Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഫോണുകൾ ബംഗളുരുവിൽ നിർമ്മിക്കാൻ ആപ്പിൾ; പീന്യയിൽ ഉൽപാദനം ഏപ്രിലിൽ തുടങ്ങും

ഐഫോണുകൾ ബംഗളുരുവിൽ നിർമ്മിക്കാൻ ആപ്പിൾ; പീന്യയിൽ ഉൽപാദനം ഏപ്രിലിൽ തുടങ്ങും

ബംഗളുരു: ഇന്ത്യൻ വിപണിയിലേക്കുള്ള ഐ ഫോണുകൾ ബംഗളുരുവിൽ ഉൽപാദിപ്പിക്കാൻ തീരുമാനിച്ച് ആപ്പിൾ. പീനിയയിലാണ് ഐ ഫോൺ നിർമ്മാണത്തിനുള്ള ഫാക്ടറി തുടങ്ങുന്നത്. ഏപ്രിലോടെ ഇവിടെ നിന്നും ഉൽപാദനം തുടങ്ങും. ബംഗളൂരു പരിസരത്തെ വ്യവസായകേന്ദ്രമായ പീന്യയിലാണ് ആപ്പിൾ ഉൽപന്നങ്ങൾക്കു മാത്രമായി നിർമ്മാണകേന്ദ്രം വരുന്നത്.

തായ് വാൻ കേന്ദ്രമായുള്ള വിസ്റ്റ്രൺ ഒ.ഇ.എസ് (ഒറിജിനിൽ എക്വിപ്‌മെന്റ് മാനുഫാച്വറർ) ആണ് ആപ്പിളിനു വേണ്ടി മൊബൈൽ ഫോൺ നിർമ്മാണകേന്ദ്രം ബംഗളൂരുവിൽ നിർമ്മിക്കുന്നത്. ഫോണുകൾ ഇറക്കുമതി ചെയ്യുമ്പോൾ 12.5 ശതമാനം അധിക തീരുവ നൽകേണ്ടിവരുന്നത് ഒഴിവാക്കാൻ, തദ്ദേശീയമായി ഫോൺ നിർമ്മിക്കുക വഴി സാധിക്കും.

തീർച്ചയായും കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഐഫോൺ രാജ്യത്ത് വിൽക്കാൻ ഇത് സഹായിക്കും. അതിനാൽ, ബംഗളൂരുവിലെ വ്യവസായകേന്ദ്രത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു. തുടക്കത്തിൽ കൂട്ടിയോജിപ്പിക്കൽ കേന്ദ്രമായാകും പ്രവർത്തിക്കുക. എന്നാൽ ഒരു വർഷത്തിനുള്ളിൽ പൂർണ്ണ ആപ്പിൾ ഫോൺ ഉൽപാദന കേന്ദ്രമായി ഇത് മാറും.

ബംഗളൂരു കേന്ദ്രമായി തുടക്കം കുറിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ പദ്ധതിയാണിത്. ആപ്പിൾ ടി.വി, ആപ്പിൾ വാച്ച് എന്നിവയ്ക്കാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം നിർമ്മാണത്തിൽ ഇന്ത്യൻ ഡവലപ്പേഴ്‌സിനെ ഉൾപ്പെടുത്തി ആപ്പിൾ സോഫ്റ്റ്‌വേർ ശൃംഖല സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് താമസിയാതെ പ്രവർത്തനം തുടങ്ങാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP