Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്കറിൽ ബാങ്കും ഉപഭോക്താവും തമ്മിലെ ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ളതിന് സമാനം; അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതും; പിന്നെ എന്തിന് ബാങ്ക് ലോക്കറിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണം? ആർ ബി ഐ നിലപാടിൽ ചർച്ച ഇങ്ങനെ

ലോക്കറിൽ ബാങ്കും ഉപഭോക്താവും തമ്മിലെ ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ളതിന് സമാനം; അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതും; പിന്നെ എന്തിന് ബാങ്ക് ലോക്കറിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണം? ആർ ബി ഐ നിലപാടിൽ ചർച്ച ഇങ്ങനെ

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളിൽ വിലപിടിപ്പുള്ളവ കൊണ്ടു വയ്ക്കുമ്പോൾ ഇനി രണ്ട് വട്ടം ചിന്തിക്കണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താൽ ഇനി ബാങ്കുകൾക്ക് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ല. അതായത് വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സുരക്ഷിത സ്ഥാനമായി അതിനെ ആരും ഇനി കണക്കാക്കേണ്ടതില്ല. റിസർവ് ബാങ്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോക്കർ സേവനവുമായി ബന്ധപ്പെട്ട് ബാങ്കിന് ഉപഭോക്താവുമായുള്ള ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്നാണ് ബാങ്കുകളും റിസർവ് ബാങ്കും വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ലോക്കർ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണെന്നാണ് നിലപാട്. ഇതോടെ ലോക്കറിന്റെ സാങ്കേതികത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

കുഷ് കാൽറ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് റിസർവ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഈ നിലപാട് സ്വീകരിച്ചത്. അഭിഭാഷകൻ, പരാതിയുമായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ട്. വിപണിയിലെ അനാരോഗ്യ പ്രവണതകൾ തടയുന്നതിനുള്ള സർക്കാർ ഏജൻസിയാണ് സിസിഐ. ലോക്കർ സേവനത്തിന്റെ കാര്യത്തിൽ തീർത്തും അനാരോഗ്യകരമായ നിലപാടാണ് ബാങ്കുകളുടേതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തമേൽക്കാൻ ബാങ്കുകൾ തയാറല്ലെങ്കിൽ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ ഇൻഷുർ ചെയ്തശേഷം വീട്ടിൽതന്നെ സൂക്ഷിക്കുന്നതല്ലേ യുക്തം എന്നും അദ്ദേഹം പരാതിയിൽ ചോദിക്കുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഉപഭോക്താവിന് സംഭവിക്കുന്ന നഷ്ടം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിർദ്ദേശിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. റിസർവ് ബാങ്കിനു പുറമെ, പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തിൽ ഉത്തരവാദിത്തമേൽക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

കുഷ് കാൽറയ്ക്ക് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഒട്ടും സുരക്ഷിതമായ സ്ഥലമല്ല ബാങ്ക് ലോക്കറുകൾ. അതിൽ സൂക്ഷിക്കുന്ന വസ്തുവിന്റെ ഉത്തരവാദിത്തം ബാങ്കുകൾക്കില്ല. അതായത് എവിടെയോ കൊണ്ട് സാധനങ്ങൾ വയ്ക്കുന്നതിന് സമാനമാണ് ഇതെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP