Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യക്കായി 70000 കോടി; ബ്രോഡ്ബാന്റും മൊബൈൽ നെറ്റ്‌വർക്കിങ്ങും ഡിജിറ്റൽ ഇന്ത്യയുടെ നെടുംതൂൺ

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യക്കായി 70000 കോടി; ബ്രോഡ്ബാന്റും മൊബൈൽ നെറ്റ്‌വർക്കിങ്ങും ഡിജിറ്റൽ ഇന്ത്യയുടെ നെടുംതൂൺ

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയ്ക്കായി കേന്ദ്രസർക്കാർ 70000 കോടി ചെലവഴിക്കും. വിവിധ ഐടി പദ്ധതികൾക്കായിട്ടാണ് 69,524 കോടി രൂപ ചെലവഴിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ നെടുംതൂണുകളായി ബ്രോഡ് ബാന്റിനെയും മൊബൈൽ നെറ്റ്‌വർക്കിനെയുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും മറ്റും നെറ്റ് വർക്കിങ്ങ് സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളെയും ബ്രോഡ്ബാൻഡ് ശൃംഖലയിൽ ബന്ധിപ്പിക്കും.3 2000 കോടി രൂപ ഇതിനായി ചെലവഴിക്കും.

നാഷണൽ നോളജ് നെറ്റ്‌വർക്ക് പോലുള്ള വിവരസാങ്കേതിക നെറ്റ്‌വർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 15,686 കോടിയാണ് മാറ്റിവച്ചിട്ടുള്ളത്. ദേശീയ ഗ്രാമീണ ഇന്റർനെറ്റ് മിഷനായി 4,750 കോടിയുണ്ട്. ജനനമരണ സർട്ടിഫിക്കറ്റുകൾ തുടങ്ങി റെയിൽവേ ടിക്കറ്റുകൾ വരെ ലഭ്യമാക്കുന്ന ഏകീകൃത സേവന കേന്ദ്രങ്ങൾ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തുറക്കാനും ഡിജിറ്റൽ ഇന്ത്യ ആസൂത്രണം ചെയ്യുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP