Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു തവണയിൽ കൂടുതൽ ഒരുമാസം എടിഎം ഉപയോഗിച്ചാൽ ഓരോ ഇടപാടിനും 20 രൂപ ബാങ്കുകൾ ഈടാക്കിത്തുടങ്ങി; കാർഡുവഴി ഷോപ്പിങ് നടത്തുമ്പോൾ എല്ലാത്തിനും സർവീസ് ചാർജ്; നോട്ട് പിൻവലിക്കലിന്റെ പേരിൽ ഏറ്റവും വലിയ കൊള്ളയടിക്ക് തുടക്കം; നടപടി എടുക്കേണ്ട സർക്കാറിനും ആർബിഐക്കും മൗനം

അഞ്ചു തവണയിൽ കൂടുതൽ ഒരുമാസം എടിഎം ഉപയോഗിച്ചാൽ ഓരോ ഇടപാടിനും 20 രൂപ ബാങ്കുകൾ ഈടാക്കിത്തുടങ്ങി; കാർഡുവഴി ഷോപ്പിങ് നടത്തുമ്പോൾ എല്ലാത്തിനും സർവീസ് ചാർജ്; നോട്ട് പിൻവലിക്കലിന്റെ പേരിൽ ഏറ്റവും വലിയ കൊള്ളയടിക്ക് തുടക്കം; നടപടി എടുക്കേണ്ട സർക്കാറിനും ആർബിഐക്കും മൗനം

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ദുരിതം കുറയ്ക്കുന്നതിന് പലവിധത്തിലുള്ള ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഡിസംബർ 30 പിന്നിട്ടതോടെ, ഒരു ദിവസം എടിഎമ്മിലൂടെ പിൻവലിക്കാവുന്ന പരമാവധി തുക 4000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം ഇളവുകൾക്ക് മറവിൽ വൻതോതിലുള്ള കൊള്ളയടിക്ക് തുടക്കമിട്ടിരിക്കുകയാണ് രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും.

നോട്ട് പിൻവലിക്കലിന്റെ ആഘാതം പൂർണമായി മാറിയിട്ടില്ലെന്നിരിക്കെ, എടിഎം ഉപയോഗത്തിനും കാർഡുപയോഗിക്കുമ്പോഴുള്ള സർവീസ് ചാർജിനും ഏർപ്പെടുത്തിയിരുന്ന സൗജന്യ സേവനം ബാങ്കുകൾ പിൻവലിച്ചു. ഒരു മാസം അഞ്ചുതവണയിൽക്കൂടുതൽ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാൽ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്ക് സർവീസ് ചാർജും ബാങ്കുകൾ ഈടാക്കിത്തുടങ്ങി.

നവംബർ എട്ടിലെ പ്രഖ്യാപനത്തിന് മുമ്പ് എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐ.സിഐസി.ഐ തുടങ്ങിയ ബാങ്കുകൾ അഞ്ചിൽക്കൂടുതൽ വരുന്ന എടിഎം ഇടപാടുകൾക്ക് 15 രൂപ വീതമാണ് ഈടാക്കിയിരുന്നത്. മറ്റു ബാങ്കുകൾ 20 രൂപ വീതവും. ഇത്തരം എടിഎം ഫീ ഏർപ്പെടുത്താനുള്ള അധികാരം ബാങ്കുകളിൽ നിഷിപ്തമായതിനാലാണ് റിസർവ് ബാങ്കിനോ കേന്ദ്ര സർക്കാറിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലാത്തത്.

എന്നാൽ, നോട്ട് പിൻവലിക്കലിന്റെ ആഘാതത്തിൽനിന്ന് രാജ്യം പൂർണമായി മുക്തമാവുന്നതുവരെ എടിഎം ഫീയും കാർഡുകൾക്ക് സർവീസ് ചാർജും ഈടാക്കരുതെന്ന ആവശ്യം ശക്തമാണ്. ശക്തമായ കറൻസി ക്ഷാമം നിലനിൽക്കുന്നു. രാജ്യത്തെ എടിഎമ്മുകളിൽ 20 ശതമാനം മാത്രമേ പൂർണതോതിൽ പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യങ്ങളിൽ എടിഎം ഉപയോഗവും കാർഡുവഴിയുള്ള ഇടപാടുകളും കൂടുന്നത് സ്വാഭാവികം. ഡിജിറ്റൽ പണമിടപാടുകളിലൂടെ രാജ്യത്തെ കറൻസി രഹിതമാക്കാൻ കേന്ദ്രം പദ്ധതിയിടുമ്പോൾ ബാങ്കുകൾ അതിനെതിരെ മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്.

ഡെബിറ്റ് കാർഡുവഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഒഴിവാക്കിയിരുന്നെങ്കിലും പല വ്യാപാരികളും ഇത് ഉപഭോക്താക്കൾക്ക് നൽകിയിരുന്നില്ല. മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ആയിരം രൂപവരെയുള്ള ഇടപാടുകൾക്ക് 0.5 ശതമാനവും 2000 രൂപവരെയുള്ള ഇടപാടുകൾക്ക് 0.25 ശതമാനവുമാക്കി റിസർവ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ഡിസ്‌കൗണ്ട് വ്യാപാരികൾ ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിർബന്ധമില്ലെന്നതാണ് സർവീസ് ചാർജ് ഒഴിവാക്കാതിരിക്കുന്നതിനുള്ള കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP