ഇരുപത് പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രസർക്കാറിന്റെ 88,139 കോടി രൂപ; ഐഡിബിഐക്ക് മാത്രം ലഭിക്കുന്നത് 10,610 കോടി രൂപ
January 25, 2018 | 11:11 AM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രസർക്കാറിന്റെ വക 88,1389 കോടി രൂപ. ഇരുപത് പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസർക്കാർ 88,139 കോടിയുടെ മൂലധനമിറക്കുന്നത്.
കഴിഞ്ഞവർഷം പ്രഖ്യാപിച്ച ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഐ.ഡി.ബി.ഐ.ക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കുക; 10,610 കോടി രൂപ.
2017-'18, 2018-'19 സാമ്പത്തിക വർഷത്തിലേക്കായി 2.1 ലക്ഷം കോടിയുടെ ബാങ്ക് മൂലധന ശാക്തീകരണപദ്ധതി കഴിഞ്ഞ വർഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബാങ്കുകൾ നേരിടുന്ന സാമ്പത്തികപ്രശ്നങ്ങൾക്കാണ് സർക്കാർ പരിഹാരം കാണുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ പ്രവർത്തന മികവിനെയും പരിഷ്കാരത്തെയും അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ധനകാര്യ സേവന വിഭാഗം സെക്രട്ടറി രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
