വരവുള്ളാരിക്കും.ജോജോ,സെബാസ്റ്റ്യൻ,താൻ, ഞാൻ. മതിയോ?'

'എന്തുതരം പാർട്ടിയാണെന്നു കൂടി അറിഞ്ഞാൽ കൊള്ളാം.' വിനോദ് പുഞ്ചിരിച്ചുകൊണ്ടു തിരക്കി.

'എന്തുതരം പാർട്ടിയാ തനിക്കു വേണ്ടത്? ' ബോബി വിനോദിന്റെ നേത്രങ്ങളിലേക്കു സാകൂതം നോക്കി.

വിനോദ് ദൃഷ്ടികൾ വെട്ടിച്ചു മാറ്റിയിട്ട് തല കുനിച്ചു.

'അറിയാൻ ചോദിച്ചാ....'

'നമ്മുടെ പിള്ളേർ സാധാരണ എന്തുതരം പാർട്ടിയാ നടത്താറു പതിവ്? '

'എനിക്കറിയില്ല.'

'അല്പം തണ്ണി കാണും. താൻ കുടിക്കില്ലേ? '

'അയ്യോ!ഇല്ലില്ല.'

'കുടിക്കില്ലെങ്കിൽ കുടിക്കണ്ടാ. വെറുതെ വന്നിരുന്നാൽ മതി. എന്റെ ഒരു തൃപ്തിക്ക്. '

'വെറുതെ ഞാനെന്തിനാ അവിടെ വന്നിരിക്കുന്നെ? ' വിനോദ് തിരക്കി.

'തനിക്കിഷ്ടമല്ലേൽ വരണ്ടാ.തന്നെ നിർബന്ധിക്കയൊന്നുമില്ല. എല്ലാം തന്റെ ഇഷ്ടം പോലെ.' ബോബിയുടെ മുഖം വാടി.

'ഞാൻ വരാം.കുടിക്കാൻ നിർബന്ധിക്കല്ല്.' വിനോദ് ബോബിയുടെ മുഖത്തേക്കു നോക്കി ചിരിക്കാൻ ശ്രമിച്ചു.

'ഞാൻ ആരേം നിർബന്ധിക്കില്ല.'

'എത്ര മണിക്കാ?'

'വൈകിട്ട് ഏഴുമണിക്ക് ഇവിടെ നിന്നു പോണം. ഏഴിനു റെഡിയായിരിക്കണം. ഞാൻ വന്നു വിളിക്കാം.'

'ശരി.'

''എന്നാൽ ഞാൻ പോട്ടെ?'

ബോബി മുറിയില്‌നിവന്നും പോയിക്കഴിഞ്ഞപ്പോൾ വിനോദിന്റെ മനസ്സിൽ സംഘർഷാവസ്ഥ ഉണ്ടായി.

'അവരുടെ കൂടെ പോണോ? പോയാൽ കുടിക്കേണ്ടി വരുമോ? അല്ലേലിത്തിരി കുടിച്ചാലെന്തുവാ?അധികം കുടിക്കരുതെന്നല്ലേയുള്ളു.'

അപ്പോൾഅമ്മ പറഞ്ഞ ഉപദേശം ചെവിയിൽ മൂളി.

അതിനു മറുപടിയായി  ഹോസ്റ്റലിൽ ആരോ പറഞ്ഞകാര്യം ഓർമ്മയിൽ വന്നു. 'ഓ ഇത്തിരി കുടിച്ചാലൊന്നുമില്ല. എഞ്ചിനീയറാകുമ്പം ഇത്തിരിയൊക്കെ കഴിക്കുന്ന ടൈപ്പാകണം. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവനാകും.'

വിനോദ് അമ്മ പറഞ്ഞ ഉപദേശത്തിനെതിരായി ചിന്തിച്ചു തുടങ്ങി.

അന്നു രാത്രിയിൽ അവർ ഒന്നിച്ചു വിദേശ മദ്യഷാപ്പിലെത്തി.

വിനോദ് വെറും സോഡാ വെള്ളം മാത്രം കുടിച്ചു. മറ്റുള്ളവർ ഒരു ഫുൾ ബോട്ടിലിൽ നിന്നും വിസ്‌കി തങ്ങളുടെ ഗ്ലാസ്സുകളിൽ ഒഴിച്ചു നുണഞ്ഞു കൊണ്ടിരുന്നു. ഇറച്ചിയും പൊറോട്ടയും ഭക്ഷിക്കാനും.

സംഭാഷണം അർത്ഥമില്ലാതെ നീങ്ങി. വിനോദ് അവരുടെയെല്ലാം മുഖങ്ങളിലെ ഭാവമാറ്റങ്ങൾ സസൂക്ഷ്മം നോക്കിയിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോൾ ബോബി വിനോദിനോടു ചോദിച്ചു.

'ഇത്തിരി കഴിക്കുന്നോ?'

ജോജോയും ചോദിച്ചു. 'ഇച്ചിരി?'

സെബാസ്റ്റ്യൻ പറഞ്ഞു.'വിനോദെ,താനെന്റെ അനിയനാ. അങ്ങനെ പറഞ്ഞാൽ ദേഷ്യമുണ്ടോടോ? മൂക്കിന്റെ തുമ്പത്തല്ലേ കോപം. ദേഷ്യമുണ്ടേൽ പറഞ്ഞേര്.'

വിനോദ് 'മ് ചി... 'എന്ന ശബ്ദമുണ്ടക്കി.

'തനിക്കു ഞങ്ങൾ ഒരു പേരു തരാൻ പോവാ. ജോജോ, ആ മൂക്കിന്റെ തുമ്പത്തു കോപമുള്ള ഒരു മഹർഷിയുണ്ടല്ലോ. എന്തുവാ..... ഓ ദുർവ്വാസാവ്....തന്നെ ഇനീം ഞങ്ങൾ ദുർവ്വാസാവെന്നേ വിളിക്കൂ.'

വിനോദ് ചിരിച്ചു.

' അതു വിളിക്കുന്നതു കൊണ്ടു ദേഷ്യമുണ്ടോ?'

'ഇല്ല.'

എല്ലാവരുടെയും ഗ്ലാസ്സുകളിൽ ഐസ് ക്യൂബുകൾ ഇട്ട വിസ്‌കി തിളങ്ങി നിന്നു.

'ശരി. പറഞ്ഞു വന്നതെന്തുവാ?'

സെബാസ്റ്റ്യൻ കുപ്പിയിലേക്കു ചൂണ്ടി.അരക്കുപ്പി തീർന്നു കഴിഞ്ഞു.

'ദാ. ഇതു മുഴുവൻ ഞങ്ങളെങ്ങനെ കഴിക്കും. താൻ മാത്രം പച്ചക്കിരുന്നാൽ...ഒരു കാര്യം ചെയ്യ്. കുറച്ചു കഴിക്ക്...കുറച്ച്. '

സെബാസ്റ്റ്യൻ കുപ്പി തുറന്ന് ഒഴിഞ്ഞ ഒരു ഗ്ലാസ്സിലേക്ക്‌വിസ്‌കിപകരാൻ തുടങ്ങിയപ്പോൾ ബോബി പറഞ്ഞു. 'അയാൾക്കു വേണ്ടേൽ ഒഴിക്കണ്ടാ. നിർബന്ധിച്ചു കുടിപ്പിക്കരുത്. '

സെബാസ്റ്റ്യൻപറഞ്ഞു.'അല്പം കുടിച്ചാലെന്തു വരാനാ? അതൊരു സ്വഭാവമാകാതിരുന്നാൽ പോരേ?എല്ലാം വല്ലപ്പോഴും നുകരണം. അല്ലാതെ വെറും പച്ചയായാൽ ഒന്നിനും കൊള്ളാത്തവനാകും. എഞ്ചിനീയർമാരിൽ ആരൊണ്ട് വെള്ളമടിക്കാത്തവരായിട്ട്?വെള്ളമടിക്കാത്ത എഞ്ചിനീയർഎഞ്ചിനീയറാണോ? ജോലി കിട്ടിക്കഴിഞ്ഞാൽ എത്രയോ പേരുമായി കമ്പനി കൂടേണ്ടി വരും. അന്നുകുടിക്കണ്ടേ? അവരുടെ മുമ്പിൽ കൊച്ചാവാൻ പാടില്ല. അതിന് ഇപ്പോഴേ അഭ്യസിക്കണം.'

അതുകേട്ടപ്പോൾവിനോദിന്റെ മനസ്സുചാഞ്ചാടി.

സെബാസ്റ്റ്യൻ വിനോദിന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു. 'ഇനീംതാൻ പറ. എങ്കിലേ ഒഴിക്കൂ.'

ബോബിയും മന്ദഹസിച്ചുകൊണ്ടു വിനോദിന്റെ ഉത്തരം പ്രതീക്ഷിച്ചിരുന്നു.

ജോജോ പറഞ്ഞു. ' ഇച്ചിരി കുടിച്ചാൽ കുഴപ്പമൊന്നുമില്ലവിനോദേ. ഒരു പെഗ്ഗു മതി.'

'ഞാൻ ഇതു വരെയും മനസ്സോടെ കുടിച്ചിട്ടില്ല. പിന്നെ നിർബന്ധമാണെങ്കിൽ ഒരു ശകലം ഒഴിക്ക്.'

അതുപറഞ്ഞു കഴിഞ്ഞപ്പോൾവിനോദിന്റെ മനസ്സു മുരണ്ടു. കുറ്റബോധത്തിന്റെ മുരൾച്ച.അമ്മയുടെ വാക്കുകൾ മനസ്സിൽ കിടന്നു പുളയുന്നു.

മാഷ് നിർബന്ധമായി കുടിപ്പിച്ചപ്പോൾ കരഞ്ഞ സംഭവം അവൻ അപ്പോൾഓർത്തു.

ഗ്ലാസ്സിന്റെ കാൽ ഭാഗത്തോളം മദ്യം പകർന്ന ശേഷം നിർത്തിയിട്ടു വിനോദിന്റെ മുഖത്തേക്കു നോക്കി സെബാസ്റ്റ്യൻ ചോദിച്ചു. 'താൻ പറഞ്ഞാലേ നിർത്തുന്നുള്ളു. മതിയോ? '

'അയ്യോ. ഇത്രേം വേണ്ട. '

'അതു സാരമില്ല.അത്രേം കഴിക്കാം.' ബോബിയാണു പറഞ്ഞത്.

'സോഡാ വേണോവെള്ളം മതിയോ? ' സെബാസ്റ്റ്യൻ തിരക്കി.

'സോഡാ. '

ബോബി സോഡാ അതിലേക്കൊഴിച്ചുകൊടുത്തു.ഐസ്‌ക്യൂബുകൾ രണ്ടു കഷണങ്ങൾ ഒരുസ്പൂണിൽ എടുത്ത് ആ ഗ്ലാസ്സിലേക്കിട്ടു. മദ്യലഹരിപതഞ്ഞു നിന്നു.

'ഇന്നാ കുടിക്ക്. ചെറുകെ കുടിച്ചാൽ മതി. ' ബോബി ഗ്ലാസ്സ് എടുത്തു നീട്ടി.

വിനോദ് ഗ്ലാസ്സ് വാങ്ങിഒരല്പം ഇറക്കി നോക്കി. ഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ഒരു ഇറച്ചിക്കഷണം എടുത്തു തിന്നു.

'ഈകോളേജിൽ ആരുണ്ട് കുടിക്കാത്തവരായി?വിരലിൽ എണ്ണാന്മാത്രം. ഇത്തിരി അടിച്ചാലെന്തുവാ? ഒരു കുഴപ്പവും വരാനില്ല.'വിനോദ് സ്വയം ന്യായീകരിച്ചുകൊണ്ടു ചിന്തിച്ചു.

''താൻ എന്താ ചിന്തിക്കുന്നത്?'' ബോബി ചോദിച്ചു.

വിനോദ് ഉത്തരം പറയാതെ ചിരിച്ചതേയുള്ളൂ.

''നിറച്ചു കഴിച്ചോണം. കേട്ടോ, ഞങ്ങടെ ദുർവ്വാസാവേ.'

ബോബി പറയുന്നത് കേട്ട്‌സെബാസ്റ്റ്യൻ ചിരിച്ചു. ജോജോ മന്ദഹസിച്ചു.അതുകണ്ട്‌വിനോദിനുംചിരി വന്നു. ബോബി തന്റെ ഗ്ലാസ്സ് കാലിയാക്കുന്ന വെമ്പലിലായിരുന്നു,അപ്പോൾ.

ഗ്ലാസ്സിലെ മദ്യംമുഴുവൻ കുടിച്ചു കഴിഞ്ഞപ്പോൾവിനോദിന്റെ മസ്തിഷ്‌കം ചൂടു പിടിച്ചു. ലഹരി അവനെ തലോടാൻ തുടങ്ങി. ശരീരം മുഴുവൻ ഒരുതരം പെരുപ്പ്. ഒരു വല്ലാത്ത അനുഭവം.മുമ്പിലുള്ളവയൊക്കെ ചാഞ്ചാടുന്ന പ്രതീതി.

'ഇത്തിരി കൂടി ഒഴിക്കട്ടെ?'

വിനോദ് ഒന്നും പറയാതെ വീണ്ടുംചിരിച്ചു.

ബോബി അല്പം മദ്യം കൂടി വിനോദിന്റെ ഗ്ലാസ്സിൽ ഒഴിച്ചിട്ടു ബാക്കി മൂന്നു ഗ്ലാസ്സുകളിലുമായി ഊറ്റി.

എല്ലാ ഗ്ലാസ്സുകളും കാലിയായി.

അവർ എല്ലാവരും ലഹരിക്ക് അടിയറവു പറഞ്ഞിരുന്നു.വിനോദും.

സ്വയംസമ്മതിച്ചു കുടിച്ചതിന്റെ സുഖം അവൻ അന്ന് ആദ്യമായിഅറിഞ്ഞു.

വിനോദ് അല്പനേരം ആലോചിച്ചിരുന്നിട്ട് അവരോടു പെട്ടെന്നു ചോദിച്ചു.''കോപം എന്നത് ഒരു അധമവികാരം ആണെന്നു തോന്നുന്നുണ്ടോ?''

വിനോദ് അവരുടെ മുഖങ്ങളിലേക്കു മാറി മാറി നോക്കി.

ബോബി പറഞ്ഞു. ''താൻ പറയ്....കേക്കട്ടെ.''

കോപം മോശപ്പെട്ടതോ അധമമോ ആയ ഒരു വികാരം ആണെന്ന് എനിക്ക് ഒട്ടും അഭിപ്രായം ഇല്ല. രണ്ടു തരം കോപം ഉണ്ട്. ഒന്ന്, സെല്ഫ് കോണ്‌ഷ്യെന്‌സിയൽനിന്നും അതായത് മനസ്സാക്ഷിയുടെ പ്രേരണയിൽ നിന്നും ഉണ്ടാകുന്നത്. ഒരുവൻ അവഹേളിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുമ്പോഴും മറ്റുള്ളവർ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ചെയ്യുന്നതു കാണുമ്പോഴും ഉണ്ടാകുന്ന പ്രതികരണമാണ് അത്തരം കോപത്തിനു പിന്നിൽ. അത് ഉത്തമമായ കോപമാണ്. മറ്റുള്ളവരെ തന്നെക്കാൾ കുറഞ്ഞവരെന്നു കണ്ടു തന്റെ മേലാളിത്തം സ്ഥാപിക്കാനും തന്റെള തെറ്റുകളും അറിവില്ലായ്മയും മറച്ചു പിടിക്കാനും തന്റെന തെറ്റുകളെ സ്വയം ന്യായീകരിക്കാനും കണ്ടെത്തുന്ന വഴിയായ മറ്റൊരു തരം കോപവുമുണ്ട്. അത് അധമ കോപം ആണ്.

ഉത്തമ കോപം ഉണ്ടായാൽ അതു പ്രകടിപ്പിച്ചിരിക്കണം. അത് അടിച്ചമര്ത്താ ൻ ശ്രമിക്കുന്നതു ഹൃദയത്തിനും ആമാശയത്തിനും ദഹനത്തിനും നല്ലതല്ല. അങ്ങനെ ചെയ്താൽ അള്‌സനർ, ബ്ലഡ് പ്രഷർ ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും.

കോപിക്കുന്നതു കൊണ്ട് ഒരേയൊരു കുഴപ്പമേയുള്ളൂ. കോപത്തിനുള്ള കാരണം എന്തായാലും ഏതു തരം കോപവും മറ്റുള്ളവർ തന്നിൽ നിന്നും അകന്നു പോകാൻ ഇടയാക്കും.

ഉത്തമകോപം ആണെങ്കിൽ ഒരു രാവു വെളുക്കുമ്പോഴേക്കും അതു മാറിയിരിക്കണം. കോപിക്കുന്നതു പകലാണെങ്കിൽ ആ ദിനം സൂര്യൻ അസ്തമിക്കും മുമ്പ് കോപിച്ച ആളുമായി ബന്ധം പുനഃസ്ഥാപിച്ചിരിക്കണം.''

''കൊള്ളാം...തന്റെം പ്രഭാഷണം കൊള്ളാം. എന്നും പറഞ്ഞ് ഞങ്ങൾ തനിക്കിട്ട പേരു മാറ്റാനൊന്നും പോകുന്നില്ല. കേട്ടോ ദുര്വ്വാപസാവേ?''

വിനോദ് ചിരിച്ചുകൊണ്ടു പറഞ്ഞു. ''തീര്ന്നി ല്ല. ബാക്കി കൂടി പറയട്ടെ?''

''ആയിക്കോട്ടെ.''

കോപിക്കാത്തവന്നിാെര്ഗു ണനും നിര്വ്വി കാരനും പ്രതികരണശേഷി ഇല്ലാത്തവനും ആയിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വെറും തണുപ്പൻ. തണുപ്പന്മാരെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണു പ്രമാണം. അവര്ക്ക് ആരോടും വിശ്വസ്തത പുലര്ത്താ നും പറ്റില്ല.തണുപ്പൻ സ്വഭാവവും കൗശലവും സാത്താന്റെ് സ്വഭാവം ആണെന്നു കരുതപ്പെടുന്നു. കൊല ചെയ്യുന്ന ചിലരെ 'എ കോള്ഡ്ം മര്ഡ്‌റർ' എന്നു വിളിക്കുന്നതു കേട്ടിട്ടില്ലേ? യാതൊരു വികാരവിക്ഷോഭവും ഇല്ലാതെ ആരുടെയും കഴുത്തറക്കാൻ മടിയില്ലാത്തവൻ എന്ന അര്ത്ഥ ത്തിൽ.

''കൊള്ളാമല്ലോ..താൻ ഞങ്ങള്ക്കിട്ടെു വച്ചതും കുത്തിയതും ഒന്നുമല്ലല്ലോ.''

''ഏഹ്.. അല്ലേയല്ല. അതെന്താ അങ്ങനെ തോന്നിയത്? ഞാൻ വായിച്ചറിഞ്ഞ ശരിയെന്നു തോന്നിയ കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ.

ഉത്തമകാര്യങ്ങള്ക്കുാ കോപിക്കുന്നവർ നല്ല മനുഷ്യരും നല്ല ഹൃദയത്തിന്റെവ ഉടമകളും ആയിരിക്കുമെന്നാ ചില സന്ന്യാസിവര്യന്മാർ പോലും പറഞ്ഞിട്ടുള്ളത്. കോപിക്കാത്തവനു സ്‌നേഹിക്കാനും അറിയില്ല. അതാണ് അനുഭവസാക്ഷ്യവും.

കോപിക്കാത്തവർ ആരെയും പിണക്കുന്നില്ലായിരിക്കും. പ്രകോപിപ്പിക്കുന്നുമില്ലായിരിക്കും. അവർ പ്രകോപിതരായാൽ പോലും പുറമേ കാണിക്കുകയുമില്ല. അവര്ക്കു് ശത്രുക്കൾ കുറവായിരിക്കും. എന്നാൽ അവരുടെ ഉള്ളാകെ തന്ത്രങ്ങളും രഹസ്യങ്ങളുമാണ്. തലയാകെ വക്രരേഖകളാണ്. ഒരു ജനാധിപത്യസമൂഹത്തിൽ അവര്‌ക്കേ വോട്ടു നേടി വിജയിക്കാനാവൂ എന്നതും ശരി തന്നെ. അവർ സമൂഹം മുഴവൻ കീഴടക്കി വാഴുന്നു. എല്ലാവരും ഇഷ്ടപ്പെടുന്നത് അത്തരം വൈകാരിക നിലയുള്ളവരുടെ ബാഹ്യമുഖമാണ്. അവരുടെ ഉള്ളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വക്രതആരും കാണുന്നതേയില്ല.

വിശ്വസ്തത പുലര്ത്താ്ത്ത അത്തരക്കാർ വാഴുന്നയിടങ്ങളിൽ നന്മയും ധര്മ്മുവും ഇല്ലാതായി തിന്മയും അധര്മ്മതവും സ്ഥാനം നേടും. അതുകൊണ്ടാണ് ജനാധിപത്യം മനുഷ്യരാശിക്ക് ഭാവിയിൽ വലിയ ഭീഷണിയാകാൻ പോകുന്നത്. വളരെ കാലത്തിനു ശേഷം മനുഷ്യർ മനസ്സിലാക്കും, വക്രത നിറഞ്ഞ ദുഷ്ടശക്തികൾ തങ്ങളെ കീഴടക്കിയതായി.അവർ സമൂഹം മുഴുവൻ അടക്കി വാഴുന്നതായി.

എന്നാൽ ഒരു കാര്യം കൂടി പറയാം. നന്മയെയും ധര്മ്മ്‌ത്തെയും സംരക്ഷിക്കുന്ന ഒരു ഭരണഘടന നിലവിൽ ഉള്ള രാജ്യങ്ങളിൽ ജനാധിപത്യത്തേക്കാൾ നല്ലൊരു ഭരണ വ്യവസ്ഥിതി ഇല്ല എന്നതും വാസ്തവം.''

വിനോദ് നിര്ത്തി്യപ്പോൾ ബോബി ചോദിച്ചു. ''താൻ നിര്ത്തി യോ?ഞങ്ങൾ കേള്ക്കു കയാണ്. തുടര്‌ന്നോ ളൂ''

വിനോദ് ചിരിച്ചു. ''വേണമെങ്കിൽ ഇനീമുണ്ട്. നിങ്ങളെ ബോറടിപ്പിക്കേണ്ട എന്നു കരുതി നിര്ത്തി യതാ...''

''ഇന്ന് ഞങ്ങളുടെ ഈ സമയം മുഴുവൻതന്നെ കേള്ക്കു്വാൻ ഉള്ളതാണ്. തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞോളൂ... അല്ലേ സെബാസ്റ്റ്യാ?''

വിനോദ് ചിരിച്ചുകൊണ്ടു തുടര്ന്നു്. ''ശരി. നമ്മൾ പറഞ്ഞു വന്നത് കോപത്തെപ്പറ്റിയായിരുന്നു. കോപിക്കാത്ത ഒരു വര്ഗ്ഗംു ഉണ്ട്. അറിയാമോ?

''ഇല്ല. താൻ തന്നെ പറഞ്ഞോളൂ.''

''സാത്താന്റെ് വര്ഗ്ഗംണ കോപിക്കാറില്ല. മറ്റുള്ളവരെ പ്രകോപിപ്പിച്ചു കോപിഷ്ഠരാക്കുകയേയുള്ളൂ. അതു തന്നെയാണ് സാത്താന്യഗുണം ഉള്ളവരും ചെയ്യാറ്. കോപിക്കാതെ അവർ തന്ത്രപൂര്വംച്ച കരുക്കൾ നീക്കി ആളുകളെ പ്രകോപിപ്പിച്ച് തങ്ങളുടെ വഴിയിലേക്കു കൊണ്ടു വരും. തെറ്റു കണ്ടാൽ കോപിക്കാത്ത സമൂഹത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. അതു മനുഷ്യരാശിയുടെ ശത്രുവും മനുഷ്യഗുണങ്ങളുടെ നിലനില്പി നും നന്മയുടെ വാഴ്ചക്കും ഭീഷണിയും ആയിരിക്കും. ചുരുക്കി പറഞ്ഞാൽ നല്ല മനസ്സാക്ഷിയുള്ളിടത്തേ ഉത്തമ കോപം ഉണ്ടാകുന്നുള്ളൂ എന്നു സാരം.

അതുകൊണ്ട് കോപിക്കാത്തവൻ ദുഷ്ടനും തണുപ്പനും നന്മയില്ലാത്തവനും ഒന്നിനും കൊള്ളാത്തവനും ആണെന്നു ഞാൻ പറയും. അവനു ആരോടും പ്രതിബദ്ധതയോ ആത്മാര്ത്ഥഒതയോ ഉണ്ടാവില്ല. അവൻ എപ്പോൾ വേണമെങ്കിലും തനിക്കു എതിരു നില്ക്കുദന്നവരെ ചവിട്ടിമെതിക്കും. അവരുമായുള്ള ബന്ധങ്ങൾ വേര്‌പെ്ടുത്തും. കാലു വാരും. പക്ഷേ അതാണു ഒരു സാത്താന്യലോകത്തിനു വേണ്ടത്. ആ ലോകത്തിന്റെ് പ്രത്യേകതയും.''

അവൻ നിര്ത്തി യപ്പോൾ സെബാസ്റ്റ്യൻ ചോദിച്ചു. ''തീര്‌ന്നോ ?''

''തീര്ക്കനണോ? എങ്കിൽ നിര്ത്താം .''

''പറയട്ടെ. ഇനിയും സമയം ഇഷ്ടം പോലെയുണ്ടല്ലോ.'' ജോജോ പറയുന്നതു കേട്ട് വിനോദ് ഉരുവിട്ടു. ''ഇപ്പോൾ ഇത്രമാത്രം മതി.''

''മതിയോ? എങ്കിൽ അതു തന്റൈ ഇഷ്ടം പോലെ.''

''തീര്‌ന്നെ ങ്കിൽ പോകാം.'' ബോബി പറഞ്ഞു.

മദ്യഷാപ്പിലെ കാശു കൊടുത്തശേഷം പുകയുന്ന സിഗററും കൈയിൽ പിടിച്ചുകൊണ്ട്‌ നിലത്തുറയ്ക്കാത്ത കാലുകളുമായി അവർ റോഡിലൂടെ ടാക്‌സി സ്റ്റാന്റിലേക്കൂ നടന്നു. അവിടെനിന്നും ഒരു കാർ പിടിച്ച് ഹോസ്റ്റലിലേക്കു പാഞ്ഞു. തണുത്ത കാറ്റ് കാറിനുള്ളിലേക്കു അടിച്ചു കയറിയപ്പോൾ വിനോദിനു കുളിരു തോന്നി. മേനിയാകെ രോമാഞ്ചവും. വല്ലാത്തൊരനുഭവം സിരകളിലൂടെ ഒഴുകുന്നു.

ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു, അത്.

നന്നേ ഇരുട്ടിയിരുന്നതിനാൽഹോസ്റ്റലിൽനിശ്ശബ്ദമായ അന്തരീക്ഷമായിരുന്നു. എല്ലാവരും തങ്ങളുടെ മുറികളിൽ അടച്ചിരുന്നു പഠനത്തിലേർപ്പെട്ടു കഴിഞ്ഞിരുന്നു.ഒച്ചയിൽ നിന്നും മുക്തി നേടിയ സമയം.

അവർ സ്റ്റെയർകേസ് കടന്നു മുകളിലത്തെനിലയിലെത്തി.

സെബാസ്റ്റ്യനും ജോജോയും ഇടത്തോട്ടു തിരിഞ്ഞ് തങ്ങളുടെ മുറികളിലേക്കു പോയി.തിരിയുമ്പോൾ വിനോദിനെ നോക്കി ഉച്ചരിച്ചു. ' ഗുഡ്‌നൈറ്റ്. സ്വീറ്റ് ഡ്രീംസ്.'

വിനോദ് ചിരിച്ചു.

വിനോദിന്റെ മുറിയിലേക്കു പോകാൻ തിരിയുന്ന ബോബിയെ നോക്കി സെബാസ്റ്റ്യൻ ചോദിച്ചു. 'ബോബി അങ്ങോട്ടു പോകയാണോ?'

' ഞാൻ അവിടെ വരെയൊന്നു പോയിട്ടു വരട്ടെ. നിങ്ങൾപോയിക്കിടന്നോ.'

ബോബി വിനോദിനെ പിന്തുടർന്നു.

വിനോദ്മുറിയിൽ കയറി ലൈറ്റു തെളിച്ചു.

അവൻവേഗം കിടക്കയിലേക്കു മറിഞ്ഞു. ബോബി കസേരയിലും ഇരുന്നു. അല്പനേരം ആരും ഒന്നുംഉരിയാടിയില്ല.

' റൂംമേറ്റ് എവിടെപ്പോയി?' ബോബി ചോദിച്ചു.

''ഒരാഴ്ചത്തേക്ക് വീട്ടിൽ പോയിരിക്കുവാ.'

'തനിക്കുറക്കം വരുന്നോ?' വിനോദിന്റെ കലങ്ങിച്ചുവന്ന കണ്ണുകൾക്കു മുമ്പിൽ ബോബി ചാഞ്ചാടി.

'ഇല്ല.'

'എന്നാൽ ഞാൻ കുറച്ചു നേരം ഇവിടെ ഇരിക്കാൻ പോവാ. ദേഷ്യമോ പരിഭവമോ ഒന്നുമില്ലല്ലോ.'

'ഊഹ്....'

'കോപമോ?''

വിനോദ് ഉത്തരം പറഞ്ഞില്ല. പകരം ചിരിച്ചു കാണിച്ചു.

ബോബിയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കിടന്നവിനോദ് പെട്ടെന്ന് എഴുന്നേറ്റു തലയിണ കട്ടിലിന്റെ ഫ്രെയിമിൽ പൊക്കി വച്ചിട്ട് ചാരിയിരുന്നു.

നയനങ്ങൾ തമ്മിൽ ഇടഞ്ഞു. അപ്പോൾസ്‌നേഹത്തിൽ പൊതിഞ്ഞപുതിയ അദ്ധ്യായം എഴുതപ്പെടുകയായിരുന്നു.

ബോബിയുടെ മനസ്സും ചുണ്ടുകളും അപ്പോൾ വിടർന്നിരുന്നു.

വിനോദ്പുഞ്ചിരിച്ചു. നിമിഷങ്ങളോളം അന്യോന്യം പുണർന്നു നിന്ന മന്ദസ്മിതങ്ങൾ.മനസ്സുകൾ കേഴുന്നുവോ?ഒരു പുതിയ സ്‌നേഹബന്ധത്തിന്റെ അരക്കിട്ടുറപ്പിക്കലായിരുന്നു, അത്.മനസ്സുകളുടെമൂകമായ ഭാഷ കേട്ട് അന്തരീക്ഷം മൗനം ഭജിച്ചു.

മൗനത്തെ തുടച്ചു മാറ്റിക്കൊണ്ടു ബോബി തിരക്കി. ' താൻ എന്താ ഒന്നും മിണ്ടാത്തെ?'

വിനോദ് ചിരിച്ചു.

' ഊം. എന്താ?'

' പറയൂ. ഒന്നും പറയാനില്ലേ? വല്ലോം പറയൂന്നേ.'

'എന്തു പറയാനാ?'

ബോബിയോടു സംസാരിക്കണമെന്ന്അവനു തോന്നിയെങ്കിലും വാക്കുകൾ നാവിൽ നിന്നും ഉതിർന്നില്ല.

വീണ്ടും അവർ നിർന്നിമേഷരായി അന്യോന്യം നോക്കിയിരുന്നു.എന്തു പറയണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിവില്ലാത്തവരെപ്പോലെ.

പ്രദീപ് വാതിൽ തുറന്ന് അകത്തു വന്നപ്പോൾ അവരുടെ ശ്രദ്ധ അങ്ങോട്ടു നീങ്ങി.

'നീ എവിടെയാരുന്നു? നിന്നെ ഞാൻ എവിടെയെല്ലാം തിരക്കിയെന്നറിയ്വോ?'പ്രദീപ് വിനോദിന്റെ മുഖത്തേക്കു നോക്കിചോദിച്ചപ്പോൾ അവൻചിരിച്ചതേയുള്ളു.

ബോബിയും പ്രദീപിന്റെ മുഖത്തേക്കു നോക്കിപുഞ്ചിരി പൊഴിച്ചു.

'ചെറുക്കൻ നല്ല മൂഡിലല്ലെന്നു തോന്നുന്നല്ലോ.'വിനോദിന്റെ കിറുങ്ങി താണ കണ്ണുകളിലേക്കു ഉറ്റു നോക്കിക്കൊണ്ടു പ്രദീപ്പറഞ്ഞു.

' അവിടെയിരിയെടോ.' നില്ക്കുന്ന പ്രദീപിനോടു ബോബി പറഞ്ഞു.

' ഞാൻ പോവാ. നിങ്ങൾ സംസാരിച്ചോ.'പ്രദീപ് ഇറങ്ങിപ്പോയി.

'അവൻ വൈകിട്ടു പോയപ്പോൾ എന്നോട് ഒന്നും പറയാതെ പോയല്ലോ. ബോബിയെന്തിനാ ഇപ്പോൾ അവിടെയിരിക്കുന്നെ?' പ്രദീപിന്റെ മനസ്സിനു വേദന തോന്നി. ആ വേദന ഉള്ളിൽ തിങ്ങൽ സൃഷ്ടിച്ചു.പ്രദീപിനു എന്തോ ഒന്നു നഷ്ടപ്പെട്ട പ്രതീതി. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോ ഒന്നു നഷ്ടപ്പെട്ടതുപോലെ ഒരു തോന്നൽ.

അപ്പോഴും വാക്കുകൾകിട്ടാതെവാചാലത നിറഞ്ഞ ആമൗനനിമിഷങ്ങളിൽബോബിയും വിനോദും നിർന്നിമേഷരായിനോക്കിയിരിക്കുകയായിരുന്നു.

ആ ഇരുപ്പ് എത്ര നേരമിരുന്നുവെന്ന് അവരറിഞ്ഞില്ല.

അവർ രണ്ടുപേരുംഇരുന്നിരുന്നു മയങ്ങിപ്പോയി.

ബോബിഞെട്ടിയുണർന്നുനോക്കിയപ്പോൾവിനോദ് ഇരുന്ന് ഉറങ്ങുന്നു. അവന്റെ വദനത്തിൽനോക്കിക്കൊണ്ടു ബോബി കുറെനേരം കൂടി കസേരയിൽ തന്നെഇരുന്നു.

ഹോസ്റ്റലിലെ ലൈറ്റുകൾ പലതും അണഞ്ഞു കഴിഞ്ഞു.

ബോബിമെല്ലെ എഴുന്നേറ്റു കതകിനു കൊളുത്തിട്ടിട്ട്ശബ്ദമുണ്ടാക്കാതെ വിനോദിന്റെ കൂടെ കിടക്കയിലേക്കു കയറി കിടന്നു.

പെട്ടെന്ന് വിനോദ് ഞെട്ടിഉണർന്നു. നോക്കിയപ്പോൾ ബോബി തന്റെ കിടക്കയിൽ.

ബോബി ചോദിച്ചു. ' താൻ ഉണർന്നോ?

' ഊം..'

' ഞാനിവിടെ കിടക്കുവാ. താനും കിടന്നോ.'

വിനോദ് ഒന്നും പറയാതെ എഴുന്നേറ്റു.

എന്തിനാണു വിനോദ് എഴുന്നേറ്റു പോയതെന്നുബോബിക്കു മനസ്സിലായില്ല.

'ഞാൻ ഇവിടെ കിടന്നത് ഇഷ്ടപ്പെട്ടില്ലേ?'ബോബിക്കു വല്ലായ്മ തോന്നി.

വിനോദ് ലൈറ്റണയ്ക്കാൻ എഴുന്നേറ്റതായിരുന്നു.

പ്രകാശത്തെ ഇരുട്ടു വിഴുങ്ങി. വിനോദ് തപ്പിത്തടഞ്ഞു തന്റെ കിടക്കയിൽ വന്നു കിടന്നു. ബോബി തന്റെ വലതുകൈ എടുത്തു വിനോദിന്റെ ദേഹത്തേക്കു മെല്ലെ വച്ചു.

വിനോദിന്റെ ശരീരമാകെരോമാഞ്ചം...വല്ലാത്തഒരുഅനുഭൂതിഅനുഭവപ്പെട്ടു.

'ഞാനൊരു കാര്യം ചോദിക്കട്ടെ?'ബോബി ആ ഇരുട്ടിലും വിനോദിന്റെ മുഖം കാണാൻ ആയാസപ്പെട്ടുകൊണ്ട് ഉരുവിട്ടു.

' ഊം...' വളരെ മൃദുവായ മൂളൽ.

' തനിക്ക് എന്നെ ഇഷ്ടമാണോ?'

' എന്നെ ഇഷ്ടമാണോ?'

'ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ...തന്നെ എനിക്ക് വല്യ ഇഷ്ടമാ. തനിക്കോ?'

'ഊം.'

ബോബിയുടെ കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം ഏറി. അവർ ആ കിടപ്പിൽ കിടന്നുറങ്ങിപ്പോയി. ഉറങ്ങുമ്പോഴുംതിങ്ങി നിറഞ്ഞു തുളുമ്പി വന്ന സ്‌നേഹ നിർഝരി ഹൃദയങ്ങൾ തമ്മിൽ അന്യോന്യം വർഷിച്ചു കൊണ്ടിരുന്നു.

നേരം വെളുത്തപ്പോഴേക്കും ബോബി വിനോദിനെ വിളിച്ചുണര്ത്തിവയിട്ട് തന്റെ മുറിയിലേക്കു പോകാനായി എഴുന്നേറ്റു.

ബോബി പോയിക്കഴിഞ്ഞിട്ടും വിനോദ് തന്റെര കിടക്കയിൽ കുറെ നേരം കൂടി അനങ്ങാതെ കിടന്നു. അപ്പോൾ അവന്റെട മനസ്സിലൂടെ തലേദിവസത്തെ മദ്യപാനം തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നു. ''നിനക്കു വേണമെങ്കിൽ മദ്യഷാപ്പിലേക്കു പോകാതിരിക്കാമായിരുന്നു. പക്ഷേ പോയി. എന്തിന്? അവരുടെ സൗഹൃദത്തിനു വേണ്ടി. അല്ലെങ്കിൽ പിന്നീട് ഒരിക്കലും അവർ കൂടെ കൂട്ടിയില്ലെങ്കിലോ എന്നു ഭയന്ന്. അല്ലേ?''

''നീ അവരുടെ കൂടെ പോയെങ്കിലും കുടിക്കാതിരിക്കാമായിരുന്നു. പക്ഷേ കുടിക്കേണ്ടി വന്നു. എന്തിന്? ആ കൂട്ടുകാര്ക്കു വേണ്ടി. അല്ലേ?''

മദ്യപന്മാരുടെ കൂട്ടുകെട്ടിൽ ആത്മബന്ധം ഉണ്ടാകുന്നുവെന്നു പറയുന്നത് ശരിയാണോ? അങ്ങനെ കേട്ടിട്ടുണ്ട്. അത് ഒരു ബന്ധനമായി തന്നെ ചുറ്റി വരിയുമോ? മദ്യപാനം ഉള്‌പ്പെ ടെ പുരുഷഗുണങ്ങളിൽ ഒന്നിലും താൻ പുറകിൽ അല്ല എന്നു മറ്റുള്ളവരിൽ തോന്നിപ്പിക്കാൻ, സുഹൃത്തുക്കളെ നേടാൻ, സൗഹൃദബന്ധം നിലനിര്ത്തിചക്കൊണ്ടു പോകാൻ,... അങ്ങനെ പലതിനും മദ്യം ഒരു തുറന്ന വീഥി ഒരുക്കുന്നുണ്ടോ? സൗഹൃദം മദ്യപാനത്തിലൂടെയോ ഉറപ്പിക്കുന്നത്?എത്ര നാൾ അത്തരം സൗഹൃദം നിലനില്ക്കും?അങ്ങനെ നേടുന്ന സൗഹൃദബന്ധങ്ങൾ തന്നെ ചൂഷണം ചെയ്യുമോ?

അതിലെ പതിർ തിരിച്ചറിയുമ്പോഴേയ്ക്കും നിനക്കു നഷ്ടം പറ്റിയിട്ടില്ലെങ്കിൽ നീയൊരു ഭാഗ്യവാൻ എന്നു കരുതുക. അഥവാ കൊള്ളയടിക്കപ്പെടുകയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ നിന്നു കൊടുക്കുക.''

വിനോദ് കിടക്കയിൽ നിന്നും എഴുന്നേറ്റ് ജനലരികിലേക്കു നടന്നു. മനസ്സു ചാഞ്ചാടുമ്പോഴും കലുഷിതമാകുമ്പോഴും എന്നും ചെയ്യാറുള്ളതുപോലെ ദൂരെയുള്ള മലകളിലേക്കും കുന്നുകളിലേക്കും നോക്കിക്കൊണ്ടു നിന്നു.

തലേദിവസംരാത്രിമുതൽ പ്രദീപിന് ഒരുതരംഅന്യഥാബോധം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.

ദിനങ്ങൾ കൊഴിഞ്ഞപ്പോൾപഴയതു പോലെ ഇഷ്ടമോ സ്‌നേഹമോവിനോദ് തന്നോടുകാട്ടുന്നില്ല എന്നു തോന്നിയതിനാൽവിനോദുമായുള്ള പ്രദീപിന്റെ സ്‌നേഹ ബന്ധത്തിനും മാന്ദ്യം സംഭവിച്ചു. അവൻ വിനോദിൽ നിന്നും അകന്നു മാറാനും മനഃപൂർവ്വം ശ്രമിച്ചു.

തന്റെ ഉറ്റ സ്‌നേഹിതൻ തന്നിൽ നിന്നും അകലുന്നുഎന്നുംഇപ്പോൾഅവനു ബോബിയോടാണടുപ്പംഎന്നുംഅവനു മനസ്സിലായി.വിനോദ് തന്നിൽ നിന്നും അകന്നു പോയി എന്ന ചിന്ത പ്രദീപിനെ ആകുലപ്പെടുത്തി.

വീണ്ടും ദിവസങ്ങൾ കടന്നുപോയപ്പോൾ വിനോദും പ്രദീപും തമ്മിൽ അധികം കാണാത്തഅവസ്ഥയിലെത്തി.സാന്ദർഭികമായി കാണുമ്പോൾ ചിരിക്കും. സംസാരിക്കും. അത്രമാത്രം.

വിനോദുംഅത്ഭുതപ്പെടുന്നുണ്ടായിരുന്നു, പ്രദീപിന് എന്തു പറ്റിയെന്ന്.എങ്കിലും അവൻവേദന ഉള്ളിൽ ഒതുക്കി നടന്നു.

ഒരു സ്‌നേഹനദി മറ്റൊരു സ്‌നേഹനദിയെ വിഴുങ്ങുമോ?

ഇവിടെ ഒരു സ്‌നേഹനദി മറ്റൊരു സ്‌നേഹനദിയെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP