Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴയ നോട്ടുകൾ വാങ്ങിയവരിൽ നിന്നെല്ലാം ബാങ്കുകൾ ഇടപാടുകാരോട് പറയാതെ സർവ്വീസ് ചാർജ്ജ് ഈടാക്കി; പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചാൽ ബില്ലിൽ നൽകാതെ രണ്ടര ശതമാനം സർവ്വീസ് ചാർജ്ജും; മോദിയുടെ കാഷ്‌ലെസ് ഇക്കണോമിയുടെ പേരിൽ സാധാരണക്കാരെ പിഴിയുന്നത് ഇങ്ങനെ

പഴയ നോട്ടുകൾ വാങ്ങിയവരിൽ നിന്നെല്ലാം ബാങ്കുകൾ ഇടപാടുകാരോട് പറയാതെ സർവ്വീസ് ചാർജ്ജ് ഈടാക്കി; പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചാൽ ബില്ലിൽ നൽകാതെ രണ്ടര ശതമാനം സർവ്വീസ് ചാർജ്ജും; മോദിയുടെ കാഷ്‌ലെസ് ഇക്കണോമിയുടെ പേരിൽ സാധാരണക്കാരെ പിഴിയുന്നത് ഇങ്ങനെ

തിരുവനന്തപുരം: പഴയ നോട്ട് നിക്ഷേപിക്കുന്നതിനു കൈകാര്യ ചെലവായും ബാങ്കുകൾ പണം ഈടാക്കിത്തുടങ്ങി. അതായത് മോദിയുടെ കാഷ്‌ലെസ് ഇക്കണോമിയുടെ സാധ്യതകളിലൂടെ ബാങ്കിങ് മേഖല ലാഭമുണ്ടാക്കുകയാണ്. ഇതിന് തെളിവാണ് പഴയ നോട്ട് നിക്ഷേപിക്കുന്നവരിൽ നിന്ന് പോലും കാശ് ഈടാക്കുന്നത്. പല നിക്ഷേപകർക്കും ഇത് അറിയില്ലെന്നതാണ് വസ്തുത. അതിനിടെ കാർഡു ഉപയോഗിച്ച് സാധനം വാങ്ങുമ്പോൾ കമ്മീഷനും ബാങ്കുകൾ ഈടാക്കുന്നതായി സൂചനയുണ്ട്. പെട്രോൾ പമ്പുകളിലെ കള്ളക്കളിയാണ് ആദ്യം പൊളിയുന്നത്.

നോട്ടുക്ഷാമം കാരണം എല്ലാവരും കറൻസി രഹിത ഇടപാടിലേക്കു മാറണമെന്നു കേന്ദ്ര സർക്കാർ നിർദശിക്കുമ്പോൾ, പെട്രോൾ പമ്പുകളിൽനിന്ന് എടിഎം കാർഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരിൽനിന്നു 10 രൂപ സർവീസ് ചാർജും 2.5% നികുതിയും ഈടാക്കുന്നു. കാർഡ് സ്വൈപ് ചെയ്തു 100 രൂപയ്ക്ക് ഇന്ധനം നിറച്ചാൽ രസീത് ലഭിക്കുക 100 രൂപയ്ക്കു തന്നെയെങ്കിലും ബാങ്ക് അക്കൗണ്ടിൽനിന്നു 10 രൂപയും നികുതിയും കുറവുചെയ്യും. മറ്റു കടകളിൽനിന്നു കാർഡുപയോഗിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ സർവീസ് ചാർജ് ബാങ്കിനു നൽകുന്നതു കടയുടമയാണ്.

എന്നാൽ ഈ തുക നൽകാൻ കഴിയില്ലെന്ന പമ്പുടമകളുടെ നിലപാടാണ് ഇടപാടുകാരനു മേൽ ബാധ്യത വരുത്തിവച്ചത്. കാർഡുപയോഗിച്ച പലരും കൂടുതൽ പണം പോയതു കണ്ടെത്തി തിരികെ പമ്പുകളിലെത്തി ബഹളം വയ്ക്കുകയാണ് ആളുകൾ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP