Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു; പഴയ 1000 രൂപ നോട്ടുകൾ പുതിയ രൂപത്തിൽ വരുന്നു; വിതരണം ഡിസംബറോടെ; 200, 50 രൂപ നോട്ടുകളുടെ അച്ചടിയും തകൃതി

സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു; പഴയ 1000 രൂപ നോട്ടുകൾ പുതിയ രൂപത്തിൽ വരുന്നു; വിതരണം ഡിസംബറോടെ; 200, 50 രൂപ നോട്ടുകളുടെ അച്ചടിയും തകൃതി

മറുനാടൻ ബ്യൂറോ

മുംബൈ: പുതിയ രൂപത്തിലും, ഭാവത്തിലും പഴയ ആയിരം രൂപ നോട്ടുകൾ തിരിച്ചുവരുന്നു. ഈ വർഷം ഡിസംബറോടെ പുതിയ നോട്ടുകൾ വിതരണം ചെയ്യാനുള്ള നടപടികളാണ് പൂർത്തിയായി വരുന്നത്.2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ച ആയിരം രൂപ നോട്ടുകളാണ് പുതിയ രൂപത്തിൽ മടങ്ങി വരുന്നത്.

പുതിയ നോട്ടിന്റെ രൂപകൽപനാ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങൾ നോട്ടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.2016ൽ നോട്ട് നിരോധനത്തിന് മുൻപേ തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ആർബിഐ ആരംഭിച്ചിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി രണ്ടായിരം രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടായിരത്തിന് പകരം 200 രൂപ, 50 രൂപ നോട്ടുകളാണ് ആർബിഐയ്ക്ക് കീഴിലുള്ള അച്ചടിശാലകളിൽ അച്ചടിച്ചു കൊണ്ടിരിക്കുന്നത്.

അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിൽ നോട്ടുകൾ ഇല്ലാത്തത് സാധാരണക്കാരെ വല്ലാത്തെ ബുദ്ധിമുട്ടിക്കുന്നതായി നോട്ട് നിരോധനം തൊട്ടേ പരാതിയുണ്ടായിരുന്നു. രണ്ടായിരത്തിന് പകരം ആയിരം രൂപ നോട്ടുകൾ തിരിച്ചു കൊണ്ടുവരണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.
1,2,5,10,20,50,100,500,1000 രൂപ നോട്ടുകളായിരുന്നു 2016 നവംബർ എട്ട് വരെ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. ഇതിൽ 500 രൂപ,1000 രൂപ നോട്ടുകൾ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ നിരോധിച്ചു.

പകരം പുതിയ 2000 രൂപ, 500 രൂപ നോട്ടുകൾ അവതരിപ്പിച്ചു. ഈ വർഷം ഓഗസ്റ്റ് 25ന് 200 രൂപ നോട്ട് പുറത്തിറക്കിയ ആർബിഐ അതേദിവസം തന്നെ പുതിയ അൻപത് രൂപ നോട്ടും വിപണിയിലെത്തിച്ചു. ഇതിന് പിറകേയാണ് ആയിരം രൂപ നോട്ടുകൾ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്. ആർബിഐക്ക് കീഴിലുള്ള മൈസൂരിലേയും പശ്ചിമബംഗാളിലെ സൽബോനിയിലേയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തിൽ അന്തിമതീരുമാനം എടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP