Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണിക്കൂറിൽ പരമാവധി വേഗത 420 കിലോമീറ്റർ; രണ്ടര സെക്കൻഡിനകം നൂറുകിലോമീറ്റർ വേഗം കൈവരിക്കാം; 1500 കുതിരശക്തിയുള്ളതാണ് എൻജിൻ; ഏറ്റവും വേഗമേറിയ, ശക്തിയേറിയ, ആധുനികമായ കാറായി ബുഗാട്ടിയുടെ ഷിറോൺ; വില 18 കോടിയും

മണിക്കൂറിൽ പരമാവധി വേഗത 420 കിലോമീറ്റർ; രണ്ടര സെക്കൻഡിനകം നൂറുകിലോമീറ്റർ വേഗം കൈവരിക്കാം; 1500 കുതിരശക്തിയുള്ളതാണ് എൻജിൻ; ഏറ്റവും വേഗമേറിയ, ശക്തിയേറിയ, ആധുനികമായ കാറായി ബുഗാട്ടിയുടെ ഷിറോൺ; വില 18 കോടിയും

ദുബായ്: ഏറ്റവും വേഗമുള്ളതും ഏറ്റവും സുന്ദരവും- ഈ വിശേഷണമുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ സൂപ്പർ സ്പോർട്സ് കാറിന് വില പതിനെട്ട് കോടി രൂപ. ബുഗാട്ടിയുടെ ഷിറോൺ എന്ന കാറാണ് പുതിയ റിക്കോർഡ് ഇട്ടത്. ഒരുമാസത്തിനകം ബുഗാട്ടി ഷിറോൺ റോഡുകളിലൂടെ കുതിക്കും. ഏറ്റവും വേഗമേറിയ, ശക്തിയേറിയ, ആധുനികമായ കാർ എന്നാണ് ഷിറോണിന് നിർമ്മാതാക്കൾ നൽകുന്ന വിശേഷണം.

മണിക്കൂറിൽ പരമാവധി വേഗത 420 കിലോമീറ്ററാണ്. രണ്ടരസെക്കൻഡിനകംതന്നെ നൂറുകിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നതാണ് ഇതിനെ സൂപ്പർകാറായി വിശേഷിപ്പിക്കാനുള്ള പ്രധാന കാരണം. 1500 കുതിരശക്തിയുള്ളതാണ് എൻജിൻ. ദുബായിലെ ബുഗാട്ടിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഷിറോണിന്റെ പ്രദർശനം. അഞ്ഞൂറു ഷിറോൺ കാറുകൾ മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്. ഇതിൽ 250 എണ്ണത്തിന് ഇതിനകംതന്നെ ഓർഡർ ലഭിച്ചുകഴിഞ്ഞു. ഇതിൽ മുപ്പതും യു.എ.ഇ.യിലെ കാർ പ്രേമികളാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.

മനോഹരമായ 21 നിറങ്ങളാണ് ബുഗാട്ടി ഷിറോണിനായി കണ്ടെത്തിയിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് ഇതിൽ മാറ്റംവരുത്താനും കമ്പനി ഒരുക്കം. ഈവർഷം 70 കാറുകളെങ്കിലും റോഡിലിറങ്ങും. ജനീവയിൽ നടന്ന 86-ാമത് ഓട്ടോഷോയിലാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡ് എന്നനിലയിൽ ബുഗാട്ടി ഷിറോണിന്റെ വരവ് അറിയിച്ചത്.

ലോകത്തിലെ 17 രാജ്യങ്ങളിലായി 34 ഡീലർമാരാണ് ബുഗാട്ടിക്കുള്ളത്. ഇന്ത്യയിൽ മുംബൈയിലും ഡൽഹിയിലും ഷോറൂമുകളുണ്ടെങ്കിലും ഇന്ത്യൻ റോഡുകൾക്ക് ബുഗാട്ടി അത്ര പരിചിതമല്ല. എന്നാൽ, ബുഗാട്ടിയുടെ ഉപഭോക്താക്കളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഇന്ത്യക്കാരുണ്ടെന്ന് ബുഗാട്ടി ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ഡോ. സ്റ്റെഫാൻ ബ്രംഗ്സ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP