Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്‌സിസ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നുവെന്ന് പത്ര വാർത്ത; ഇടപാടുകാർ ഭീതിയിലായതോടെ വ്യാജ പ്രചാരണമാണെന്ന് വിശദീകരിച്ച് ബാങ്ക് അധികൃതർ; കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന ആരോപണം ഉയർന്നതിനെ തുടർന്ന് 30 പേർക്കെതിരെ നടപടി

ആക്‌സിസ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നുവെന്ന് പത്ര വാർത്ത; ഇടപാടുകാർ ഭീതിയിലായതോടെ വ്യാജ പ്രചാരണമാണെന്ന് വിശദീകരിച്ച് ബാങ്ക് അധികൃതർ; കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന ആരോപണം ഉയർന്നതിനെ തുടർന്ന് 30 പേർക്കെതിരെ നടപടി

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാംസ്ഥാനത്തുള്ള ആക്‌സിസ് ബാങ്കിൽ വ്യാപമായി സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്ന റിപ്പോർട്ടുകളും 44 വ്യാജ അക്കൗണ്ടുകളിലായി നൂറുകോടി രൂപ വെളുപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നതിന് പിന്നാലെ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയെന്നും വാർത്ത. ചില പ്രാദേശിക പത്രങ്ങളിലാണ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നത്. ബാങ്കിൽ നിക്ഷേപം നടത്തിയവരും ഇടപാടുകാരും ആശങ്കയിലായ വാർത്ത പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് ആക്‌സിസ് ബാങ്ക് അധികൃതരും രംഗത്തെത്തി.

വഞ്ചനാപരമായി കാര്യങ്ങൾ ചെയ്യുകയും ഇടപാടുകാരുടെ വിവരങ്ങൾ തെറ്റായി നൽകുകയും ചെയ്തതിനെ തുടർന്നും സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ആക്‌സിസ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നുവെന്ന നിലയിലാണ് വാർത്തകൾ പ്രചരിച്ചത്. ചില പ്രാദേശിക പത്രങ്ങളിലായിരുന്നു റിപ്പോർട്ട് വന്നത്. എന്നാൽ ഇക്കാര്യം പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി ബാങ്ക് രംഗത്തെത്തി. ചില സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിന്നതിന് 19 ജീവനക്കാരെ സസ്‌പെൻഡു ചെയ്തതായും ബാങ്ക് അറിയിച്ചിട്ടുണ്ട്.

ദോപഹർ എന്ന ഹിന്ദി പത്രത്തിലാണ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നതായി വാർത്ത വന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് കൂട്ടുനിൽക്കുന്നതായും രണ്ടായിരം രൂപയുടെ പുതിയ കറൻസി പരിധിവിട്ട് നൽകുന്നതായും നിരോധിത കറൻസിക്ക് പകരമായി വ്യാപകമായി 2000 രൂപയുടെ നോട്ടുകൾ നൽകുന്നതായുമെല്ലാം ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇത്തരമൊരു പത്രറിപ്പോർട്ടുവന്നത് ബാങ്ക് അധികൃതർക്ക് വൻ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാങ്കിനെതിരെ അത്തരത്തിൽ ഒരു നടപടിയുമില്ലെന്നും ചില ബ്രാഞ്ചുകളിൽ ഇത്തരത്തിൽ കൃത്രിമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും ബാങ്ക് വ്യക്തമാക്കി.

തങ്ങൾക്കെതിരെ നടന്ന ഗൂഢീക്കമാണിപ്പോൾ പുറത്തുവന്ന വാർത്തയിലൂടെ വ്യക്തമാകുന്നതെന്നും വാർത്ത തികച്ചും വ്യാജമാണെന്നും അവർ അറിയിച്ചിട്ടുണ്ട്. ഇടപാടുകാർക്കിടയിൽ ഭീതി സൃഷ്ടിക്കാനായിരുന്നു ഇത്തരത്തിൽ വാർത്ത നൽകിയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. മാത്രമല്ല, സ്റ്റാഫിന്റെ ധാർമികതയെ ചോദ്യംചെയ്യുന്നതാണ് വാർത്തയെന്നും ബാങ്കിന്റെ സൽപ്പേര് നശിപ്പിക്കാനായിരുന്നു ഈ നീക്കമെന്നും ബാങ്ക് കുറ്റപ്പെടുത്തി. ഇത്തരത്തിൽ വാർത്ത വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരിമൂല്യം രണ്ടരശതമാനം ഇടിയുകയും ചെയ്തിരുന്നു.

ന്യൂഡൽഹിയിലെ ചില ശാഖകളിൽ വ്യക്തമായ രേഖകളില്ലാേെതാ വൻതോതിൽ പഴയ നോട്ടുകളുടെ നിക്ഷേപം നടന്നതോടെയാണ് ബാങ്കിനെതിരെ ആരോപണങ്ങൾ ഉയർന്നത്. സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകളിലേക്ക് പണം ഇത്തരത്തിൽ എത്തിയതും സംശയത്തിനിടയാക്കി. ഇതോടെ കറൻസി നിരോധനം വന്നതിനുശേഷം ഇതിനകം മുപ്പതോളം ജീവനക്കാർക്കെതിരെയാണ് ആക്‌സിസ് ബാങ്ക് നടപടിയെടുത്തത്. അതേസമയം, ബാങ്കിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP