Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജി എസ് ടിയെ അനുകൂലിച്ച് കൈപൊള്ളിയ തോമസ് ഐസക് എങ്ങനേയും കേരളാ ബാങ്ക് നടപ്പാക്കാനുള്ള നെട്ടോട്ടത്തിൽ; എസ് ബി ടി പോയ ഗ്യാപ്പും എസ് ബി ഐയുടെ ജനവിരുദ്ധ നിലപാടുകളും ഗുണമാകുമെന്ന് പ്രതീക്ഷ; മിനിമം ബാലൻസ് 100രൂപയാക്കിയും വായ്പാ നിബന്ധനകൾ കുറച്ചും മലയാളിയുടെ മനസിൽ ഇടം നേടാനുറച്ച് ധനകാര്യമന്ത്രി

ജി എസ് ടിയെ അനുകൂലിച്ച് കൈപൊള്ളിയ തോമസ് ഐസക് എങ്ങനേയും കേരളാ ബാങ്ക് നടപ്പാക്കാനുള്ള നെട്ടോട്ടത്തിൽ; എസ് ബി ടി പോയ ഗ്യാപ്പും എസ് ബി ഐയുടെ ജനവിരുദ്ധ നിലപാടുകളും ഗുണമാകുമെന്ന് പ്രതീക്ഷ; മിനിമം ബാലൻസ് 100രൂപയാക്കിയും വായ്പാ നിബന്ധനകൾ കുറച്ചും മലയാളിയുടെ മനസിൽ ഇടം നേടാനുറച്ച് ധനകാര്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഎസ്ടിയെ പിന്തുണച്ചത് ധനമന്ത്രി തോമസ് ഐസകിന്റെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ധനകാര്യ വിദഗ്ധനായ തോമസ് ഐസക് കരുതലോടെയാണ് നീങ്ങുന്നത്. പിഴവുകളില്ലാത്ത കേരളാ ബാങ്ക്. അതാണ് ഘനമന്ത്രിയുടെ ലക്ഷം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബാങ്ക് ലക്ഷ്യമിടുന്നത് എണ്ണൂറോളം ശാഖകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖയുള്ള ഷെഡ്യൂൾഡ് ബാങ്കായി മാറുകയാണു ലക്ഷ്യം.

കേരള ബാങ്കിനു മാർച്ച് 31ന് അകം റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിക്കുമെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതീക്ഷ. എന്നാൽ നിഷ്‌ക്രിയ ആസ്തിയിൽ കുറവു വരാത്തതിനാൽ ലൈസൻസ് വൈകി. സംസ്ഥാനജില്ലാ സഹകരണ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 8% ആയിരുന്നു. ഇപ്പോൾ ഇത് 5.9% ആയിട്ടുണ്ട്. അതിനാൽ ലൈസൻസ് അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാകും. തോമസ് ഐസക്കിനൊപ്പം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബാങ്കെന്ന ലക്ഷ്യം അതിവേഗം നടപ്പാക്കാൻ കരുതലോടെയുള്ള നടപടികളുമായി രംഗത്തുണ്ട്. തോമസ് ഐസക്കും കടകംപള്ളിയും ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.

എസ് ബി ടിയായിരുന്നു കേരളത്തിന്റെ സ്വന്തം ബാങ്ക്. ഇത് എസ് ബി ഐയിൽ ലയിച്ചതോടെ കേരളത്തിന്റെ കൈയൊപ്പുള്ള ബാങ്ക് ഇല്ലാതെയായി. എസ് ബി ഐയാണെങ്കിൽ മിനിമം ബാലൻസ് മുതൽ എല്ലാത്തിലും ഉപഭോക്താക്കളെ പിഴിയുന്നു. ഇതിന് പരിഹാരമാകാനാണ് കേരളാ ബാങ്ക് അവതരിപ്പിക്കുന്നത്. ഗ്രാമം മുതൽ നഗരം വരെയുള്ള അക്കൗണ്ടുകൾക്ക് 1000 രൂപ മുതൽ 3000 രൂപ വരെയാണ് എസ്‌ബിഐയുടെ മിനിമം ബാലൻസ് നിഷ്‌കർഷിക്കുന്നത്. കേരള ബാങ്കിൽ മിനിമം ബാലൻസ് 100 രൂപയായി നിജപ്പെടുത്തും. ക്ഷേമ പെൻഷനുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം ട്രഷറി സംബന്ധമായ ജോലികളും ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളിലൂടെ ബാങ്കിങ് രംഗത്ത് പുതിയൊരു മത്സരത്തിനും സാധ്യത കൂടും. ഇതോടെ മറ്റ് ബാങ്കുകളും ഉപഭോക്താക്കളെ പിഴിയുന്നത് നിർത്തേണ്ടി വരും.

കേരളാ ബാങ്കിൽ ഭവനനിർമ്മാണം, വാഹനം വാങ്ങൽ എന്നിവ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശനിരക്കു കാര്യമായി കുറയും. നിലവിൽ അഞ്ചു ലക്ഷത്തിനു മേലുള്ള ഭവനവായ്പയ്ക്കു 13% വരെയാണു ജില്ലാ സഹകരണബാങ്കുകൾ ഈടാക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിച്ചു രൂപീകരിക്കുന്ന കേരള ബാങ്കിന്റെ ഭവനവായ്പാ പലിശ ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിലേതു പോലെ 9% ആകുമെന്നാണു പ്രതീക്ഷ. ലളിതമായ വ്യവസ്ഥകളും നടപടിക്രമങ്ങളുടെ വേഗവും കൊണ്ടു മറ്റു ബാങ്കുകളോടു മൽസരിച്ചു നിൽക്കാനുള്ള ആസൂത്രണമാണു നടക്കുന്നത്.

മലയാളികളുടെ ആഭ്യന്തര നിക്ഷേപം 2,67,000 കോടി രൂപയുണ്ടെന്നാണു കണക്ക്. ഇതിൽ 13% മാത്രമേ സഹകരണ മേഖലയിലുള്ളൂ. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ഇതിൽ വർധനയുണ്ടാകും. വിദേശ മലയാളികൾക്കു 1,61,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടെങ്കിലും സഹകരണ മേഖലയിൽ ഇതു നാമമാത്രമാണ്. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിച്ച് 25% വിഹിതം നേടാനാകും ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP