Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ ദിവസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്; ഡെബിറ്റ് - ക്രെഡിറ്റ് ഓൺലൈൻ തട്ടിപ്പുകൾ നടന്നാൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്താൽ മുഴുവൻ പണവും ബാങ്ക് നൽകാൻ ഉത്തരവിറക്കി റിസർവ് ബാങ്ക്; മൂന്ന് ദിവസം കഴിഞ്ഞാൽ 25,000 രൂപ വരെയുള്ള ബാധ്യത നിങ്ങളുടേത് മാത്രമാകും

എല്ലാ ദിവസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്; ഡെബിറ്റ് - ക്രെഡിറ്റ് ഓൺലൈൻ തട്ടിപ്പുകൾ നടന്നാൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്താൽ മുഴുവൻ പണവും ബാങ്ക് നൽകാൻ ഉത്തരവിറക്കി റിസർവ് ബാങ്ക്; മൂന്ന് ദിവസം കഴിഞ്ഞാൽ 25,000 രൂപ വരെയുള്ള ബാധ്യത നിങ്ങളുടേത് മാത്രമാകും

കൊച്ചി: ഓൺലൈൻ പണമിടപാടുകൾ വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ ഇന്ത്യയിൽ തട്ടിപ്പുകളും വർദ്ധിക്കുകയാണ്. ഇതിന് തടയിടാൻ വേണ്ടി കർക്കശമായ ഇടപെടൽ നടത്തു റിസർവ് ബാങ്ക് രംഗത്തെത്തി. ഇതിനായി ചില നിർദേശങ്ങലും ആർബിഐ പുറപ്പെടുവിച്ചു. ഓൺലൈൻ ഇടപാട് നടത്തുന്നവർ എല്ലാദിവസവും അക്കൗണ്ട് പരിശോധിക്കാനാണ് ഒരു നിർദ്ദേശം. മാത്രമാല്ല, ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ തന്നെ എസ്എംഎസ് അലർട്ട് ലഭ്യമാക്കാൻ നടപടി വേണമെന്നും നിർദേശിച്ചു.

ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്നു ദിവസത്തിനകം വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട തുക മുഴുവൻ 10 ദിവസത്തിനകം ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവു വയ്ക്കണതാണ് ഇതിൽ സുപ്രധാന നിർദ്ദേശം. അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽനിന്ന് ഉപഭോക്താക്കൾക്കു സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണു ഇത്തരമൊരു നിർദ്ദേശം ബാങ്കുകൾക്കായി ആർബിഐ പുറപ്പെടുവിച്ചത്.

തട്ടിപ്പു റിപ്പോർട്ട് ചെയ്യുന്നതു മൂന്നു ദിവസത്തിനു ശേഷവും ഏഴു ദിവസത്തിനകവുമാണെങ്കിൽ ഓരോ ഇടപാടിന്റെയും ബാധ്യത ഉപഭോക്താവിന്റേതായിരിക്കും. എന്നാൽ ഓരോ ഇടപാടിന്റെയും ബാധ്യത പരമാവധി 25,000 രൂപ എന്ന നിബന്ധനയ്ക്കു വിധേയമായി ഇടപാടു തുകയ്ക്കു തുല്യമായിരിക്കും. ഏഴു ദിവസത്തിനു ശേഷമാണു റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ബാധ്യത സംബന്ധിച്ചു ബന്ധപ്പെട്ട ബാങ്കിനു തീരുമാനമെടുക്കാം.

പിൻ പോലുള്ള രഹസ്യങ്ങൾ ആർക്കെങ്കിലും കൈമാറിയതു മൂലമാണു പണം നഷ്ടപ്പെട്ടതെങ്കിൽ തുകയുടെ പൂർണബാധ്യതയും ഉപഭോക്താവിനായിരിക്കും. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷവും തട്ടിപ്പു നടന്നാൽ പൂർണ ബാധ്യത ബാങ്ക് വഹിക്കണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കലിനെ തുടർന്നു ഡിജിറ്റൽ ബാങ്കിങ്ങിനു വലിയ തോതിൽ പ്രചാരം ലഭിക്കുകയും അതേസമയം തട്ടിപ്പുകൾ പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെയും ബാങ്കുകളുടെയും ബാധ്യത സംബന്ധിച്ച നിർദേശങ്ങൾ ആർബിഐ പരിഷ്‌കരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP