Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൻ ധൻ യോജന പദ്ധതിക്ക് ഇന്ന് തുടക്കം; രണ്ട് ദിവസം കൊണ്ട് തുറക്കുന്നത് ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ

ജൻ ധൻ യോജന പദ്ധതിക്ക് ഇന്ന് തുടക്കം; രണ്ട് ദിവസം കൊണ്ട് തുറക്കുന്നത് ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ

ന്യൂഡൽഹി: സാമ്പത്തിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജൻധൻ യോജനയ്ക്ക് ഇന്ന് തുടക്കമാകും. ബാങ്ക് അക്കൗണ്ട് സാർവ്വത്രികമാക്കാൻ ലക്ഷ്യമിട്ട്, അടുത്ത രണ്ടു ദിവസങ്ങളിൽ ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണ് ധനമന്ത്രാലയത്തിന്റെ ശ്രമം.

ഇന്നും, വെള്ളിയാഴ്ചയുമായി ഒരുകോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അസാധാരണ നടപടിക്കാണ് ധനമന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ആധാർ നമ്പർ അനുവദിക്കുവാനും മേൽവിലാസം മാറ്റുന്നതുൾപ്പെടെയുള്ള ബാങ്ക് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഓരോ പൊതുമേഖലാ ബാങ്ക് ശാഖകളും ഈ ദിവസങ്ങളിൽ 125 ബാങ്ക് അക്കൗണ്ടുകൾ വീതം തുറന്ന് ലക്ഷ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷ.

വ്യാഴാഴ്ചയാണ് ജൻ ധൻ യോജന പദ്ധതി രാജ്യവ്യാപകമായി ഉദ്ഘാടനം ചെയ്യുന്നത്. അക്കൗണ്ട് തുറക്കൽ ത്വരിതഗതിയിലാക്കാൻ ലക്ഷ്യമിട്ട് വിവിധ പൊതുമേഖലാ ബാങ്കുകൾ നാളെ വിവിധയിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിനുപുറമേ ഹെഡ് ഓഫീസുകളിൽ ഉൾപ്പെടെ വിവിധ ബാങ്ക്ശാഖകളിലെ ഉന്നത ഉദ്യോഗസ്ഥരും ധനമന്ത്രാലയത്തിന്റെ ലക്ഷ്യം നിറവേറ്റാൻ മുന്നിട്ടിറങ്ങും. ഗ്രാമീണമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ ബാങ്ക് അക്കൗണ്ടിന്റെ ഗുണഫലങ്ങൾ ഗ്രാമീണജനതയെ ബോധ്യപ്പെടുത്തുമെന്ന് അധിക്യതർ വ്യക്തമാക്കി.

ഇതിനുപുറമേ പ്രധാനമന്ത്രിയുടെ സന്ദേശം അടങ്ങുന്ന കത്ത് വീടുതോറും ബാങ്കുകൾ വിതരണം ചെയ്യും. ഏതാനും വർഷങ്ങൾക്കുള്ളിൽ 7.5 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണ് ജൻ ധൻ യോജന പദ്ധതിയിലുടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP