Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാർഷികവായ്പകളുടെ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതിത്ത്തള്ളും; 2018 മാർച്ച് 31 വരെ ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കാം: കർഷകർക്ക് ആശ്വാസമാകാൻ പുതിയ പദ്ധതിയുമായി എസ്‌ബിഐ

കാർഷികവായ്പകളുടെ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതിത്ത്തള്ളും; 2018 മാർച്ച് 31 വരെ ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കാം: കർഷകർക്ക് ആശ്വാസമാകാൻ പുതിയ പദ്ധതിയുമായി എസ്‌ബിഐ

തിരുവനന്തപുരം: കാർഷികവായ്പകളുടെ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതിത്ത്തള്ളും. എസ് ബി ഐയാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതുൾപ്പെടെ കേരളത്തിൽ 1600 കോടി രൂപയുടെ കാർഷികവായ്പ അനുവദിക്കാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.

വായ്പ എഴുതിത്ത്തള്ളൽ പദ്ധതി 36,000 കർഷകർക്ക് ഗുണം ചെയ്യും. 2016 മാർച്ച് 31-ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത്തിയവർക്കാണ് ഇതിന്റെ പ്രയോജനം. 2018 മാർച്ച് 31 വരെ ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കാം. ഇത്തരത്തിൽ വായ്പ അടച്ചുതീർക്കുന്നവർക്ക് 30 ദിവസത്തിനുശേഷം വീണ്ടും കാർഷികവായ്പ നൽകും.

300 കോടിയോളം രൂപയാണ് എസ്.ബി.ഐ. കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജനറൽ മാനേജർ ആദികേശവൻ വ്യക്തമാക്കി. പച്ചക്കറികർഷകർക്ക് നാലുശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ വായ്പ അനുവദിക്കും. കേരളത്തിലെ കർഷകരോട് മുഖംതിരിച്ചുനിന്ന എസ്.ബി.ഐ.യെ ബഹിഷ്‌കരിക്കാൻ കൃഷിമന്ത്രി വി എസ്.സുനിൽകുമാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP