Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിപ്‌റ്റോ കറൻസി ഇടപാടിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ; മിക്ക അക്കൗണ്ടുകളും റദ്ദ് ചെയ്ത് ബാങ്കുകൾ; ബിറ്റ്‌കോയിൻ അടക്കം എല്ലാ കറൻസികളുടെയും വിലയിൽ വൻ ഇടിവ്

ക്രിപ്‌റ്റോ കറൻസി ഇടപാടിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ; മിക്ക അക്കൗണ്ടുകളും റദ്ദ് ചെയ്ത് ബാങ്കുകൾ; ബിറ്റ്‌കോയിൻ അടക്കം എല്ലാ കറൻസികളുടെയും വിലയിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയിലെ മിക്ക ബാങ്കുകളും ക്രിപ്‌റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബിറ്റ്‌കോയിൻ അടക്കം എല്ലാ കറൻസികളുടെയും വിലയിൽ വൻ ഇടിവ്. മാസങ്ങൾക്ക് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഡിജിറ്റൽ കറൻസിയെ തള്ളി പറഞ്ഞതോടെയാണ് ഇന്ത്യയിൽ ഉടനീളമുള്ള ബാങ്കുകൾ ബിറ്റ്‌കോയിൻ ട്രേഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്നലെ രാവിലെ 12,899 ഡോളറുമായി വിപണിയിൽ എത്തിയ ബിറ്റ് കോയിന്റെ മൂല്യം രാവിലെ എട്ടു മണിയോടെ 1000 ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.11 ശതമാനം ഇടിവാണ് ബിറ്റ് കോയിന്റെ മൂല്യത്തിൽ ഉണ്ടായത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബാങ്ക് ബിറ്റ് തുടങ്ങിയവ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്താനോ നിർത്തലാക്കാനോ ഉള്ള ആലോചനയിലാണ്.

ക്രിപ്‌റ്റോ കറൻസികളിൽ ഇടപാടുകൾ നടത്തുന്ന വമ്പൻ അക്കൗണ്ടുകളെ ബാങ്കുകൾ നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയിലെ പോപ്പുലർ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനമായ മുംബൈയിലെ കോയിനെക്‌സ് രണ്ടാഴ്ചയ്ക്ക് മുൻപ് ബാങ്കുകളുടെ ഈ കർശന നിലപാടിനെ തുടർന്ന് തങ്ങളുടെ ബിസിനസ് താൽക്കാലികമായി നിർത്തിവെച്ചു. കോയിനെക്‌സ് ഉപഭോക്താക്കൾ ഇന്ത്യൻ രൂപ വത്‌ഡ്രോ ചെയ്യാൻ പ്രയാസം നേരിട്ടതോടെയാണ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

ബിറ്റ്‌കോയിൻ വ്യാപാരം ഇന്ത്യയിൽ നിയന്ത്രണ വിധേയമാവാത്ത രീതിയിൽ ആയതിനാലാണ് നടപടികൾ കർശനമാക്കിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ധനകാര്യ മന്ത്രി ജയിറ്റ്‌ലി ബിറ്റ് കോയിൻ വ്യാപാരം തടയാനുള്ള നടപടികളാണ് സ്വീകരിച്ചു പോരുന്നന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP