Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉർജിത് പട്ടേൽ പിഎസിക്കു മുന്നിൽ ഹാജരായി; നോട്ട് പ്രതിസന്ധി ഉടൻ തീരുമെന്ന് ഉറപ്പ്; എത്ര നോട്ടുകൾ തിരിച്ചെത്തിയെന്ന ചോദ്യത്തിൽ ഇപ്പോഴും മൗനം; 2000 രൂപയുടെ കള്ളനോട്ട് ഗവർണറെ ഉയർത്തി കാണിച്ച് സമാജ് വാദി പാർട്ടി എംപി

ഉർജിത് പട്ടേൽ പിഎസിക്കു മുന്നിൽ ഹാജരായി; നോട്ട് പ്രതിസന്ധി ഉടൻ തീരുമെന്ന് ഉറപ്പ്; എത്ര നോട്ടുകൾ തിരിച്ചെത്തിയെന്ന ചോദ്യത്തിൽ ഇപ്പോഴും മൗനം; 2000 രൂപയുടെ കള്ളനോട്ട് ഗവർണറെ ഉയർത്തി കാണിച്ച് സമാജ് വാദി പാർട്ടി എംപി

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി ഉടൻ തീരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ് പട്ടേൽ ഇത് സംബന്ധിച്ച ഉറപ്പു നല്കിയത്. നേരത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉർജിത് പട്ടേൽ ബുധനാഴ്ച പാർലമെന്റിന്റെ ധനകാര്യസമിക്ക് മുമ്പാകെയും ഹാജരായിരുന്നു.

എന്നാൽ റദ്ദാക്കിയ നോട്ടുകളിൽ എത്ര തിരിച്ചെത്തിയെന്നും ബാങ്കുകൾ എന്ന് പൂർണമായും പ്രവർത്തന സജ്ജമാകുമെന്നും കഴിഞ്ഞ ദിവസം പി.എ.സിക്ക് മുന്നിൽ ഹാജരായ പട്ടേൽ വ്യക്തമാക്കിയിരുന്നില്ല. അതേസമയം എത്ര നോട്ടുകൾ തിരികെ എത്തിയെന്ന കണക്കിൽ ഇന്നും ഉർജിത്ത് പട്ടേൽ മൗനം പാലിക്കുകയായിരുന്നു.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൈക്കൊണ്ട നടപടികൾ, നിയമസാധുത, രാജ്യത്തെ പണരഹിതസമ്പദ് വ്യവസ്ഥയുടെ സാധ്യതകൾ തുടങ്ങിയവയെക്കുറിച്ച് പി.എ.സി അംഗങ്ങൾ എഴുതി നൽകിയ നൂറോളം ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ കാര്യമായ വെളിപ്പെടുത്തലുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ 2000 രൂപയുടെ കള്ളനോട്ട് എസ്‌പി. എംപി ഗവർണറെ കാണിച്ചതായാണ് വിവരം.

എം. വീരപ്പമൊയ്‌ലിയാണ് സമിതിയുടെ അധ്യക്ഷൻ. നവംബർ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകൾ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്. റിസർവ് ബാങ്ക് നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പിഎസി അംഗങ്ങൾ എഴുതിനൽകിയ നൂറോളം ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ ഉത്തരങ്ങളിൽ കാര്യമായ വെളിപ്പെടുത്തലുകൾ ഇല്ലെന്നാണഅ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP