Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോസ്റ്റൽ എ.ടി.എമ്മുകളിൽ മറ്റ് എ.ടി.എം. കാർഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം; ബാങ്കുകളുടെ കാർഡ് തപാൽ എ.ടി.എമ്മിൽ അഞ്ചിൽ കൂടുതൽതവണ ഉപയോഗിച്ചാൽ 23 രൂപ ഈടാക്കും; നടപടി തപാൽ കാർഡിന് ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന്

പോസ്റ്റൽ എ.ടി.എമ്മുകളിൽ മറ്റ് എ.ടി.എം. കാർഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം; ബാങ്കുകളുടെ കാർഡ് തപാൽ എ.ടി.എമ്മിൽ അഞ്ചിൽ കൂടുതൽതവണ ഉപയോഗിച്ചാൽ 23 രൂപ ഈടാക്കും; നടപടി തപാൽ കാർഡിന് ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന്

തിരുവനന്തപുരം: ബാങ്കുകളുടെ എ.ടി.എമ്മുകളിൽ തപാൽ റുപേ കാർഡ് ഉപയോഗിക്കുന്നതിന് പരിധി ഏർപ്പെടുത്തിയതിരെ ശക്തമായ നടപടികളുമായി തപാൽ വകുപ്പ്. പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ മറ്റു ബാങ്കുകളുടെ എ.ടി.എം. കാർഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് തപാൽവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ബാങ്കുകളുടെ കാർഡുകൾ തപാൽ എ.ടി.എമ്മിൽ അഞ്ചിൽക്കൂടുതൽതവണ ഉപയോഗിച്ചാൽ 23 രൂപ സേവനനിരക്കായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ എത്രതവണ വേണമെങ്കിലും റുപേ കാർഡുകളുപയോഗിക്കാം.

പോസ്റ്റൽ റുപേ കാർഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളിൽനിന്നും നേരത്തെ എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാമായിരുന്നു. ഇത് തുടർന്നതോടെ ബാങ്കുകൾ പോസ്റ്റ് ഓഫീസ് സേവനങ്ങൾക്ക് നിരക്കേർപ്പെടുത്തുകയായിരുന്നു. നിശ്ചിത പരിധിയിലധികം ഇടപാടുകൾ തപാൽവകുപ്പിന്റെ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് നടത്തിയാൽ 23 രൂപയാണ് സേവനനിരക്കായി ബാങ്കുകൾ ഈടാക്കുന്നത്. ഇതോടെയാണ് പോസ്റ്റ് ഓഫീസ് അധികൃതർ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ മറ്റ് ബാങ്ക് എ.ടി.എം. കാർഡുകൾക്കും നിയന്ത്രണമേർപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP