Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ട് അസാധുവാക്കലിന്റെ ദുരന്തങ്ങൾ ഓരോന്നായി ഒഴിയുന്നു; എടിഎമ്മുകളിൽ ആവശ്യത്തിന് പണമായി; ബാങ്കുകൾ സാധാരണ നിലയിലേക്ക്; ഒരു മാസത്തിനകം പണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകൾ

നോട്ട് അസാധുവാക്കലിന്റെ ദുരന്തങ്ങൾ ഓരോന്നായി ഒഴിയുന്നു; എടിഎമ്മുകളിൽ ആവശ്യത്തിന് പണമായി; ബാങ്കുകൾ സാധാരണ നിലയിലേക്ക്; ഒരു മാസത്തിനകം പണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകൾ

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള പ്രതിസന്ധികൾ ഓരോന്നായി മാറുന്നു. ബാങ്കിങ് പ്രവർത്തനം സാധാരണ നിലയിലായി. ഇതോടെ പണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫെബ്രുവരി അവസാനം പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ആവശ്യത്തിന് നോട്ടുകൾ ലഭ്യമാകുന്നതോടെ പണം പിൻവലിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് സാധാരണ ഗതിയിലിലാക്കുമെന്നാണ് വിവരം.

എസ്.ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പിൻവലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ മാറ്റാമെന്ന നിലപാടാണ് ബാങ്കുകൾക്കുള്ളത്. നോട്ടുകളുടെ ലഭ്യത വർധിക്കുന്നതനുസരിച്ച് നിന്ത്രണങ്ങളിൽ ആർ.ബി.ഐ ഇളവ് വരുത്തിയിരുന്നു. എ.ടി.എം. വഴി പിൻവലിക്കാവുന്ന തുകയുടെ പരിധി ദിവസം 2,500 രൂപ എന്നത് 4,500 ആയും പിന്നീട് 10,000 ആയും ഉയർത്തിയിരുന്നു. അതേസമയം ഒരാഴ്ച അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനുള്ള തുകയുടെ പരിധി 24,000 ആയി നിലനിർത്തിയിട്ടുണ്ട്.

ഈ നിയന്ത്രണവും ഉടന്മാറും. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാമെന്നതിന് ആർ.ബി.ഐ. വ്യക്തമായ സമയ പരിധി നൽകിയിട്ടില്ല. ആർ.ബി.ഐ യുടെ കണക്ക് പ്രകാരം ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്. പിൻവലിച്ച തുകയിൽ ഭൂരിഭാഗവും ഈ മാസത്തോടെ തന്നെ റിസർവ്വ് ബാങ്ക് അച്ചടിച്ച് പൂറത്തിറക്കും. നിലവിൽ രാജ്യത്തെ ഒട്ടു മിക്ക എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. പണം കിട്ടുന്നില്ലെന്ന പരാതി വലിയ തോതിൽ ഉയരുന്നുമില്ല. ബാങ്കുകളിൽ ക്യൂവും കുറഞ്ഞു. അതിനാൽ നിയന്ത്രണം മാറ്റാമെന്ന് തന്നെയാണ് റിസർവ്വ് ബാങ്കിന്റേയും വിലയിരുത്തൽ.

കഴിഞ്ഞ വർഷം നവംബർ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 50 ദിവസങ്ങൾക്ക് ശേഷം എല്ലാം പഴയപടിയാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ നിയന്ത്രണം പൂർണ്ണമായും റിസർവ്വ് ബാങ്ക് പിൻവലിച്ചതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP