Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

800 പുതിയ വിമാനങ്ങൾകൂടി ഇന്ത്യൻ ആകാശത്തേക്ക്; സ്വകാര്യ കമ്പനികളുടെ മത്സരം മുറുകുമ്പോൾ ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് ലോകറെക്കോഡ്; കുറഞ്ഞ നിരക്കിൽ ഇന്ത്യമുഴുവൻ യാത്ര ചെയ്യാൻ അവസരം ഒരുങ്ങിയേക്കും

800 പുതിയ വിമാനങ്ങൾകൂടി ഇന്ത്യൻ ആകാശത്തേക്ക്; സ്വകാര്യ കമ്പനികളുടെ മത്സരം മുറുകുമ്പോൾ ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് ലോകറെക്കോഡ്; കുറഞ്ഞ നിരക്കിൽ ഇന്ത്യമുഴുവൻ യാത്ര ചെയ്യാൻ അവസരം ഒരുങ്ങിയേക്കും

ഭ്യന്തര വ്യോമയാത്രയിൽ ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ രാജ്യമായി മാറുന്ന കാലം വിദൂരമല്ലെന്ന് സൂചന. അടുത്ത ഏതാനും വർഷങ്ങൾകൊണ്ടുതന്നെ 800-ഓളം പുതിയ വിമാനങ്ങൾ ഇന്ത്യൻ ആകാശത്തെത്തുമെന്നാണ് കരുതുന്നത്. സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ഗോഎയർ, ജെറ്റ് എയർവേയ്‌സ് തുടങ്ങിയ കമ്പനികൾ ചേർന്നാണ് ഇത്രയും വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ 500-ഓളം വിമാനങ്ങളാണ് ആഭ്യന്തര യാത്രയ്ക്കുവേണ്ടി മാത്രം ഇന്ത്യയിൽ ഉപയോഗിക്കുന്നത്.

തുടക്കത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്‌പൈസ്‌ജെറ്റ് പോലും ഇപ്പോൾ വലിയ ലാഭത്തിലാണ്. 60 പുതിയ വിമാനങ്ങൾക്കാണ് സ്‌പൈസ്‌ജെറ്റ് ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 20 എണ്ണം പുതിയ ബോയിങ് 737 മാക്‌സ് 10 ഇനത്തിൽപ്പെട്ടതാണ്. 40 എണ്ണം ബൊബാർഡിയറിന്റെ ക്യു400 ഇനത്തിലുള്ളതും. ഇതടക്കം ഇക്കൊല്ലം സ്‌പൈസ്‌ജെറ്റ് ഓഡർ നൽകിയിട്ടുള്ളത് 265 വിമാനങ്ങൾക്കാണ്.

ഇൻഡിഗോയാകട്ടെ സമീപകാലത്ത് ഓഡർ നൽകിയത് 430 വിമാനങ്ങൾക്കാണ്. ഇതെല്ലാം എയർബസ് എ320 വിമാനങ്ങളാണ്. ഇതിന് പുറമെ അമ്പതോളം ചെറിയ വിമാനങ്ങളും ഇൻഡിഗോ വാങ്ങാനുദ്ദേശിക്കുന്നുണ്ട്. ഇന്ത്യൻ ആഭ്യന്തര സർവീസിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. ഇക്കൊല്ലം ജനുവരിയിൽ ഗോ എയർ 72 എ320 നിയോ വിമാനങ്ങൾക്ക് ഓഡർ നൽകിയിരുന്നു.ജെറ്റ് എയർവെയ്‌സ് 2015 നവംബറിൽ 75 ബോയിങ് മാക്‌സ് 8 വിമാനങ്ങൾക്ക് ഓഡർ നൽകിയിട്ടുണ്ട്.

ആഭ്യന്തര വ്യോമയാത്രയിൽ അടുത്തകാലത്ത് 25.13 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞമാസം ആഭ്യന്തര വിമാനങ്ങളിൽ ഒരുകോടിയിലേറെ ആളുകൾ യാത്ര ചെയ്തതായാണ് കണക്കാക്കുന്നത്. ആഭ്യന്തര റൂട്ടുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമവിപണിയാണ് ഇന്ത്യയെന്ന് സെന്റർഫോർ ഏഷ്യ-പസഫിക് ഏവിയേഷൻ കണ്ടെത്തിയിരുന്നു. 2016-ലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ പ്രതിവർഷ ആഭ്യന്തര വ്യോമ സഞ്ചാരികളുടെ എണ്ണം 10 കോടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP