Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിസംബറിൽ 19,000 ഡോളർ വില ഉണ്ടായിരുന്ന ബിറ്റ് കോയിന് വെള്ളിയാഴ്ച വില 6600 ഡോളർ..; ക്രൈപ്റ്റോ കറൻസി വിപ്ലവത്തിൽ കൈപൊള്ളി അനേകം മലയാളികൾ; കീശ വീർപ്പിച്ച് സ്വന്തം കറൻസി വരെ ഇറക്കിയ തട്ടിപ്പുകാർ

ഡിസംബറിൽ 19,000 ഡോളർ വില ഉണ്ടായിരുന്ന ബിറ്റ് കോയിന് വെള്ളിയാഴ്ച വില 6600 ഡോളർ..; ക്രൈപ്റ്റോ കറൻസി വിപ്ലവത്തിൽ കൈപൊള്ളി അനേകം മലയാളികൾ; കീശ വീർപ്പിച്ച് സ്വന്തം കറൻസി വരെ ഇറക്കിയ തട്ടിപ്പുകാർ

ലണ്ടൻ; ക്രൈപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ ലാഭം കൊയ്യാൻ ഒരുമ്പെട്ടിറങ്ങിയവർക്ക് കടുത്ത നിരാശയുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് ഈ രംഗത്ത് നിന്നും വന്ന് കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം ഡിസംബറിൽ 19,000 ഡോളർ വില ഉണ്ടായിരുന്ന ബിറ്റ് കോയിന് വെള്ളിയാഴ്ച വില 6600 ഡോളറായി ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. ഇതോടെ ക്രൈപ്റ്റോ കറൻസി വിപ്ലവത്തിൽ അനേകം മലയാളികൾക്ക് കൈപൊള്ളിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കീശ വീർപ്പിക്കാൻ സ്വന്തം കറൻസി വരെ ഇറക്കിയ തട്ടിപ്പുകാരും ഇക്കൂട്ടത്തിലുണ്ട്.

2018ന്റെ ആദ്യ ക്വാർട്ടറിൽ ബിറ്റ് കോയിൻ വിലയിൽ വമ്പിച്ച താഴ്ചയാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. അതായത് ഇക്കാലയളവിൽ ഇതിന്റെ വിലയിൽ 45 ശതമാനത്തിലധികമാണ് ഇടിവുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ജനുവരി ഒന്നിന് 13,412.44
ഡോളറായിരുന്നു ഇതിന്റെ വിലയെങ്കിൽ മാർച്ച് 30ന് അത് 7,266.07 ഡോളറായിട്ടാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ബിറ്റ് കോയിൻ വിപണിയിൽ ഇറക്കിയതിന് ശേഷം ഒരു ക്വാർട്ടറിലുണ്ടാകുന്ന ഏറ്റവും വലിയ വിലത്താഴ്ചയാണിത്. ഇതിന് മുമ്പ് ഒരു ക്വാർട്ടറിൽ ഏറ്റവും വലിയ ബിറ്റ് കോയിൻ വിലത്താഴ്ച രജിസ്ട്രർ ചെയ്തിരുന്നത് 2014ൽ ആയിരുന്നു. അന്ന് വെറും 35 ശതമാനമായിരുന്നു ഇതിന്റെ വിലയിടിഞ്ഞിരുന്നതെന്ന് കോയിൻഡെസ്‌ക് വെളിപ്പെടുത്തുന്നു. 2011മുതൽ ബിറ്റ്കോയിൻ വിലകൾ ട്രാക്ക് ചെയ്യുന്ന സൈറ്റാണിത്.

ഇത്തരത്തിൽ നാടകീയമായി ഇതിന്റെ വിലയിടിഞ്ഞത് ക്രൈപ്റ്റോ കറൻസിയുടെ മാർക്കറ്റ് കാപിറ്റലൈസേഷനിൽ 81.98 ബില്യൺ പൗണ്ടിന്റെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഒരു വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ ബിറ്റ് കോയിന്റെ വില ഇടിയുന്ന പ്രവണത ഇതാദ്യമായിട്ടൊന്നുമല്ല. 2011മുതലുള്ള എട്ട് ഫസ്റ്റ് ക്വാർട്ടറുകളിൽ അഞ്ചെണ്ണത്തിലും ബിറ്റ് കോയിന്റെ വിലയിടിഞ്ഞിരുന്നു. 2013ലായിരുന്നു ഏറ്റവും വലിയ ബിറ്റ്കോയിൻ വില രേഖപ്പെടുത്തിയിരുന്നത്. ഇത് പ്രകാരം അന്ന് 599 ശതമാനമായിരുന്നു വിലക്കയറ്റമുണ്ടായിരുന്നത്. ക്രൈപ്റ്റോകറൻസി കഴിഞ്ഞ വർഷം മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. അത് പ്രകാരം കഴിഞ്ഞ ഡിസംബർ ആദ്യത്തിൽ വില 19,000 ഡോളറിന് മുകളിലെത്തിയിരുന്നു.

ബിറ്റ്കോയിന് മുകളിൽ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയതും ഇതിൽ നിക്ഷേപിച്ചാൽ പണം നഷ്ടപ്പെടുമെന്ന അധികൃതരുടെ കടുത്ത മുന്നറിയിപ്പുകളും ഇതിന്റെ വിശ്വസ്യത പരക്കെ ഇല്ലാതാകുന്നതും ഈ വർഷം ബിറ്റ് കോയിന്റെ വില തുടർച്ചയായി ഇടിയുന്നതിന് കാരണങ്ങളായി വർത്തിച്ചിരുന്നു. മാർച്ച് 30ന് ബിറ്റ് കോയിൻ വില കൃത്യമായി പറഞ്ഞാൽ 6,630 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 50 ദിവസങ്ങൾക്കിടയിലെ ഏറ്റവും വലിയ താഴ്ചയാണിത്. ബിറ്റ്കോയിൻ തുടക്കത്തിൽ വൻ വിജയമായത് കണ്ട് പ്രചോദനം ഉൾക്കൊണ്ട് നൂറ് കണക്കിന് പുതിയ ക്രൈപ്റ്റോ കറൻസികൾ കഴിഞ്ഞ 12 മാസങ്ങൾക്കിടെ രംഗത്തിറങ്ങിയിരുന്നു.

കാശുണ്ടാക്കാൻ ഏത് ഹീനതന്ത്രവും സ്വീകരിക്കുന്ന ചില പ്രവാസി മലയാളി തട്ടിപ്പുകാർ സ്വന്തം കറൻസി വരെ ഇറക്കി കാശ് അടിച്ച് മാറ്റാൻ രംഗത്തുണ്ട്. ഇവർ വൻതോതിൽ പ്രചാരണം നൽകി പല പാവപ്പെട്ട മലയാളികളും അധ്വാനിച്ചുണ്ടാക്കിയ പണം അടിച്ച് മാറ്റി കഴിഞ്ഞു. അവർക്കിനിട വില എത്ര കുറഞ്ഞാലും പ്രശ്നമില്ല. ഈ വർഷം തന്നെ ബിറ്റ്കോയിന്റെ വില 40,000 കടക്കുമെന് പറഞ്ഞാണ് ഇവരുടെ കച്ചവടം. ഇത്തരം പ്രചാരണങ്ങളിൽ ആരും വീണ് പോകരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പേകുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP