Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്യൂരിറ്റി രംഗത്തും കൈവച്ച് ബാബാ രാംദേവ്; വിമുക്തഭടന്മാരെ ഉൾപ്പെടുത്തി 'പരാക്രം സുരക്ഷ' തുടങ്ങി; ജനങ്ങളെ സ്വാധീനിച്ച കമ്പനികളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ കയറിപ്പറ്റി പതഞ്ജലിയും

സെക്യൂരിറ്റി രംഗത്തും കൈവച്ച് ബാബാ രാംദേവ്; വിമുക്തഭടന്മാരെ ഉൾപ്പെടുത്തി 'പരാക്രം സുരക്ഷ' തുടങ്ങി; ജനങ്ങളെ സ്വാധീനിച്ച കമ്പനികളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ കയറിപ്പറ്റി പതഞ്ജലിയും

ഹരിദ്വാർ: ഗൃഹോൽപ്പന്നങ്ങളുടെ വിപണിയിൽ പിടിമുറുക്കുന്നതിന് പിന്നാലെ സെക്യൂരിറ്റി ബിസിനസിലും കൈവച്ച് ബാബാ രാംദേവ്. 'പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പേരിട്ടിരിക്കുന്ന കമ്പനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. പതഞ്ജലി പോലെതന്നെ ആചാര്യ ബാലകൃഷ്ണായിരിക്കും കമ്പനിയുടെ കടലാസിലെ ഉടമസ്ഥൻ.

നേപ്പാളിലുൾപ്പെടെ പതഞ്ജലിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാംദേവിന്റെ പുതിയ ബിസിനസ് സംരംഭമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ജനങ്ങളെ കൂടുതൽ സ്വാധീനിച്ച കമ്പനികളുടെ പട്ടികയിലെ ആദ്യ പത്തിൽ യോഗഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയും എത്തിയെന്ന വാർത്തയാണ് ബിസിനസ് രംഗത്തുനിന്ന് വരുന്നത്.

രാജ്യത്ത് 40,000 കോടി രൂപയുടെ ബിസിനസ് നടക്കുന്ന മേഖലയാണ് സെക്യൂരിറ്റീസ് മേഖല. ഇതിൽ നിർണായക ശക്തിയാകാനാണ് ബാബാ രാംദേവ് ഒരുങ്ങുന്നതെന്നാണ് സൂചനകൾ. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം സുരക്ഷ എന്നത് വലിയ പ്രശ്നമാണ്. രാജ്യത്തിന്റെയും വ്യക്തികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് രാംദേവ് 'പരാക്രം' എന്ന പേരിൽ സെക്യൂരിറ്റി സ്ഥാപനത്തിന് തുടക്കംകുറിച്ചതെന്ന് രാംദേവിന്റെ ആയുർവേദ ഉൽപന്ന കമ്പനിയായ പതഞ്ജലിയുടെ സിഇഒ ആയ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബാബാ സെക്യൂരിറ്റി ബിസിനസിലേക്ക് കടക്കുന്നത്. വിരമിച്ച സൈനികർക്ക് ജോലി നൽകാനും രാംദേവിന് പദ്ധതിയുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ വിരമിച്ച സൈനികരെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായും അവർ വ്യക്തമാക്കുന്നു.

മോദി അധികാരത്തിൽ എത്തിയതിൽപ്പിന്നെ വലിയ വളർച്ചയാണ് പതഞ്ജലി നേടിയത് എന്നത് ഇന്ത്യൻ രാഷ്ട്രീയ രംഗത്തും വ്യവസായ രംഗത്തും വലിയ ചർച്ചയായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 25 പേരിൽ ഒരാളാണ് രാംദേവ്. 25,600 കോടി രൂപയുടെ സ്വത്തിന് ഉടമയാണ് രാംദേവ്.

ആഗോള ഗവേഷക സ്ഥാപനമായ ഇപ്‌സോസ് നടത്തിയ പഠനത്തിലാണ് പതഞ്ജലി ജനങ്ങളെ സ്വാധീനിച്ച കമ്പനിയെന്ന കണ്ടെത്തൽ പുറത്തുവരുന്നത്. ഗൂഗിളാണ് ഒന്നാം സ്ഥാനം കൈയാളുന്നത്. മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

പതഞ്ജലിക്ക് പുറമെ ജിയോയും ആദ്യ പത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പതഞ്ജലിക്കു നാലാം സ്ഥാനവും ജിയോയിക്ക് ഒമ്പതാം സ്ഥാനവുമാണുള്ളത്. ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാർട്ട് മൂന്നാം സ്ഥാനത്തുനിന്നു പത്താം സ്ഥാനത്തേക്കു പോയപ്പോൾ ആമസോൺ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പത്തിൽ ഇടംപിടിച്ച ഏക സാമ്പത്തിക സ്ഥാപനം പൊതുമേഖലാ ബാങ്കായ എസ്‌ബിഐയാണ്. നൂറിൽ അധികം ബ്രാന്റുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 20 ബ്രാന്റുകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP