Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർലമെന്റ് സമിതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്ന റിസർവ് ബാങ്ക് ഗവർണറെ രക്ഷിച്ചതു മുൻഗാമി; റിസർവ് ബാങ്കിനെയും ഗവർണർ പദവിയെയും മാനിക്കണമെന്നു പറഞ്ഞു ഊർജിത് പട്ടേലിനെ രക്ഷിച്ചു മന്മോഹൻ സിങ്

പാർലമെന്റ് സമിതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്ന റിസർവ് ബാങ്ക് ഗവർണറെ രക്ഷിച്ചതു മുൻഗാമി; റിസർവ് ബാങ്കിനെയും ഗവർണർ പദവിയെയും മാനിക്കണമെന്നു പറഞ്ഞു ഊർജിത് പട്ടേലിനെ രക്ഷിച്ചു മന്മോഹൻ സിങ്

ന്യൂഡൽഹി: പാർലമെന്റ് സമിതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ വെള്ളംകുടിച്ച റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനെ രക്ഷിച്ചതു റിസർവ് ബാങ്കിന്റെ മുൻ ഗവർണർ കൂടിയായ മന്മോഹൻ സിങ്.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണു പാർലമെന്റ് സമിതി ഊർജിത് പട്ടേലിനെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കു മുന്നിൽ പകച്ച ഊർജിത്തിനെ 'റിസർവ് ബാങ്ക് എന്ന സ്ഥാപനത്തെയും ഗവർണർ എന്ന പദവിയെയും നമ്മൾ മാനിക്കണമെന്ന് പറഞ്ഞു' മന്മോഹൻ സിങ് നടത്തിയ ഇടപെടലാണ് നിർത്തിപ്പൊരിക്കലിൽ നിന്ന് ഊർജിത് പട്ടേലിനെ രക്ഷിച്ചത്.

നോട്ടുപിൻവലിക്കലിനുള്ള നിയന്ത്രണം പിൻവലിക്കുന്നതു സംബന്ധിച്ച് ഊർജിത് പട്ടേൽ കൃത്യമായി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ്ങിന്റെ നിലപാട്. മതിയായ കറൻസി ഇല്ലാത്തതിനാൽ നിയന്ത്രണങ്ങൾ ഇല്ലാതാക്കിയാൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു സമ്മതിച്ച ഊർജിത് പട്ടേൽ നിയന്ത്രണങ്ങൾ പൂർണമായി ഇല്ലാതാക്കാൻ എപ്പോൾ കഴിയുമെന്ന കാര്യത്തിൽ മറുപടി നൽകിയില്ല.

ഇതോടെ 'നിങ്ങൾ ഇതിന് ഉത്തരം പറഞ്ഞേ തീരൂ' എന്നു പറഞ്ഞ് ദിഗ്‌വിജയ് സിങ് മുന്നോട്ടുവന്നു.. ഇതോടെയാണ് മന്മോഹൻ സിങ് വിഷയത്തിൽ ഇടപെട്ടത്. നോട്ടുനിരോധനത്തിനു പിന്നാലെ ആഴ്ചയിൽ ബാങ്കുവഴി പിൻവലിക്കാവുന്ന പരമാവധി തുക 24,000 എന്നും എ.ടി.എം വഴി ദിവസം 2500 എന്നും ആക്കി നിശ്ചയിച്ചിരുന്നു. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് ബാങ്കുകളിൽക്കു മുമ്പിൽ വലിയ ലഹളയുണ്ടാവുന്നത് തടയാൻ വേണ്ടിയായിരുന്നു എന്നാണ് ഊർജിത് പട്ടേൽ പറഞ്ഞത്.

പല ചോദ്യങ്ങൾക്കും ഊർജിത് പട്ടേൽ ഉത്തരം നൽകാതിരുന്നത് പാർലമെന്റ് പാനലിലെ ചില അംഗങ്ങളെ നിരാശരാക്കി. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ കൂടുതൽ സമയം ചിലവഴിച്ചതിനാൽ ചില ചോദ്യങ്ങൾ പാനലിന് ചോദിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്മോഹൻ സിങ് ശക്തമായി രംഗത്തുവന്നിരുന്നു. നോട്ടുപിൻവലിക്കൽ തീരുമാനത്തെ ചരിത്രപരമായ പിഴവ് എന്നാണു മന്മോഹൻ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP