1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

ലോക്കറിൽ ബാങ്കും ഉപഭോക്താവും തമ്മിലെ ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ളതിന് സമാനം; അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതും; പിന്നെ എന്തിന് ബാങ്ക് ലോക്കറിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണം? ആർ ബി ഐ നിലപാടിൽ ചർച്ച ഇങ്ങനെ

June 26, 2017

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളിൽ വിലപിടിപ്പുള്ളവ കൊണ്ടു വയ്ക്കുമ്പോൾ ഇനി രണ്ട് വട്ടം ചിന്തിക്കണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താൽ ഇനി ബാങ്കുകൾക്ക് യാതൊരു ഉത്തരവാദിത്തമുണ്...

കുടിയേറ്റവിരുദ്ധ നയങ്ങൾക്കിടയിലും ആർ ബി എസ്സിന്റെ 400 തൊഴിലുകൾ മുംബൈയിലേക്ക്; പിരിച്ചു വിടപ്പെടുന്നവർ പ്രതിഷേധത്തിൽ

June 25, 2017

മുംബൈ: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കുമെന്ന ആശങ്കകൾ നിലനിൽക്കേ ഇന്ത്യയിൽ തൊഴിലവസരങ്ങൾ തുറന്നിടുകയാണ് ബ്രിട്ടനിലെ റോയൽ ബാങ്ക് ഓഫ് സ്‌കോട്‌ലൻഡ്.ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പയടക്കമുള്ള സാമ്പത്തിക വ...

ആധാർ ഇല്ലെങ്കിൽ ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാനാകില്ല; ഡിസംബർ 31 ന് ശേഷം ആധാർ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും; ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണം

June 16, 2017

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും ആധാർ നമ്പർ നിർബന്ധമാക്കി. നിലവിലെ ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബർ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളി...

ബാങ്കുകളുടെ ലയനം തുടരും; അടുത്ത ഘട്ടത്തിൽ ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കും; നിതി ആയോഗിന് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര നിർദ്ദേശം

June 16, 2017

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് ബാങ്ക് ലയനം. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. ഏറ്റെടുത്തതിനുപിന്നാലെയാണ് രണ്ടാംഘട്ട ബാങ്ക്ലയനം. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്...

നിരക്കുകളിൽ മാറ്റംവരുത്താതെ വായ്പാനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാൽ നിലവിലുള്ള റിപ്പോ നിരക്ക് തുടരും; എസ്എൽആർ കുറച്ചതിനാൽ ഇനി മുതൽ ബാങ്കുകളിലെ പണലഭ്യത വർധിക്കും

June 07, 2017

ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെയുള്ള വായ്പാനയത്തിൽ നിലവിലുള്ളതുപോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ...

അഖിലേന്ത്യാ പണിമുടക്ക് തുടങ്ങിയതോടെ ഭൂരിഭാഗം ഇടപാടുകളും സ്തംഭിച്ച് ഫെഡറൽ ബാങ്ക്; പന്തിരായിരത്തോളം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതോടെ മിക്ക ശാഖകളുടേയും പ്രവർത്തനം തടസ്സപ്പെട്ടു; ഇടപാടുകാരോട് തലേന്നുതന്നെ ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ച് മാനേജ്‌മെന്റും

May 31, 2017

കൊച്ചി: ഫെഡറൽ ബാങ്കിനെ പുതുതലമുറ ബാങ്ക് ആക്കി മാറ്റാനുള്ള നിക്കത്തിന് എതിരെയുൾപ്പെടെ ജീവനക്കാരുടെ സംഘടനകൾ സമരം തുടങ്ങിയതോടെ ബാങ്കിലെ ഭൂരിഭാഗം ശാഖകളിലും ഇടപാടുകൾ സ്തംഭിച്ചു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനെയും സം...

എസ് ബി ഐ കശാപ്പുകാരന്റെ റോളിൽ എത്തിയതോടെ ആവേശം കയറിയ മറ്റു ബാങ്കുകളും ആരാച്ചാരാവുന്നു; സർവ ഇടപാടുകൾക്കും സർവ്വീസ് ചാർജ് ഈടാക്കി കനറാ ബാങ്ക്; എസ് എം എസ് അലർട്ടിനും നെറ്റ് ബാങ്കിനും പോലും ഇനി പണം നൽകണം

May 27, 2017

കൊച്ചി : നവ സ്വകാര്യബാങ്കുകൾക്കും എസ്‌ബിഐക്കും പിന്നാലെ കനറ ബാങ്കും സേവനങ്ങൾക്ക് കൊള്ളനിരക്ക് ഈടാക്കുന്നു. എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സേവനങ്ങൾക്കും ഉൾപ്പെടെ വലിയ ഫീസ് ഈടാക്കാനാണ്് ബാങ്കിന്റെ തീരുമാനം. ജൂലൈ ഒന്നുമുതൽ നിരക്കുവർധന നിലവിൽവരും. പുതി...

എസ്‌ബിഐക്കിട്ട് പണി കൊടുത്ത് ട്രഷറി വഴി ശമ്പളം നൽകാനുള്ള തോമസ് ഐസക്കിന്റെ മോഹം അട്ടിമറിച്ചു; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം സ്വകാര്യ ബാങ്കുകൾ വഴി നൽകാവുന്ന തരത്തിൽ പുതിയ ഉത്തരവിറങ്ങി

May 20, 2017

തിരുവനന്തപുരം: കഴുത്തറുക്കുന്ന സർവീസ് ചാർജ്ജുകൾക്കെതിരെ എസ്‌ബിഐക്കെതിരെ കടുത്ത വിമർശനം ഉയർത്തി സൈബർ ലോകത്ത് പോരാട്ടം നടത്തിയത് മലയാളികളാണ്. മറ്റാരും ഇതുപോലെ വിമർശനം ഉന്നയിച്ചിട്ടില്ല. സൈബർ ലോകത്തെ വിമർശനം കടുത്തപ്പാഴാണ് കഴുത്തറപ്പൻ തീരുമാനത്തിൽ നിന്ന...

ലയന ശേഷമുള്ള വരുമാനം കൂട്ടാതിരുന്നിട്ടും നാലാം പാദത്തിൽ എസ് ബി ഐയ്ക്ക് ഇരട്ടി ലാഭം; സർവ്വീസ് ചാർജ് എന്ന പേരിൽ പാവങ്ങളുടെ പണം അടിച്ചു മാറ്റി ഇന്ത്യൻ കുത്തക ബാങ്ക് പോക്കറ്റ് വീർപ്പിക്കുന്നത് ഇങ്ങനെ

May 20, 2017

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐക്ക് എന്നും ലാഭക്കണക്കേ പറയാനുള്ളൂ. എസ് ബി ടിയെ ലയിപ്പിച്ചതും ഇത് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നിട്ടും മതിയായ ബിസിനസ് കൂട്ടാൻ എസ് ബി ഐയ്ക്ക് കഴിഞ്ഞില്ല. സർവ്വീസ് ചാർജ് വിരുദ്ധ ക്യാമ്പൈനും സജീവമായി...

എസ് ബി ഐ നടത്തിയത് ഇടപാടുകാരുടെ കീശ കൊള്ളയടിക്കാനുള്ള ശ്രമംതന്നെയെന്നു വ്യക്തമാകുന്നു; ബഡ്ഡി ഉപയോക്താക്കൾക്കാണ് സർവീസ് ചാർജെന്നു പറഞ്ഞത് വീണിടത്തു കിടന്നുരുളൽ; ബഡ്ഡിക്ക് എടിഎം സൗകര്യം തുടങ്ങിയിട്ടില്ല; 25 രൂപ പിടിക്കാൻ തീരുമാനിച്ചത് എല്ലാ ഇടപാടുകൾക്കുമെന്നു വ്യക്തം

May 13, 2017

തിരുവനന്തപുരം: എസ് ബി ഐ വീണ്ടും ഇടപാടുകാരെ പറ്റിച്ചു. എടിഎം വഴിയുള്ള ഓരോ പണം പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ സർവീസ് ചാർജ് ഈടാക്കാൻ ബാങ്ക് തീരുമാനിച്ചത് എല്ലാവർക്കും ബാധകമാകുന്ന നിലയിലെന്നു വ്യക്തമാകുന്നു. പിന്നീട് വിവാദമായപ്പോൾ അത് ബഡ്ഡി ഇടപാടുകാർക്കു...

എസ് ബി ഐ മുട്ടുമടക്കിയത് ആരും ആഹ്വാനം ചെയ്യാതെ ജനങ്ങൾ രംഗത്തിറങ്ങിയപ്പോൾ; അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് എസ് ബി ഐയെ പാഠം പഠിപ്പിക്കാനുള്ള നീക്കം കാട്ടുതീ പോലെ പടർന്നപ്പോൾ നിലപാട് തിരുത്തി ബാങ്ക് രംഗത്തിറങ്ങി; ഏത് നിമിഷവും കഴുത്തറക്കാൻ ഇനിയും അവരെത്തുമെന്ന് തീർച്ച

May 12, 2017

മുംബൈ : സൗജന്യ എടിഎം സേവനം നിർത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചത് ഇടപാടുകാരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ്. സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നത...

സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം പത്താക്കി എസ്‌ബിഐയുടെ പുതിയ സർക്കുലർ; മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകൾ നടത്താം; എടിഎം വിഷയത്തിൽ എസ്‌ബിഐ ഇന്ന് പുറത്തിറക്കിയത് മൂന്ന് ഉത്തരവുകൾ

May 11, 2017

ഉപഭോക്താക്കൾക്കുള്ള എടിഎം ഉപയോഗത്തിന്റെ എണ്ണം വർദ്ധിപ്പിച്ച് എസ്‌ബിഐയുടെ പുതിയ സർക്കുലർ. എടിഎം ഇടപാടുകളുടെ എണ്ണം പത്തെണ്ണമായാണ് എസ്‌ബിഐ ഉയർത്തിയിരിക്കുന്നത്. അഞ്ച് എസ്‌ബിഐ ഇടപാടുകളും അഞ്ച് ഇതര ബാങ്കുകളിലെ എടിഎമ്മും ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം....

എസ്.ബി.ഐ അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം? ക്ലോസ് ചെയ്യാൻ പണം നൽകണോ? ധാർമ്മിക രോഷത്തിൽ എസ്.ബി.ഐ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തീരുമാനിച്ചവർ ഇതൊന്നു വായിക്കുക

May 11, 2017

തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ എസ്.ബി.ഐ അക്കൗണ്ടുകൾ ഒഴിവാക്കിയുള്ള പ്രതിഷേധത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. നമ്മുടെ അധ്വാനത്തിലൂടെയുണ്ടാക്കുന്ന സമ്പാദ്യമോ ശമ്പളമ...

സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കും; ഇപ്പോഴത്തെ ഉത്തരവ് തെറ്റായി പുറത്തിറക്കിയതെന്ന് ബാങ്ക് അധികൃതർ; ഉദ്ദേശിച്ചത് ബഡ്ഡി ഉപഭോക്താക്കളെ മാത്രം; തിരുത്തിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എസ്‌ബിഐ

May 11, 2017

തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിയ വിവാദ ഉത്തരവ് എസ്‌ബിഐ പിൻവലിച്ചേക്കുമെന്നു സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടിനും 25 രൂപവച്ച് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള ബാങ്കിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. തിരുത്ത...

സൗജന്യ എടിഎം ഇടപാടുകൾ അവസാനിപ്പിച്ച് ജനങ്ങളെ വീണ്ടും കൊള്ളയടിക്കാൻ എസ്.ബി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്; ജൂൺ മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് നൽകേണ്ടി വരും; മുഷിഞ്ഞ നോട്ട് മാറിയെടുക്കാനും അധിക തുക ഇടാക്കും

May 11, 2017

തിരുവനന്തപുരം: സർവീസ് ചാർജ് ഏർപ്പെടുത്തി ഉപയോക്താക്കളെ വീണ്ടും കൊള്ളയടിക്കാൻ എസ്‌ബിഐ ഒരുങ്ങുന്നതായി സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടുകൾക്ക് ഇരുപത്തഞ്ച് രൂപ സർവീസ് ചാർജ് ഈടാക്കാനാണ് എസ്‌ബിഐയുടെ തീരുമാനമെനന് സി ബിസിനസ് റിപ്പോർട്ട് ചെയ്തു. ഇതോടെ സൗജന...

MNM Recommends