Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

10,034 രൂപാ വച്ച് 180 മാസ തവണയായി പതിനഞ്ചു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട ലോൺ; 100 തവണയ്ക്കുമേൽ മുടങ്ങാതെ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! പത്തുലക്ഷത്തിന് മേൽ കൃത്യമായി തവണകളടച്ചിട്ടും വീണ്ടും 16 ലക്ഷത്തോളം അടയ്ക്കാൻ നിർദ്ദേശിച്ച് ഒരു ബാങ്കുകൊള്ള; ന്യൂജൻബാങ്കുകൾ പാവങ്ങളെ ചതിക്കുഴിയിൽ വീഴ്‌ത്തുന്നത് ഇങ്ങനെ

10,034 രൂപാ വച്ച് 180 മാസ തവണയായി പതിനഞ്ചു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട ലോൺ; 100 തവണയ്ക്കുമേൽ മുടങ്ങാതെ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! പത്തുലക്ഷത്തിന് മേൽ കൃത്യമായി തവണകളടച്ചിട്ടും വീണ്ടും 16 ലക്ഷത്തോളം അടയ്ക്കാൻ നിർദ്ദേശിച്ച് ഒരു ബാങ്കുകൊള്ള; ന്യൂജൻബാങ്കുകൾ പാവങ്ങളെ ചതിക്കുഴിയിൽ വീഴ്‌ത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നീരവ് മോദിയും വിജയ് മല്ല്യയും ശതകോടികളുമായി മുങ്ങി... വീഡിയോകോൺ ഉൾപ്പെടെ തട്ടിപ്പുനടത്തിയതിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ കൊടുക്കുന്ന കാര്യത്തിലും ഒരു ആസ്തിയും നോക്കാതെ സ്‌നേഹം വാരിക്കോരി ചൊരിയുന്നതിലും ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല.

അതേസമയം, ലോണിന്റെ ഒരു തിരിച്ചടവ് മുടങ്ങിയാലോ അല്ലെങ്കിൽ എന്തിനേറെ അക്കൗണ്ടിൽ മിനിമം ബാലൻസിന്റെ പേരിൽ പോലും സാധാരണക്കാരനെ പിഴിയുന്നതിന് ബാങ്കുകൾ മുന്നിട്ടിറങ്ങുകയും ചെയ്യും. സർവീസ് ചാർജ് എന്ന പേരിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം പണമീടാക്കിയും ഫൈനിട്ടും ബാങ്കുകൾ ആത്മാർത്ഥത കാണിക്കും. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐക്ക് എതിരെപ്പോലും വലിയതോതിൽ ഇക്കാര്യത്തിൽ വിമർശനം ഉയരുന്നു. എന്നിട്ടും ഇതിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ചെറുവിരൽപോലും അനക്കുന്നുമില്ല.

പൊതുമേഖലാ ബാങ്കുകളുടെ കാര്യം ഇതാണെങ്കിൽ ഏതാണ്ട് ബ്‌ളേഡ് കമ്പനികളുടെ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂജൻ ബാങ്കുകൾ. മിക്കവയും തട്ടിപ്പിന്റെ നേർച്ചിത്രങ്ങൾ. പാലും പഞ്ചസാരയും വാഗ്ദാനം നൽകി ലോൺ എടുപ്പിക്കും. തുടക്കത്തിൽ പലിശ കുറവാണെന്നും മറ്റ് ബാങ്കുകളേക്കാൾ മാസത്തവണ കുറവാണെന്നുമെല്ലാം ആയിരിക്കും മോഹന വാഗ്ദാനങ്ങൾ. എന്നാൽ അതിന് ശേഷം നടക്കുന്നതെല്ലാം ഉഗ്രൻ തട്ടിപ്പുകളെന്ന പരാതി വ്യാപകമാകുകയാണ്. ലോൺ ക്ലോസ് ചെയ്യാൻ കുറച്ചുകാലമേയുള്ളൂ എന്നു കരുതി സമാധാനിച്ചിരിക്കുന്നവർക്ക് ഇടിത്തീ പോലെയാകും ലോൺ അടച്ചു തീരാൻ ഇനിയും വർഷങ്ങളുണ്ടെന്ന സന്ദേശം ലഭിക്കുക.

ഇത്തരം ചതികളുടെ കഥകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി ചർച്ചയാവുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നു. എന്നാൽ ഇപ്പോഴും ഈ ബാങ്കുകളുടെ കൊള്ളയ്‌ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം ന്യൂജൻ ബാങ്കുകളും കണ്ടില്ലെന്ന് നടിക്കുന്നു. കാരണം ഇടപാടുകാരെ പിഴിയാനുള്ള തന്ത്രമാണ് ഇത്. പലിശ കുറച്ച് ലോൺ അനുവദിക്കും. മാസങ്ങൾ കഴിയുമ്പോൾ പലിശ നിരക്കു മാറ്റും. ഇതോടെ മാസത്തവണകളുടെ എണ്ണം കുത്തനെ കൂടും. മാസം അടയ്‌ക്കേണ്ട തുകയിൽ മാറ്റം വരുത്താതെയാണ് അടയ്‌ക്കേണ്ട മാസങ്ങളുടെ എണ്ണംകൂട്ടി നടത്തുന്ന കൊള്ള. അടയ്‌ക്കേണ്ട തുകയിൽ മാറ്റം വരുത്താത്തതിനാൽ ഇക്കാര്യം അന്വേഷിക്കാത്ത ലോൺ അക്കൗണ്ട് ഉടമ ഇക്കാര്യം അറിയുകയേയില്ല. ഈ ചതിയുടെ കഥപറഞ്ഞ് ഫേസ്‌ബുക്കിൽ വന്നൊരു പോസ്റ്റ് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.

ബാങ്ക് കൊള്ളയുടെ കഥ ഇങ്ങനെ:

സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ന്യൂജെൻ ബാങ്ക് കൊള്ളയുടെ കഥയിതാണ്. അദേഹം ഒൻപത് വർഷം മുമ്പ് പത്ത് ലക്ഷം രൂപാ ഒരു ന്യൂ ജെനറേഷൻ ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു. അക്കാലത്ത് അദ്ദേഹം 2500 രൂപയോളം മാസം അടയ്ക്കുന്ന ടിഡിഎസ് പേയർ ആയിരുന്നു. അതും കൂടി ലാഭിക്കാമല്ലോ എന്ന് ആരെക്കൊയോ ഉപദേശിക്കുകയും കൂടി ചെയ്തിട്ടാണ് അദ്ദേഹം ലോണെടുത്തത്. ഇഎംഐ 10,034 രൂപാ വച്ച് 180 തവണ അതായത് പതിനഞ്ച് വർഷത്തെക്കായിരുന്നു ലോൺ. അദ്ദേഹം മുടങ്ങാതെ അത് അടച്ചും പോന്നു. ഇത് വരെ 104 തവണകളായി 10,40,000 രൂപയ്ക്ക് മുകളിൽ അടച്ചിട്ടുമുണ്ട്.

ഒരു കാഷ്വൽ ടോക്കിൽ 'എന്തിനാ ചേട്ടാ വെറുതെ പലിശ കൊടുക്കുന്നത് ? അതങ്ങ് തീർത്തു കൂടെ ?' എന്ന സുഹൃത്തിന്റെ ചോദ്യം കാര്യമായെടുത്തു. പിറ്റേ ദിവസം തന്നെ തനിക്ക് ലോൺ പെട്ടെന്ന് അടച്ച് തീർക്കാനുള്ള താല്പര്യം ബാങ്കിനെഴുതി. ഏകദേശം 8,24,440 രൂപയാണ് അടയ്ക്കേണ്ട തുകയെന്നാണ് ഇമെയലിലൂടെ ബാങ്കിൽ നിന്നും മറുപടി കിട്ടിയത്. ഒന്നിച്ചടയ്ക്കുകയാണെങ്കിൽ തുക ഇതിൽ നിന്നും കുറയുകയാണല്ലോ വേണ്ടത്, അല്ലെങ്കിൽ തുക ഒന്നിച്ചടച്ചിട്ടെന്ത് ലാഭം എന്നായി അദ്ദേഹത്തിന്റെ ആദ്യ സംശയം. പക്ഷേ അദ്ദേഹം ഞെട്ടിയത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോസ്റ്റിൽ വന്ന ബാങ്കിന്റെ ലെറ്റർ കണ്ടപ്പോഴാണ്.

അതുപ്രകാരം 2031 ൽ മാത്രമേ ലോൺ അക്കൗണ്ട് ക്ലോസ് ആവൂ എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. അതായത് ഇനി 157 മാസം കൂടി ഇഎംഐ അടയ്ക്കണം 157 ത 10,034 = 15,75,000ത്തോളം രൂപ. 180 മാസം കൊണ്ട് അടച്ചുതീർക്കേണ്ട ലോൺ മുടങ്ങാതെ 100 ന് മുകളിൽത്തവണ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! ഇത് ബാങ്കിന്റെ ഉഡായിപ്പാണോ അതോ ലോണെടുക്കുമ്പോൾ അദ്ദേഹത്തിനുണ്ടായ ശ്രദ്ധക്കുറവാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

പുതുക്കിയ പലിശ നിരക്ക് അനുസരിച്ചു ഇഎംഐയുടെ എണ്ണത്തിൽ മാറ്റം വരാം. എന്നാൽ അതൊരിക്കലും ആദ്യം തീരുമാനിച്ച അത്രയും ആകണമെന്നില്ല, തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും അത് സംഭവിക്കാം. എങ്കിലും ഇത്രയധികം വ്യത്യാസം അസ്വാഭാവികമാണെന്നാണ് അഭിപ്രായമാണ് പൊതുവിൽ ഉയരുന്നത്. ലോൺ എടുത്തത് ഫ്‌ളോട്ടിങ് റേറ്റിൽ ആണെങ്കിൽ ഈ ചതി സംഭവിക്കുമെന്നാണ് പൊതുവേ ഉയരുന്ന വാദം. പലിശ ഉയർന്നപ്പോൾ ഇഎംഐ മാറാതെ ലോൺ കാലയളവ് ബാങ്ക് വർധിപ്പിച്ചു. അതുകൊണ്ട് ഇന്ററസ്റ്റ്് കംപോണേന്റ് ഇപ്പോളും ഇഎംഐയിൽ സിംഹഭാഗവും ആയി തുടരും. ലോൺ ഡോക്യുമെന്റ് ഫിൽ ചെയ്തത് ഫ്ളോട്ടിങ് റേറ്റ് ആയത് അറിവില്ലായ്മ മൂലമോ ബാങ്ക് ചതിച്ചതോ ആവും. പക്ഷേ ഇനി ഈ അധിക തുക അടയ്ക്കാൻ വായ്പ എടുത്തയാൾ നിർബന്ധിതനാണെന്നതാണ് വസ്തുത.

ഓരോ മൂന്നു മാസത്തിലും പലിശ പുതുക്കി നിശ്ചയിക്കും. നൂറു മാസങ്ങൾക്കുള്ളിൽ പലിശ നിരക്കിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ കൂടി കണക്കിലെടുക്കണം. ഇഎംഐ സ്ഥിരമായി കണക്കാക്കുവാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം. പലിശയിൽ മാറ്റം വരുത്തുന്നത് നമ്മൾ അറിയില്ല. അതിന് പകരം തവണ കൂടിക്കൊണ്ടിരിക്കും. മറ്റൊരു അപകടം ഉണ്ട്. ഇത് ക്ലോസ് ചെയ്യാൻ ചെല്ലുമ്പോൾ വലിയൊരു തുക ക്ലോസിങ് ഫീസ് ഈടാക്കും. അതുകൊണ്ടു വളരെ ചെറിയൊരു തുക നിലനിർത്തിക്കൊണ്ടു ബാക്കി അടക്കുക മാത്രമാണ് പോംവഴി. ആ പണം രണ്ടോ മൂന്നോ തവണ കൊണ്ട് അടച്ചു തീർത്താൽ ക്ലോസിങ് ഫൈൻ ഉണ്ടാവില്ല. അങ്ങനെ രക്ഷപ്പെടാം. പലപ്പോഴും ലോൺ ഒറ്റയിടിക്ക് ക്ലോസ് ചെയ്യുന്നത് ബാങ്കുകൾക്ക് കൂടുതൽ ഗുണകരമാകുന്നത് ലോൺ ക്ലോസിങ് തുക കാരണമാണ്.

മിക്ക ബാങ്കുകളും വായ്പാ തുക ഈടാക്കുന്നത് ഇന്ന് ബാങ്കിലൂടെയാണ്. ചിലപ്പോഴൊക്കെ തിരിച്ചടവ് മടുങ്ങാം. ഏജന്റ് പണം വാങ്ങിയ ശേഷം അടയ്ക്കാൻ മുടങ്ങിയാലും ഇതേ പ്രശ്നം വരും. എന്നാൽ ഏജന്റുമാർ കൈയിൽ നിന്ന് പണം വാങ്ങുമ്പോൾ ചെക്ക് ബൗൺസ് തുക ഈടാക്കില്ല. ഇത് കെട്ടിക്കിടന്നും വലിയ തുകയായി മാറും. ലോൺ അടച്ച് തീരാതെ വരുമ്പോൾ അന്വേഷിക്കും. അപ്പോൾ മാത്രമാകും ഇക്കാര്യം അറിയുക. ഇത്തരം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ലോൺ തട്ടിപ്പ് ഉന്നയിച്ച് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാവുന്നത്.

പോസ്റ്റ് ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP