Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാർ ഫൈവ് സ്റ്റാറിൽ താമസിച്ചും വൈകി എത്തുന്നതുകൊണ്ടും നഷ്ടമാകുന്നത് കോടികൾ; വിഐപികൾക്ക് വേണ്ടി മുടക്കുന്നത് ശതകോടികൾ; 50,000 കോടി നഷ്ടത്തിലായ എയർ ഇന്ത്യ പത്തുകോടി ലാഭിക്കാൻ കൈയിട്ടു വാരുന്നത് യാത്രക്കാരുടെ ഭക്ഷണത്തിൽ

ജീവനക്കാർ ഫൈവ് സ്റ്റാറിൽ താമസിച്ചും വൈകി എത്തുന്നതുകൊണ്ടും നഷ്ടമാകുന്നത് കോടികൾ; വിഐപികൾക്ക് വേണ്ടി മുടക്കുന്നത് ശതകോടികൾ; 50,000 കോടി നഷ്ടത്തിലായ എയർ ഇന്ത്യ പത്തുകോടി ലാഭിക്കാൻ കൈയിട്ടു വാരുന്നത് യാത്രക്കാരുടെ ഭക്ഷണത്തിൽ

മ്പതിനായിരത്തിലേറെ കോടി രൂപ നഷ്ടത്തിലായ എയറിന്ത്യയുടെ ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത് അടുത്തിടെയാണ്. സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്ന ദേശീയ വിമാനസർവീസ്, കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാണ്. ദുർവ്യയത്തിലൂടെ കോടികൾ നഷ്ടപ്പെടുത്തുന്ന സ്ഥാപനം പത്തുകോടി രൂപ വർഷം ലാഭിക്കാൻ കൈയിട്ടുവാരുന്നത് സാധാരണക്കാരുടെ ഭക്ഷണത്തിൽ.

ആഭ്യന്തര സർവീസുകളിലെ ഇക്കോണമി യാത്രക്കാർക്ക് സസ്യേതര ഭക്ഷണം വിലക്കിക്കൊണ്ടാണ് എയറിന്ത്യയുടെ ചെലവുചുരുക്കൽ. നിലവിൽ ഒന്നരമണിക്കൂറിന് മുകളിലുള്ള യാത്രയിൽ മാത്രമേ സസ്യേതര ഭക്ഷണം നൽകാറുള്ളൂ. പുതിയ തീരുമാനമനുസരിച്ച് അതും നിലയ്ക്കും നോൺ വെജ് ഭക്ഷണം ബിനിസസ്, എക്‌സിക്യുട്ടീവ് ക്ലാസുകളിലായി ചുരുങ്ങും.

കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെയും സി.എ.ജി. റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, 2015-16 കാലയളവിൽ എയറിന്ത്യയുടെ നഷ്ടം 3800 കോടി രൂപയാണ്. ആകെ കടം 50,000 കോടിക്കുമുകളിലും. 2016-ൽ വിമാനം വൈകിയതിനും റദ്ദാക്കിയതിനും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയത് മാത്രം പത്ത് കോടിരൂപയാണ്. ഡൽഹിയിൽ മാത്രം ജീവനക്കാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കാൻ 2012 മുതൽ 2016 വരെ ചെലവിട്ടത് 119 കോടി രൂപ!

2015-ൽ മൂ്‌ന് ബോയിങ് വിമാനങ്ങൾ വാങ്ങാൻ വൈകിയതിന് നൽകിയ നഷ്ടപരിഹാരം 22.49 കോടി രൂപ. റീ-ഡെലിവറി നിബനന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതിനാൽ, രണ്ട് എയർബസ് വിമാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയത് 70 കോടി രൂപ. 2016 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം വിവിഐപി വിമാനങ്ങൾ പ്രവർത്തിപ്പിച്ച വകയിൽ കിട്ടാനുള്ളത് 472 കോടി രൂപ. കേന്ദ്രസർക്കാരാണ് ഈ തുക നൽകാനുള്ളത്.

ജീവനക്കാരെ വേണ്ടവിധത്തിൽ വിന്യസിക്കാത്തതിന്റെ പേരിൽ 2012 ഏപ്രിൽ മുതൽ 2016 മാർച്ച് 20 വരെ എയറിന്ത്യ നഷ്ടപ്പെടുത്തിയത് 48.89 കോടി രൂപയാണ്. ഇക്കാലയളവിൽ 399 വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ പുനക്രമീകരിക്കുകയോ ചെയ്തിട്ടുള്ളത്. ജീവനക്കാരെ യഥാസമയം വിന്യസിക്കാത്തതുകൊണ്ടും ജീവനക്കാർ ലഭ്യമല്ലാത്തതുകൊണ്ടുമാണ് ഇതിലേറെയും സംഭിച്ചിട്ടുള്ളതും.

പണച്ചെലവിൽ യാതൊരു നിയന്ത്രണവുമില്ലാത്ത എയറിന്ത്യ, പത്തുകോടി രൂപ വർഷം ലാഭിക്കുന്നതിന് സാധാരണ യാത്രക്കാരുടെ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP