Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളത്തിൽ വീണാൽ കേടാവുകയില്ല... ബാറ്ററി ചാർജ്ജ് നീണ്ടു നിൽക്കും.... വയർലസ് ഹെഡ് ഫോൺ... ഡ്യുവൽ ലെൻസ് ക്യാമറ... അപ്പിൾ പ്രേമികളെ ആഹ്ലാദത്തിലാക്കി ഐഫോൺ 7ഉം 7പ്ലസും ഇറങ്ങി; ഈ മാസം തന്നെ 30 രാജ്യങ്ങളിൽ എത്തും

വെള്ളത്തിൽ വീണാൽ കേടാവുകയില്ല... ബാറ്ററി ചാർജ്ജ് നീണ്ടു നിൽക്കും.... വയർലസ് ഹെഡ് ഫോൺ... ഡ്യുവൽ ലെൻസ് ക്യാമറ... അപ്പിൾ പ്രേമികളെ ആഹ്ലാദത്തിലാക്കി ഐഫോൺ 7ഉം 7പ്ലസും ഇറങ്ങി; ഈ മാസം തന്നെ 30 രാജ്യങ്ങളിൽ എത്തും

സാൻഫ്രാൻസിസ്‌കോ: ആപ്പിളിന്റെ പുതിയ ഐഫോൺ 7 വിപണിയിൽ അവതരിപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ബിൽ ഗ്രഹാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ഐഫോൺ 7, ഐഫോൺ 7 പ്ലസ് മോഡലുകളും ആപ്പിൾ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്. ഈ മാസം 16ന് യു.എസ്. വിപണിയിൽ എത്തും. ഒക്ടോബർ ഏഴിനാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. ഐഫോൺ 7 ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് ട്വിറ്ററിൽ ചോർന്നു എന്നതും ശ്രദ്ധേയമായി. ഐഫോൺ 7ന്റെ വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും പുതിയ 'ജെറ്റ് ബ്ലാക്ക്' നിറവും ഉൾപ്പെടെ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ ട്വീറ്റ് പിൻവലിച്ചെങ്കിലും ഒട്ടേറെ പേരിലേക്ക് റീട്വീറ്റുകളായി ഐഫോൺ7ന്റെ 'വിശദാംശങ്ങളും' അപ്പോഴേക്കും വൈറലായിരുന്നു.

തൊട്ടുപിറകെ സാൻഫ്രാൻസിസ്‌കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തിൽ ആപ്പിൾ ഐഫോൺ 7, 7 പ്ലസ്, സ്മാർട് വാച്ച് സീരീസ് 2 എന്നിവ പുറത്തിറക്കി. ഐഫോൺ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസ്സിൽ ഐഫോൺ 7ന് 649 ഡോളർ, ഐഫോൺ 7 പ്ലസിന് 749 ഡോളർ, ആപ്പിൾ വാച്ച് 2ന് 369 ഡോളർ എന്നിങ്ങനെയായിരിക്കും വില. പുത്തൻ ഡിസൈനിനൊപ്പം ഇനി ജെറ്റ് ബ്ലാക് ഉൾപ്പെടെയുള്ള നിറങ്ങളിലും ഐഫോൺ ലഭ്യമാകും. ഐഫോൺ സീരീസിലെ ആദ്യ വാട്ടർഡസ്റ്റ് റെസിസ്റ്റന്റ് ഫോൺ കൂടിയാണിത്.

വെള്ളത്തിൽ വീണാൽ കേടാകില്ലെന്നത് തന്നെയാണ് പ്രധാന സവിശേഷത. ഇതിനായി അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വിമ്മിങ് പൂളിൽ വീണാൽ പോലും കേടുവരില്ലെന്നാണ് വാഗ്ദാനം. ബാറ്ററി ചാർജും ഏറെ സമയം നീണ്ടു നിൽക്കും. സെൽഫിയുടെ സാധ്യതകൾ മനസ്സിലാക്കി ഫോൺ ക്യാമറയുടെ നിലവാരവും കൂട്ടുന്നു. വയർലസ് ഹെഡ് ഫോണും ഡ്യൂവൽ ലെൻസ് ക്യാമറയും ആപ്പിളിന്റെ ആരാധകരെ ആവേശത്തിലാക്കുന്നു. ഈ മാസം 16ന് അമേരിക്കയും ബ്രിട്ടണും അടക്കം 30 രാജ്യങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.

ഐഫോൺ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ ലഭ്യമായിരിക്കും. ഇയർഫോൺ ജാക്ക് ഉണ്ടാകില്ല. ആപ്പിളിന്റെ കണക്ടിവിറ്റി സംവിധാനമായ ലൈറ്റ്‌നിങ് കണക്ടർ ആണ് ഫോണിലെ ഏക കണക്ടിങ് ജാക്ക്. പൂർണമായും വാട്ടർ റെസിസ്റ്റന്റ് ആണ്. മികച്ച ക്യാമറയും ഫ്‌ളാഷുമാണ് ഫോണിനുള്ളത്. ഉയർന്ന റെസല്യൂഷനിലുള്ള ഇരട്ട ലെൻസ് ആണ് ക്യാമറയുടെ പ്രത്യേകത. സൂപ്പർ മാരിയോ ഗെയിമും ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈറ്റ്‌നിങ് പോർട്ടിൽ കണക്ട് ചെയ്യാവുന്ന ഡോംഗിൾ വഴി 3.5 എംഎം ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. എയർപോഡ് എന്ന പേരിൽ വയർലസ് ഇയർഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആപ്പിൾ വാച്ചുമായും കണക്ട് ചെയ്യാം. മൊബൈലിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടി. കൂടുതൽ ഫീച്ചറുകളും ക്യാമറയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോൺ 7 പ്ലസിൽ പിൻക്യാമറ ഡ്യുവൽ ആയിരിക്കും. 12 എംപി ക്യാമറകളാണ്. സൂമിങ് ഉൾപ്പെടെ കൂടുതൽ കാര്യക്ഷമമാക്കുന്നതാണ് ഈ ഫീച്ചർ. മുൻക്യാമറ 7എംപിയാണ്.

ഐഒഎസ് 10 എന്ന 'മോസ്റ്റ് അഡ്വാൻസ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്' അത്രയും തന്നെ മികച്ച ഫോൺ വേണമെന്ന മുഖവുരയോടെയായിരുന്നു ഐഫോണിന്റെ പ്രഖ്യാപനം. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാർട് വാച്ച് എസ് 2. ബിൽറ്റ് ഇൻ ജിപിഎസുമുണ്ട്. നൈക്കിയുമായി ചേർന്ന് ആപ്പിൾ വാച്ച് നൈക്കി പ്ലസും പുറത്തിറക്കി. പുതിയ വാച്ചിൽ പോക്കിമോൻ ഗോയും കൂടാതെ ആപ്പിൾ സ്റ്റോറിൽ മാരിയോ ഗെയിമും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP