Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയത്തിന്റെ പാട്ട്

പ്രണയത്തിന്റെ പാട്ട്

ണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രഞ്ച് സേനയുടെ മെഡിക്കൽ ക്യാമ്പിൽ ഒരു ബ്രിട്ടീഷ് യുവതി ആതുരസേവനത്തിനെത്തി. ശൈത്യ കാലത്തെ ആ യുദ്ധ സമയത്ത് ചുറുചുറുക്കായി ഓടി നടന്ന ആ യുവതി പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മാസത്തെ യുദ്ധത്തിനു ശേഷം തിരിച്ചു വരുന്ന കമ്പനിക്ക് പകരം അടുത്ത കമ്പനി സേന പോകണം അതായിരുന്നു ഫ്രഞ്ച് സേനയുടെ യുദ്ധ രീതി.

ആ ക്യാമ്പിൽ തന്നെ ഒരു യുവ സൈനികന് യുവതിയോട് മെല്ലെ മെല്ലെ അടുപ്പം തോന്നി. അവൻ അവൾക്കായി ഫ്രഞ്ച് കവിതകൾ എഴുതി മരുന്നു ഡ്രേകളിൽ വച്ച് കൊടുക്കുവാൻ തുടങ്ങി. എന്നാൽ ഫ്രഞ്ച് അറിയാത്ത യുവതി ആ പേപ്പർ തുണ്ടുകൾ അലക്ഷ്യമായി വലിച്ചറിഞ്ഞു കൊണ്ടിരിന്നു.

അങ്ങനെ മാസം ഒന്നു കഴിഞ്ഞു യുദ്ധത്തിലായിരുന്ന ഒരു കമ്പനി സേന തിരിച്ചെത്തി യുവ സൈനികന്റെ സേനക്ക് പോകേണ്ട സമയമായി. പോകാൻ തയ്യാറായി ഇറങ്ങിയ സമയത്ത് അവൻ ഒരു പേപ്പർ കൂടി അവൾക്ക് കൊടുത്തു ഒപ്പം ഒരു മൗത്ത് ഓർഗണും.

പതിനൊന്നു ദിവസങ്ങൾക്ക് ശേഷം പരിക്കേറ്റവരെയുമായി സൈനിക വാഹനം തിരികെ ക്യാമ്പിലെത്തി , കൂടെ ആ യുവ സൈനികനും ഉണ്ടായിരുന്നു കാലിനു താഴോട്ട് പൂർണമായും തകർന്ന നിലയിൽ അയാളെ മെഡിക്കൽ ക്യാമ്പിൽ പ്രവേശിപ്പിച്ചു. വളരെ അവശനെങ്കിലും അവളെ കാണുമ്പോഴൊക്കെ അയാൾ ഉന്മേഷവാനായി ഭാവിച്ചു. അവസാനമായി അയാളേൽപ്പിച്ച പേപ്പറും മൗത്ത് ഓർഗണും അവൾ അയാൾക്ക് തിരികെ നൽകി. മൗത്ത് ഓർഗണിൽ അയാൾ കവിത പാടാൻ തുടങ്ങി. ക്യാമ്പ് മുഴുവൻ ആ കവിതയിൽ ലയിച്ചിരുന്നു ഒപ്പം അവളും.

രണ്ടു ദിവസങ്ങൾ കഴിഞ്ഞതോടുകൂടി അയാൾ കൂടുതൽ അവശനായി തുടങ്ങി കടുത്ത മലേറിയ പിടിച്ച് അബോധാവസ്ഥയിലായി . പരിമിതമായ ചികിത്സ അയാളെ രക്ഷിക്കാനുള്ള എല്ലാ വഴികളും അടച്ചിരുന്നു. ശൈത്യം കൂടിക്കൂടി വരുന്ന സമയവും, യുവത്വം ഇനിയും കഴിയാത്ത ആ യുവാവിന്റെ സമീപത്ത് അവൾ കൂടുതൽ സമയം പരിചരണവുമായി കഴിഞ്ഞു കൂടാൻ തുടങ്ങി.

അലക്ഷ്യമായി വലിച്ചറിഞ്ഞിരുന്ന അവൻ നൽകിയ പേപ്പർ തുണ്ടുകൾ അവൾ ഓരോന്നായി പെറുക്കി എടുത്തു. അവസാനം അവൻ മൗത്ത് ഓർഗണിൽ പാടിയ കവിത അവൾ ഇഗ്‌ളീഷിലേക്ക് മാറ്റാൻ ശ്രമിച്ചു. ഓർമകളിൽ മുഴങ്ങി കേട്ട അവന്റെ ഈണം അവളൊരു കവിത പോലെ ചിട്ടപ്പെടുത്തി പാടാൻ തുടങ്ങി തുടർച്ചയായായി മൂന്നു ദിവസങ്ങൾ അവൾ അവന്റെ കിടക്കക്ക് അരികിലിരുന്ന് ആ കവിത പാടി. നാലാം ദിവസം അവൻ കണ്ണു തുറന്നു അവളെ നോക്കി പുഞ്ചിരിച്ചു അവശനായിരുന്നെങ്കിലും മൗത്ത് ഓർഗൺ എടുത്ത് മെല്ലെ ആ കവിത പാടാൻ തുടങ്ങി. ആ കവിതയുടെ രക്‌നചുരുക്കം ഇങ്ങനെ ആയിരുന്നു.

'എരിഞ്ഞു കൊണ്ടിരിക്കുന്ന എൻ ആത്മ വാക്കുകൾ
പ്രണയത്തോടെ ഒരിക്കൽ നീ തിരിച്ചറിയും
മരിച്ചു കൊണ്ടിരിക്കുന്ന എൻ ആത്മാവ്
നിൻ മറുപാട്ട് കേട്ട് തിരിച്ചു വരും '

യാദിർശ്ചികമോ അല്ലാതെയോ അവൾ പാടിയ കവിതക്കും ഇതേ അർത്ഥം തന്നെ ആയിരുന്നു .
ശൈത്യം അവസാനിക്കുകയാണ് ഇലകൾ കൊഴിഞ്ഞു നിന്നിരുന്ന മരങ്ങളിലൊക്കെ പുതു നാമ്പുകൾ പൊട്ടി മുളക്കാൻ തുടങ്ങി ഒപ്പം അവരുടെ പ്രണയവും.................

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP